Tag: 020325

കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ സംവിധാനമൊരുങ്ങി
Local

കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ സംവിധാനമൊരുങ്ങി

Perinthalmanna RadioDate: 02-03-2025തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിലും കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിലും ഡിജിറ്റല്‍ ടിക്കറ്റെടുക്കല്‍ ആരംഭിച്ചു. ഉടൻ പത്തനംതിട്ടയിലേക്കും വൈകാതെ മറ്റ് ജില്ലകളിലേക്കും പുതിയ സജ്ജീകരണമെത്തും. രണ്ട് മാസത്തിനകം സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളില്‍നിന്നും യു.പി.ഐ പേമെന്‍റ് ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ജീവനക്കാർക്ക് പരിശീലനം നല്‍കി വരികയാണ്. കെ.എസ്.ആർ.ടി.സിയുടെ തന്നെ യന്ത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്കാൻ ചെയ്ത് പണം നല്‍കാം. തൊട്ടുപിന്നാലെ പ്രിന്‍റ് ചെയ്ത ടിക്കറ്റ് ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്കാവും പണമെത്തുക. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകള്‍ അനുവദനീയമല്ല.നേരത്തെ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച്‌ ഓപറേറ്റ് ചെയ്യുന്ന സിറ്റി സർക്കുലർ സർ...
കീഴാറ്റൂരിൽ ആയുർവേദ ആശുപത്രിക്ക് കെട്ടിടം
Local

കീഴാറ്റൂരിൽ ആയുർവേദ ആശുപത്രിക്ക് കെട്ടിടം

Perinthalmanna RadioDate: 02-03-2025തച്ചിങ്ങനാടം : കീഴാറ്റൂർ പഞ്ചായത്ത് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് 20 ലക്ഷവും പഞ്ചായത്ത് 18.5 ലക്ഷവും ചെലവഴിച്ചാണ് 38.5 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ്, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ബിന്ദു മാത്യു, എൻ.കെ.ബഷീർ, പഞ്ചായത്ത് സെക്രട്ടറി കെ.മേരി ഗ്രേസ്, ഡോ.ടി.എൻ.അനൂപ്, ഡോ.അൻഷ, കെ.വി.പത്മനാഭൻ, പി.കെ.മൂസക്കുട്ടി, ടി.രാധാകൃഷ്‌ണൻ, വി.ഹംസ, ഡോ.ഇൽമുന്നീസ എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------...
ഇന്നത്തെ നോമ്പ്തുറ സമയം : 6:39 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:39 PM

Perinthalmanna RadioDate: 02-03-2025ഇന്നത്തെ നിസ്‌കാര സമയം▪️സുബ്ഹി : 05:26 AM▪️ളുഹ്‌ർ: 12:41 PM▪️അസർ: 04:02 PM▪️മഗ്‌രിബ്: 06:39 PM▪️ഇശാഅ്: 07:49 PMറംസാൻ സന്ദേശം" റമദാൻ എന്ന് പറയുന്നത് നോമ്പ് മാത്രമല്ല. ക്ഷമ, സഹാനുഭൂതി, മനുഷ്യത്വം, കരുണ, മാപ്പ്, സ്നേഹം, അല്ലാഹുവിനോടുള്ള പ്രാർത്ഥന, അവൻ്റെ സ്‌മരണ എന്നിവ കൂടിയാണ്."...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പി...
ഏലംകുളം പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു
Local

ഏലംകുളം പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു

Perinthalmanna RadioDate: 02-03-2025ഏലംകുളം: ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നായി ഇരുന്നൂറോളം വയോജനങ്ങൾ യാത്രയിൽ പങ്കെടുത്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഉല്ലാസ യാത്രയിൽ വയോജന പദ്ധതികൾക്കുള്ള തുകയാണ് വിനിയോഗിച്ചത് മലമ്പുഴ പാലക്കാട് കോട്ട എന്നിവയാണ് സന്ദർശനം നടത്തിയത്. വയോജന ഗ്രാമസഭയിൽ പങ്കെടുത്ത ആളുകൾക്ക് മുൻഗണന നൽകുകയും ബാക്കിയുള്ള ആളുകളെ വിവിധ വാർഡുകളിൽ നിന്നുമാണ് തെരെഞ്ഞെടുത്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡന്റ് മറ്റു മെമ്പർമാർ, ഐ സി ഡി എസ് സൂപ്പർ വൈസർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ആശാ വർക്കർമാർ, ജെ.എച്ച്.ഐ, അങ്കണവാടി ജീവനക്കാർ, ഉൾപ്പെടെയുള്ള വളണ്ടിയർമാരും ആയിട്ടാണ് സംഘം മലമ്പുഴയിൽ എത്തിയത്. വീട്ടിൽ ഒതുങ്ങിക്കൂടുന്ന വയോജനങ്ങളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്....................
ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ
Local

ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ

Perinthalmanna RadioDate: 02-03-2025പെരിന്തൽമണ്ണ : ശനിയാഴ്ച രാവിൽ മാനത്ത് റംസാനമ്പിളി തെളിഞ്ഞതോടെ ഇസ്‌ലാം മത വിശ്വാസികൾക്ക് വീണ്ടും വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങൾ. പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ വന്നെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം. നോമ്പെടുത്തും സത്കർമങ്ങൾ അധികരിപ്പിച്ചും മനസ്സും ശരീരവും സ്ഫുടം ചെയ്തെടുക്കാനാകും ഇനി ഓരോ വിശ്വാസിയുടെയും ശ്രമം.പുണ്യ റംസാനെ വരവേൽക്കാൻ വിശ്വാസി സമൂഹം നേരത്തേ തന്നെ ഒരുങ്ങിയിരുന്നു. പള്ളികളും വീടകങ്ങളും ശുദ്ധീകരിച്ചു. കൂടുതൽ പുണ്യ കർമങ്ങളിലൂടെ ഉയർന്ന പ്രതിഫലം നേടാൻ മനസ്സിനെ പാകപ്പെടുത്തി. റംസാന് മുന്നോടിയായി പാവപ്പെട്ടവർക്ക് ഭക്ഷണക്കിറ്റുകൾ എത്തിച്ചു നൽകി. നന്മയിലൂടെ കൂടുതൽ മുന്നേറാൻ തീർച്ചപ്പെടുത്തിയാണ് വിശ്വാസികൾ റംസാനിലേക്ക് കടക്കുന്നത്.‘കരിയിച്ചുകളയുക’ എന്നാണ് റംസാൻ എന്ന അറബി വാക്കിന്റെ അർഥം. വൃതം അനുഷ്ഠിക്കുന്നവരിൽ നിന്ന് വന്നിട്ട...