Tag: 020525

അങ്ങാടിപ്പുറം ഉൾപ്പെടെ ജില്ലയിൽ 4 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ പദവി
Local

അങ്ങാടിപ്പുറം ഉൾപ്പെടെ ജില്ലയിൽ 4 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ പദവി

Perinthalmanna RadioDate: 02-05-2025പെരിന്തൽമണ്ണ ∙ യാത്രക്കാർക്കു സുരക്ഷിത ഭക്ഷണം ഉറപ്പാക്കലുമായി ബന്ധപ്പെട്ട്, വൃത്തിയും ഭക്ഷ്യസുരക്ഷാ മികവും വിലയിരുത്തുന്ന ഈറ്റ് റൈറ്റ് സ്റ്റേഷൻ പദവി നേടി ജില്ലയിലെ നാലു റെയിൽവേ സ്റ്റേഷനുകൾ. ഇത്തവണയാണ് ജില്ലയിൽനിന്നു കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷം രണ്ടു സ്റ്റേഷനുകൾക്കു മാത്രമായിരുന്നു അംഗീകാരം.അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളാണ് ഈറ്റ് റൈറ്റ് പദവി നേടിയത്. കേരളത്തിൽ ആകെ 35 റെയിൽവേ സ്‌റ്റേഷനുകൾക്കു പദവി ലഭിച്ചു. കഴിഞ്ഞ വർഷം പ്രത്യേക പദവി നേടിയ കേരളത്തിലെ 26 റെയിൽവേ സ്‌റ്റേഷനുകൾക്കൊപ്പം തിരൂരും പരപ്പനങ്ങാടിയുമാണ് ഉണ്ടായിരുന്നത്. അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിലുൾപ്പെട്ട് നവീകരണ പ്രവൃത്തികൾ നടക്കുന്ന സ്റ്റേഷൻ കൂടിയാണ് അങ്ങാടിപ്പുറം.ഭക്ഷ്യവസ്‌തുക്കളുടെ കൃത്യമായ പരിശോധനയും ശുദ്...
മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി
Local

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

Perinthalmanna RadioDate: 02-05-2025പെരിന്തൽമണ്ണ: മണ്ണാർമലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. അന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല. കുറച്ചു ദിവസം കഴിഞ്ഞതോടെ കൂട് കൊണ്ടു പോവുകയും ചെയ്‌തു.പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ ആവശ്യപ്പെട്ടു. പലതവണ കണ്ടെങ്കിലും അത് പുലിയല്ലെന്ന് വനം വകുപ്പ് പറഞ്ഞപ്പോഴാണ് നാട്ടുകാർ സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലി എത്തിയത്. പുലിയെ വീണ്ടും കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പാതായ്ക്കര എയുപി സ്‌കൂളിൽ ഇനി എഐ നിയന്ത്രിത റോബോട്ടും
Local

പാതായ്ക്കര എയുപി സ്‌കൂളിൽ ഇനി എഐ നിയന്ത്രിത റോബോട്ടും

Perinthalmanna RadioDate: 02-05-2025പെരിന്തൽമണ്ണ ∙ പാതായ്‌ക്കര എയുപി സ്കൂളിൽ ഇനി കുട്ടികളെ പഠിപ്പിക്കാൻ എഐ നിയന്ത്രിത റോബട്ടും. പെരിന്തൽമണ്ണ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ കെ.ഉണ്ണിക്കൃഷ്ണൻ സ്കൂളിനു വേണ്ടിയുള്ള റോബട് ഉദ്ഘാടനം ചെയ്തു. എഐ ടെക്നോളജിയും റോബട്ടിക്സും ചെറു പ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കുകയാണു ലക്ഷ്യം.ഏഴാം ക്ലാസ് കഴിയുമ്പോൾ സ്വന്തമായി റോബട്ടിനെ നിർമിക്കാൻ കഴിയുന്ന വിദ്യാർഥികളെ വാർത്തെടുക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.ടാലന്റ് ലാബിന് കീഴിലായിരിക്കും റോബട്ടിക് പഠനം. മാനേജർ സുനിൽ ചെമ്പത്ത്, എഇഒ കുഞ്ഞിമൊയ്തു, പ്രധാനാധ്യാപകൻ എ.പി.ഷിബു, പിടിഎ പ്രസിഡന്റ് വിനോദ് പാവുംപാടത്ത്, റിട്ട.എഇഒ അജിത് മോൻ, സ്റ്റേറ്റ് റോബട്ടിക് സിഇഒ ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.കുട്ടികളും രക്ഷിതാക്കളും ചോദിച്ച ചോദ്യങ്ങൾക്ക് റോബട് മറുപടി നൽകി. ജൂൺ 2 ന് വിദ്യാർഥികളെ സ്വീകര...