ഏഴ്കണ്ണി പാലത്തിനു സമീപത്തെ അണ്ടര്‍പാസിന്‍റെ എസ്റ്റിമേറ്റ് അംഗീകരിച്ചു
Perinthalmanna RadioDate: 02-06-2025പെരിന്തല്‍മണ്ണ: ഷൊർണൂർ - നിലമ്പൂർ റെയില്‍ പാതയിലെ ഏഴ്കണ്ണി പാലത്തിന്‍റെ ഭാഗത്തായി അണ്ടർ പാസ് നിർമാണത്തിനായുള്ള 3,53,87,949 രൂപയുടെ എസ്റ്റിമേറ്റ് റെയില്‍വേ അംഗീകരിച്ചു. ഡെപ്പോസിറ്റ് പ്രവൃത്തിയായി നടത്താൻ ഉദ്ദേശിക്കുന്ന ഈ പ്രവൃത്തിക്ക് അടവാക്കിയ 3,17,374 രൂപ കഴിച്ചുള്ള 3,50,70,575 രൂപ അടവാക്കുന്നതിന് അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് പാലക്കാട് ദക്ഷിണ റെയില്‍വേ ഡിവിഷൻ എൻജിനിയർ കത്ത് നല്‍കി.50 ലക്ഷം രൂപ അങ്ങാടിപ്പുറം പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം വകയിരുത്തിയിരുന്നു. ബാക്കി തുക എംഎല്‍എ ഫണ്ടില്‍ നിന്നും എംപി ഫണ്ടില്‍ നിന്നും വകയിരുത്താനാണ് ലക്ഷ്യം. മഞ്ഞളാംകുഴി അലി എംഎല്‍എ, ഇ.ടി. മുഹമ്മദ് ബഷീർ എംപി എന്നിവർ ചാത്തനല്ലൂർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും എട്ടാം വാർഡ് മെംബർ പി.പി. ശിഹാബിന്‍റെയും അഭ്യർഥന പ്രകാരം സ്ഥലത്ത് പരിശോധന നടത്തി റെയില്‍വേ അധികൃതരുമ...