Tag: 020424

തിരൂർക്കാട് പുളിയിലക്കുളം നവീകരണം തുടങ്ങി
Local

തിരൂർക്കാട് പുളിയിലക്കുളം നവീകരണം തുടങ്ങി

Perinthalmanna RadioDate: 02-04-2024അങ്ങാടിപ്പുറം: തിരൂർക്കാട് അങ്ങാടിയിലെ ഏറ്റവും വലിയ സ്വാഭാവിക ജലസംഭരണിയായ പുളിയിലക്കുളം നവീകരണം തുടങ്ങി. കുളത്തിന്റെ മണ്ണും ചെളിയും മാറ്റി ഒരു വശത്തെ ഭിത്തി മുഴുവനായും കരിങ്കല്ലിൽ പുതുക്കിപ്പണിത് പടവുകൾ സ്ഥാപിച്ച് കൂടുതൽ സൗകര്യത്തോടെയുള്ള നവീകരണമാണ് നടക്കുന്നത്. എം.എൽ.എ. ഫണ്ട് 15 ലക്ഷം രൂപയും അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് പണി. പഞ്ചായത്തിലെ സ്കൂളുകളിലെ കുട്ടികൾക്കും സാധാരണജനങ്ങൾക്കും നീന്തൽ പഠിക്കുന്നതിനും കുളിക്കുന്നതിനും കൂടുതൽ സൗകര്യം ചെയ്യുക എന്നതുകൂടി ഇതിന്റെ ലക്ഷ്യമാണെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുമൂക്കിൽ ഷബീർ പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------...
ചെലവഴിക്കാനായില്ല: ജില്ലയ്ക്ക് നഷ്ടം 254 കോടി
Local

ചെലവഴിക്കാനായില്ല: ജില്ലയ്ക്ക് നഷ്ടം 254 കോടി

Perinthalmanna RadioDate: 02-04-2024മലപ്പുറം: സമയബന്ധിതമായി പൂർത്തിയാക്കാൻ കഴി‍യാതിരുന്നതോടെ ജില്ലയ്ക്ക് നഷ്ടമായത് 254 കോടിയുടെ പദ്ധതികൾ. 2023 ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ 820.63 കോടിയുടെ വികസന പ്രവൃത്തികളാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബഡ്‌ജറ്റിൽ ഇടംപിടിച്ചിരുന്നത്. എന്നാൽ ചെലവഴിച്ചത് 566.72 കോടി രൂപ മാത്രം. 69 ശതമാനം ഫണ്ടാണിത്. ഫണ്ട് ചെലവഴിക്കലിൽ സംസ്ഥാനത്ത് ജില്ല രണ്ടാം സ്ഥാനത്താണെന്നത് മാത്രം ആശ്വാസം. 71 ശതമാനം ഫണ്ട് ചെലവഴിച്ച് തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 61 ശതമാനവുമായി ഇടുക്കിയാണ് പിന്നിൽ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണമാണ് തുക ചെലവഴിക്കുന്നതിൽ പിന്നാക്കം പോവാൻ കാരണമായി തദ്ദേശ സ്ഥാപന ഭരണസമിതികൾ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് വൈകിയത് കരാർ പ്രവൃത്തികളുടെ മെല്ലെപ്പോക്കിനു...
അംഗത്വകാർഡ് വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു
Local

അംഗത്വകാർഡ് വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു

Perinthalmanna RadioDate: 02-04-2024പെരിന്തൽമണ്ണ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം മേഖലകൾ സംയുക്തമായി അംഗത്വകാർഡ് വിതരണം നടത്തി. ലിയാഖത്തലി, വർണം നാരായണൻ എന്നിവരുടെ അനുസ്മരണവും ഇഫ്താർ സംഗമവുമുണ്ടായി. നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം മേഖലാ പ്രസിഡന്റ് സുനീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ വിങ് കോ-ഓർഡിനേറ്റർ യൂസഫ് കാസിനോ, ജില്ലാ കമ്മിറ്റിയംഗം ജസീർ ക്യാപിറ്റോൾ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നൗഷാദ് ആപ്പിൾ, വിനു മെമ്മറീസ്, സുബ്രഹ്മണ്യൻ ശിൽപി, ഉണ്ണിശോഭ, ഹൈദർ റിയൽ തുടങ്ങിയവർ പ്രസംഗിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പ...
അലിഗഢ് കാംപസ് സ്ഥിതിചെയ്യുന്ന ചേലാമലയിൽ തീപ്പിടിത്തം
Local

അലിഗഢ് കാംപസ് സ്ഥിതിചെയ്യുന്ന ചേലാമലയിൽ തീപ്പിടിത്തം

Perinthalmanna RadioDate: 02-04-2024പെരിന്തൽമണ്ണ : അലിഗഢ് മലപ്പുറം കേന്ദ്രം സ്ഥിതി ചെയ്യുന്ന ചേലാമലയിൽ തീപ്പിടിത്തം. മലയിലെ ഏക്കറുകണക്കിന് സ്ഥലത്തെ അടിക്കാടുകൾ നശിച്ചു. മുൻകാലത്ത് നിർമാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്‌സ്ചർ യന്ത്രവും കത്തി. തിങ്കളാഴ്ച വൈകീട്ടോടെയാണ് മലയുടെ കിഴക്ക് ഭാഗത്ത് രാമൻചാടി- അലിഗഢ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്കും ശുദ്ധീകരണപ്ലാന്റിനും സമീപത്തും മലഞ്ചെരിവിലുമായി തീപിടിച്ചത്. അടിക്കാടുകളും മരങ്ങളും കശുമാവുകളും കത്തി നശിച്ചിട്ടുണ്ട്. വ്യക്തികളുടെ തോട്ടങ്ങളിലേക്കും തീ വ്യാപിച്ചു. പടിഞ്ഞാറ് ഭാഗത്താണ് കാംപസിന്റെ പ്രധാന ബ്ലോക്കും മറ്റും സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് തീപടരാതിരിക്കാൻ അഗ്നിരക്ഷാസേനയും അലിഗഢ് അധികൃതരും മുൻകരുതലെടുത്തിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും കൂടുതൽ കത്തുന്ന ഭാഗത്തേക്ക് പോകാനായില്ല. മണലായ ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഇവിടേ...