ഗതാഗത നിയമ ലംഘനത്തിൽ പിഴ അടയ്ക്കാനുണ്ടോ? അദാലത്തുകളിൽ തീർപ്പാക്കാം
Perinthalmanna RadioDate: 02-04-2025പെരിന്തൽമണ്ണ : ഗതാഗത നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് പോലീസോ മോട്ടോർ വാഹന വകുപ്പോ നൽകിയ ഇ-ചലാൻ പിഴകൾ അടയ്ക്കാൻ കഴിയാതിരുന്നവർക്കായി ജില്ലയിലെമ്പാടും പിഴയൊടുക്കൽ അദാലത്ത് വരുന്നു. ആറിടങ്ങളിലായി ആറുദിവസമാണ് അദാലത്തുകൾ. ഏപ്രിൽ മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ ജില്ലാ പോലീസും മോട്ടോർവാഹന വകുപ്പും (എൻഫോഴ്‌സ്‍മെന്റ് വിഭാഗം) സംയുക്തമായാണ് മെഗാ ഇ-ചലാൻ അദാലത്ത് നടത്തുന്നത്.ഗതാഗത നിയമലംഘനങ്ങൾക്ക് പ്രോസിക്യൂഷൻ നടപടികൾ ശുപാർശചെയ്തത് ഒഴികെയുള്ളവയ്ക്ക് അദാലത്തിൽ പിഴയടയ്ക്കാം. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടത്തുന്ന ഇ-ചലാൻ അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ടെത്തി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യുപിഐ ഉപയോഗിച്ച് പിഴ അടയ്ക്കാം.അദാലത്ത് നടത്തുന്ന സ്ഥലവും തീയതിയും▪️ താനൂർ ഡിവൈഎസ്‍പി ഓഫീസ്-മൂന്ന്,▪️തിരൂർ ഡിവൈഎസ്‍പി ഓഫീസ്-അഞ്ച്,▪️ കൊണ്ടോട്ടി പോ...






