Tag: 020624

അപകട ഭീഷണിയായി നിന്നിരുന്ന മരച്ചില്ലകൾ വെട്ടി മാറ്റി ട്രോമാ കെയർ പ്രവർത്തകർ
Local

അപകട ഭീഷണിയായി നിന്നിരുന്ന മരച്ചില്ലകൾ വെട്ടി മാറ്റി ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 02-06-2024പെരിന്തൽമണ്ണ: വില്ലേജ് ഓഫിസിനു എതിർ വശത്തുള്ള ഓട്ടോ പാർക്കിലെ തൊഴിലാളികൾക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരത്തിന്റെ ചില്ലകൾ വെട്ടി നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. ശക്തമായ കാറ്റിലും മഴയിലും പൊട്ടി വീഴാവുന്ന നിലയിലായി അപകട ഭീഷണി ഉയർത്തി നിന്നിരുന്ന ചിലകളാണ് വെട്ടി നീക്കിയത്. ഇതിനു സമീപത്തായി നിന്നിരുന്ന ഓട്ടോ തൊഴിലാളികളുടെ പേടിയോടെയായിരുന്നു മഴയത്തും കാറ്റിലും ഇതിന്റെ ചുവട്ടിൽ നിന്നിരുന്നത്. ഇവരുടെ ആവിശ്യാർത്ഥം പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ പി. സി ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ധൗത്യം ഏറ്റെടുത്തത്. യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, ഗിരീഷ് കീഴാറ്റൂർ, നിതു ചെറുകര, ന...
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയില്‍ പൂർത്തിയായി
Local

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയില്‍ പൂർത്തിയായി

Perinthalmanna RadioDate: 02-06-2024മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു  കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജും മലപ്പുറം ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്...
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല
Local

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല

Perinthalmanna RadioDate: 02-06-2024മലപ്പുറം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ പകുതിയിലധികം വിദ്യാർഥികള്‍ക്കും സീറ്റില്ല. 82,425 കുട്ടികള്‍ അപേക്ഷിച്ചതില്‍ 36,385 വിദ്യാർഥികള്‍ക്കാണ് അലോട്ട്മെൻ്റ് ലഭിച്ചത്.സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 49,664 മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്. അപേക്ഷ നല്‍കിയത് 82,425 പേർ. ട്രയല്‍ അലോട്ട്മെൻ്റ് കഴിഞ്ഞപ്പോള്‍ 36,385 വിദ്യാർഥികള്‍ക്കാണ് സീറ്റ് ലഭിച്ചത്. സീറ്റുകള്‍ വർധിപ്പിക്കാത്ത സാഹചര്യത്തില്‍ 32,761 വിദ്യാർഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ പഠിക്കാൻ കഴിയില്ല.വി.എച്ച്‌.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് സീറ്റുകള്‍ കൂട്ടിയാലും ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് സീറ്റില്ല. സർക്കാർ പുതിയ ബാച്ചുകള്‍ അനുവദിച്ചില്ലെങ്കില്‍ പണം നല്‍കി ബദല്‍ മാർഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണ് വിദ്യാർഥികള്‍.............................
കുന്നപ്പള്ളിയിലെ കിണറിടിഞ്ഞ് അപകടം; രക്ഷകരായി ജാഷിറും ഫിറോസും
Local

കുന്നപ്പള്ളിയിലെ കിണറിടിഞ്ഞ് അപകടം; രക്ഷകരായി ജാഷിറും ഫിറോസും

Perinthalmanna RadioDate: 02-06-2024പെരിന്തൽമണ്ണ ∙ കുന്നപ്പള്ളി കളത്തിലക്കരയിൽ ഇന്നലെ ആഴമേറിയ കിണറ്റിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ നാട്ടുകാർക്കിടയിൽ ‘മഞ്ഞുമ്മൽ ബോയ്‌സാ’യി കുന്നപ്പള്ളി സ്വദേശികളായ പൂക്കോട്ടുതൊടി ജാഷിറും തെക്കും പുറത്ത് ഫിറോസും.അപക‌ടം നടന്ന് നിമിഷങ്ങൾക്കകം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിയ ജാഷിറാണ് വലിയൊരു ദുരന്തത്തെ വഴിമാറ്റിയ ഹീറോ. ജാഷിറിന്റെ വീട്ടിൽ നിന്നു‌ 200 മീറ്ററോളം അകലെയായിരുന്നു അപകടം. മെഡിക്കൽ റപ്രസന്റേറ്റീവായ ജാഷിർ ഇന്നലെ ജോലിക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് സംഭവ സ്ഥലത്തിനടുത്ത് താമസിക്കുന്ന മൂത്തമ്മ ഫോണിൽ അപകട വിവരം അറിയിച്ചത്. സ്‌കൂട്ടറിൽ ഉടൻതന്നെ അപകടം നടന്ന കിണറിനടുത്തെത്തി.ഈ സമയം കിണറിനു ചുറ്റും പരിസരവാസികളായ ചിലർ കൂടിയിരുന്നെങ്കിലും എന്തു ചെയ്യണമെന്നറിയാതെ സ്‌തംഭിച്ചു നിൽക്കുകയായിരുന്നു എല്ലാവരും. കിണറ്റിനു...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും
Local

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും

Perinthalmanna RadioDate: 02-06-2024പെരിന്തൽമണ്ണ: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്‌എസ്‌എല്‍സി മൂല്യ നിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയന വർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച്‌ കാത്തിരിക്കുകയാണ് സ്കൂളുകള്‍.കാലവർഷം എത്തിയെങ്കിലും അതൊരു പ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവം എന്നാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂള്‍ തുറക്കല്‍. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠ പുസ്തകങ്ങള്‍ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാ...