Tag: 020725

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത<br>
Local

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 02-07-2025കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ഇന്ന് (ജൂലൈ 2) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ രണ്ട് മുതല്‍ മൂന്ന് വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.മഴ കനക്കുന്നതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുതുക്കി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാ...
മഴ തിമിർത്തു പെയ്തിട്ടും ജൂണിൽ ജില്ലയിൽ  മഴക്കുറവ്
Local

മഴ തിമിർത്തു പെയ്തിട്ടും ജൂണിൽ ജില്ലയിൽ  മഴക്കുറവ്

Perinthalmanna RadioDate: 02-07-2025മലപ്പുറം : മഴ തിമിർത്തു പെയ്തിട്ടും ജൂണിൽ ജില്ലയിൽ ലഭിച്ച മഴ സാധാരണ ലഭിക്കേണ്ടതിനെക്കാൾ കുറവെന്നു കാലാവസ്ഥാ വിഭാഗത്തിന്റെ കണക്ക്. തെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും നേരത്തേ തുടങ്ങിയിരുന്നു. ജൂൺ അവസാനിച്ചതോടെ മഴയുടെ ശക്തി കുറയുകയാണെന്നു കണക്കുകൾ കാണിക്കുന്നു. തിങ്കളാഴ്ച 24.8 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 3.1 മി.മീ. മഴ മാത്രമാണു ലഭിച്ചത്. ശരാശരി നിരക്കിനെക്കാൾ 88 ശതമാനം കുറവാണിത്.ജില്ലയിൽ ജൂണിൽ ശരാശരി നിരക്കിനെക്കാൾ 10 ശതമാനം കുറവു മഴ മാത്രമാണു ലഭിച്ചത്. 624.1 മി.മീ. ലഭിക്കേണ്ടിടത്ത് 560.2 മി.മീ. മഴയാണു ലഭിച്ചത്. ജില്ലയിൽ മഴമാപിനികളുടെ എണ്ണം കുറവായതിനാലാണു കണക്കുകളിൽ വ്യത്യാസം വരുന്നതെന്നും, മേയ്‌ 24ന് തെക്കു പടിഞ്ഞാറൻ മൺസൂൺ തുടങ്ങിയതു മുതൽ കണക്കാക്കിയാൽ ജില്ലയിൽ മെച്ചമായ തോതിലുള്ള മഴ ലഭിച്ചിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ സി.എസ്. ശരത് കുമാർ പറഞ്ഞു. ജൂലൈയിൽ ...
ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി റെയിൽവൺ ആപ്പിൽ<br>
Local

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി റെയിൽവൺ ആപ്പിൽ

Perinthalmanna RadioDate: 02-07-2025ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ പുതിയ 'റെയിൽവൺ' സൂപ്പർ ആപ്പിൽ ലഭ്യമാകും.റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും യാത്രക്കാർക്കായുള്ള വിവിധ സേവനങ്ങൾക്കുമുള്ള ഏകീകൃത പ്ലാറ്റ്ഫോമായാണ് ഇത് പ്രവർത്തിക്കുക. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ ട്രാക്കിങ്ങ് എന്നിവയ്ക്ക് പുറമെ കോച്ചിന്റെ സ്ഥാനം കണ്ടെത്തൽ, യാത്രാ ഫീഡ്ബാക്ക്, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും.നിലവിൽ, ഇന്ത്യൻ റെയിൽവേ യാത്രക്കാർ വിവിധ സേവനങ്ങൾക്കായി നിരവധി വ്യത്യസ്ത ആപ്പുകളും വെബ്സൈറ്റുകളുമാണ് ഉപയോഗിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്ട്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആർസിടിസി ഇ-കാറ്ററിങ്ങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്ബാക്ക് നൽകുന്നതിനായി റെയിൽ മദദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി യുടിഎസ്, ട്ര...
ട്രെയിൻ ടിക്കറ്റ് നിരക്കു വർധന; ബാധിക്കുന്നത് ദീർഘദൂര യാത്രക്കാരെ
Local

ട്രെയിൻ ടിക്കറ്റ് നിരക്കു വർധന; ബാധിക്കുന്നത് ദീർഘദൂര യാത്രക്കാരെ

Perinthalmanna RadioDate: 02-07-2025പെരിന്തൽമണ്ണ: ട്രെയിൻ ടിക്കറ്റ് നിരക്കുകളിലെ വർധന ചെറുയാത്രകളെ ബാധിക്കില്ലെങ്കിലും ദീർഘദൂര യാത്രക്കാരെ ബാധിക്കും. ഓർഡിനറി ട്രെയിനുകളിൽ 500 കിലോമീറ്റർ വരെ സെക്കൻഡ് ക്ലാസ് യാത്രകൾക്കു ടിക്കറ്റ് നിരക്കിൽ മാറ്റമില്ലെന്നാണു റെയിൽവേ അറിയിച്ചിട്ടുള്ളത്. 500 കി.മീ കഴിഞ്ഞുള്ള യാത്രയ്ക്ക് ഓരോ കിലോമീറ്ററിനും അര പൈസയുടെ വർധനയുണ്ടാകും. എന്നാൽ മെയിൽ, എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ എസി കോച്ചിലെ യാത്രയ്ക്കു നിലവിലുള്ള നിരക്കിനെക്കാൾ കിലോമീറ്ററിനു രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റിന് ഒരു പൈസയും വർധിക്കും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറം മേൽപാലത്തിൽ വയോധികര്‍ക്കും രോഗികള്‍ക്കും ആശ്വാസമായി വാഹന സൗകര്യം
Local

അങ്ങാടിപ്പുറം മേൽപാലത്തിൽ വയോധികര്‍ക്കും രോഗികള്‍ക്കും ആശ്വാസമായി വാഹന സൗകര്യം

Perinthalmanna RadioDate: 02-07-2025അങ്ങാടിപ്പുറം: അവശരായെത്തുന്ന രോഗികള്‍ അടക്കമുള്ളവരെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും എത്തിക്കുന്നതിന് മങ്കട പെയിൻ ആൻഡ് പാലിയേറ്റീവ്ന്‍റെ നേതൃത്വത്തില്‍ സൗജന്യ വാഹനമൊരുക്കി. മേല്‍പ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തായി കട്ട വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിലച്ചതിനെ തുടർന്നാണ് ആശ്വാസ നടപടി.സ്വകാര്യ ബസുകള്‍ പാലത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തുമായി നിർത്തിയിട്ടാണ് സർവീസ് നടത്തുന്നത്. ഇതിനാല്‍ പെരിന്തല്‍മണ്ണയിലേക്ക് എത്തേണ്ട രോഗികള്‍ അടക്കമുള്ളവർ അങ്ങാടിപ്പുറം തളി ജംഗ്ഷനില്‍ ഇറങ്ങി പാലത്തിലൂടെ നടന്ന് കിഴക്ക് ഭാഗത്ത് നിർത്തിയിട്ട വാഹനങ്ങളില്‍ എത്തിപ്പെടാൻ പ്രയാസപ്പെടുകയാണ്. ഇതിന് പരിഹാരമായാണ് മങ്കട പെയിൻ പാലിയേറ്റീവിന്‍റെ നേതൃത്വത്തില്‍ മേല്‍പ്പാലത്തിനു മുകളിലായി വാഹന സൗകര്യമൊരുക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വ...