Tag: 020524

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
Local

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Perinthalmanna RadioDate: 02-05-2024മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകളാണ് വര്‍ധിപ്പിക്കുക. മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി നിലനില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം നിരവധി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.  കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചിരുന്നു....................................
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം
Local

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

Perinthalmanna RadioDate: 02-05-2024സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലവിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ...
സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ
Local

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ

Perinthalmanna RadioDate: 02-05-2024സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ KSEB യോട് സർക്കാർ നിർദേശിച്ചു.വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോഗം ചേർന്നത്.ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നായിരുന്നു പ്രധാന ചർച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. ലോഡ് ഷെഡിങ് നടപ്പാക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്.വേനലിൽ പരമാവധി 5500 മെഗാവാട്ട് വരെയേ പീക്ക് ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാ...
വേണാട് എക്‌സ്‌പ്രസിനെ നിലമ്പൂരിലേക്ക് എത്തിക്കാൻ സമ്മർദം ശക്തമാകുന്നു
Local

വേണാട് എക്‌സ്‌പ്രസിനെ നിലമ്പൂരിലേക്ക് എത്തിക്കാൻ സമ്മർദം ശക്തമാകുന്നു

Perinthalmanna RadioDate: 02-05-2024നിലമ്പൂർ: വൈദ്യുതീകരണം പൂർത്തിയായി കഴിഞ്ഞു. നിലമ്പൂരിലേക്ക് ഇനി പുതിയ തീവണ്ടികൾക്ക് എത്താം.തിരുവനന്തപുരത്തുനിന്ന് ഷൊർണൂരിലെത്തി മടങ്ങുന്ന വേണാട് എക്സ്പ്രസിന് നിലമ്പൂരിലേക്ക് എത്താൻ അധിതരുടെ അനുമതി മാത്രമേ വേണ്ടൂ.വേണാട് നിലമ്പൂർവരെ നീട്ടണമെന്ന് നിലമ്പൂർ -മൈസൂരു റെയിൽവേ കർമസമിതി ആവശ്യപ്പെട്ടു. പി.വി. അബ്ദുൾവഹാബ് എം.പി.ക്കും ദക്ഷിണ റെയിൽവേ ജനറൽമാനേജർക്കും കർമസമിതി ഭാരവാഹികൾ കത്തയച്ചു.പകൽ നിലമ്പൂർ -ഷൊർണൂർ പാതയിൽ തീവണ്ടി ഇല്ല എന്ന പ്രശ്‌നത്തിനു പരിഹാരമാകുകയും ചെയ്യും. മേയ് ഒന്നുമുതൽ വേണാട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയായിരിക്കും സർവീസ് നടത്തുക. ഇതിലൂടെ ലാഭിക്കുന്ന സമയം ഷൊർണൂർ -നിലമ്പൂർ ഓടാൻ ഉപയോഗിക്കാനാവുംതിരുവനന്തപുരം -ഷൊർണൂർ വേണാട് 30 മിനിറ്റ് നേരത്തെ ആയിരിക്കും ഇനി മുതൽ എറണാകുളം നോർത്ത് -ഷൊർണൂർ റൂട്ടിൽ ഓടുക. തിരിച്ചുള്ള സമയത്തിൽ 15 മിനിറ്റ് ...
സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്
Local

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

Perinthalmanna RadioDate: 02-05-2024വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് മന്ത്രി കെ.കൃഷ്ണ്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നാണ് പ്രധാന ചർച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. ലോഡ് ഷെഡിങ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും നയപരമായ തീരുമാനം ആയതിനാൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ.വേനലിൽ പരമാവധി 5500 മെഗാവാട്ട് വരെയേ പീക്ക് ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനമേ കെ.എസ്.ഇ.ബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാല്‍ ഗുരുതര പ്രതിസന്ധി. പീക്ക് ആവശ്യകത കാരണം ...