Tag: 020426

നിയമസഭാ തെരഞ്ഞെടുപ്പ്‌; ഇ.വി.എം. കമ്മീഷനിങ്‌ തുടങ്ങി

Local

നിയമസഭാ തെരഞ്ഞെടുപ്പ്‌; ഇ.വി.എം. കമ്മീഷനിങ്‌ തുടങ്ങി

Perinthalmanna RadioDate: 02-04-2026 മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു.ജില്ലയിലെ 16 മണ്ഡലങ്ങളുടെയും സ്വീകരണ-വിതരണ കേന്ദ്രങ്ങളിലാണ്‌ ഇ.വി.എം കമ്മീഷനിങ്‌ ഇന്നലെ നടന്നത്‌. ഇന്നും കമ്മീഷനിങ്‌ തുടരും. അതത്‌ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള റിട്ടേണിങ്‌ ഓഫീസര്‍, അസിസ്‌റ്റന്റ്‌ റിട്ടേണിങ്‌ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്‌ കമ്മിഷനിങ്‌ നടന്നത്‌. സ്‌ഥാനാര്‍ഥികളുടെ പേര്‌, ചിം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ്‌ ലേബലുകള്‍ ഇ.വി.എം.ബാലറ്റ്‌ യൂണിറ്റുകളില്‍ പതിച്ച്‌ സീല്‍ ചെയ്ുയന്നതാണ്‌ കാന്‍ഡിഡേറ്റ്‌ സൈറ്റിംഗ്‌ പ്രക്രിയ. കമ്മീഷനിങിന്‌ ശേഷം സ്‌ട്രോങ്‌ റൂമില്‍ സൂക്ഷിക്കുന്ന വോട്ടിങ്‌ യന്ത്രങ്ങള്‍ പോളിങ്‌ ദിവസത്തിന്റെ തലേന്ന്‌ ഉ...
കരിപ്പൂരിൽ റൺവേ സുരക്ഷാ പ്രതലത്തിന്റെ നീളം കൂട്ടൽ ജോലികൾ ഇഴയുന്നു

Local

കരിപ്പൂരിൽ റൺവേ സുരക്ഷാ പ്രതലത്തിന്റെ നീളം കൂട്ടൽ ജോലികൾ ഇഴയുന്നു

Perinthalmanna RadioDate: 02-04-2026 കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ സുരക്ഷാ പ്രതലം നീളം കൂട്ടുന്ന പ്രവൃത്തിയിൽ മെല്ലെപ്പോക്ക്. മാർച്ചിനകം പൂർത്തിയാക്കേണ്ട പദ്ധതിയുടെ, പകുതിയോളം ജോലി ഇനിയും ബാക്കി. മഴ ശക്തമാകും മുൻപേ പ്രവൃത്തിയിൽ പുരോഗതിയില്ലെങ്കിൽ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് ഇനിയും വൈകും.കഴിഞ്ഞ തവണത്തെ വിമാനത്താവള വികസന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തപ്പോൾ മാർച്ചിൽ 80% പ്രവൃത്തി പൂർത്തിയാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. മഴയും മണ്ണ് ലഭ്യതയും മറ്റുമായി പലതരത്തിലുള്ള പ്രശ്നങ്ങൾ പ്രവൃത്തിയെ ബാധിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും 80% മാർച്ചിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പ്രവൃത്തിയിലെ മെല്ലെപ്പോക്ക് വീണ്ടും ചർച്ചയാകുകയാണ്.റൺവേയുടെ രണ്ടറ്റങ്ങളിലും 90 മീറ്റർ വീതം റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ആണ് ഉണ്ടായിരുന്നത്. അത് 240 മീറ്റർ ...
മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്; സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വൊളണ്ടിയര്‍മാര്‍ക്ക്

Local

മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്; സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വൊളണ്ടിയര്‍മാര്‍ക്ക്

Perinthalmanna RadioDate: 02-04-2026 മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർമാരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളണ്ടിയർമാർക്ക്. ജില്ലാ കളക്ടർ വിനയ് ഗോയലിന്റെ ചേംബറില്‍ ചേർന്ന യോഗത്തിലാണ് ജില്ലയിലെ 3,689 ബൂത്തുകളിലും വൊളണ്ടിയർമാരുടെ സേവനം കുടുംബശ്രീ മെമ്പർമാർ മുഖേന ഏർപ്പെടുത്താൻ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങള്‍ക്കും ഗർഭിണികള്‍ക്കും സേവനം നല്‍കുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs-------------------------...
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ പ്രചാരണം പൊടിപൊടിക്കുന്നു

Local

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ പ്രചാരണം പൊടിപൊടിക്കുന്നു

Perinthalmanna RadioDate: 02-04-2026 പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യു‍ഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം. ഇന്നലെ താഴെക്കോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലാണു പങ്കെടുത്തത്. ജില്ലാ ആശുപത്രിയെ മികച്ച സൂപ്പർ സ്‌പെഷ്യൽറ്റി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് യോഗങ്ങളിൽ നജീബ് കാന്തപുരം ഉറപ്പുനൽകി. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി പ്രത്യേക മാസ്‌റ്റർ പ്ലാൻ തയാറാക്കുമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.താഴെക്കോട് മാരാമ്പറ്റക്കുന്നിൽനിന്നാണ് പര്യ‌ടന പരിപാടി തുടങ്ങിയത്. രാത്രി കൊമ്പാക്കൽ കുന്നിലായിരുന്നു സമാപനം. കെപിസിസി ജനറൽ സെക്രട്ടറി വി.ബാബുരാജ്, മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, കൺവീനർ എസ്.അബ്‌ദുൽ സലാം, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ.നാ...
എട്ടാം പൂരത്തിൽ ആറാട്ടിന് ഒന്നിച്ച് എഴുന്നള്ളി ഭഗവതിയും ശിവനും

Local

എട്ടാം പൂരത്തിൽ ആറാട്ടിന് ഒന്നിച്ച് എഴുന്നള്ളി ഭഗവതിയും ശിവനും

Perinthalmanna RadioDate: 02-04-2026 അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ എട്ടാം പൂരത്തോടനുബന്ധിച്ച് ഇന്നലെ ഭഗവതിയും ശിവനും ഒന്നിച്ച് ആറാട്ടിനെഴുന്നള്ളി. രണ്ടു ദേവ ചൈതന്യങ്ങളെയും കൺകുളിർക്കെ കണ്ട‌ു വണങ്ങി അനുഗ്രഹം തേടാനും എഴുന്നള്ളിപ്പിന്റെ ഭാഗമാകാനും ആയിരക്കണക്കിനു ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.ഗജവീരന്മാരായ ഗുരുവായൂർ ജൂനിയർ വിഷ്‌ണു ശിവന്റെയും കേളശ്ശേരി കണ്ണൻ ഭഗവതിയുടെയും തിടമ്പേറ്റി. ഭഗവതിയുടെ തിടമ്പ് നാലമ്പലത്തിൽനിന്ന് വടക്കേ നടവഴിയും ശിവന്റെ തിടമ്പ് കിഴക്കേ നടവഴിയുമാണ് പുറത്തേക്ക് എഴുന്നള്ളിച്ചത്. ഒന്നിച്ച് പ്രദക്ഷിണം വച്ച് ആയിരക്കണക്കിന് ഭക്തരുടെ അകമ്പടിയിൽ ആറാട്ടിനായി വ‌ടക്കേ നടയിറങ്ങി. കൊടിക്കൂറകൾ, പട്ടുടുത്ത് വാളും പരിചയുമേന്തിയ ഭടന്മാർ, ട്രസ്‌റ്റി പ്രതിനിധി രാജരാജൻ തമ്പുരാൻ ഉൾപ്പെടെയുള്ള സ്ഥാനികൾ, ഉടവാളേന്തി ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവ...