അവഗണനയുടെ കേന്ദ്രമായി പട്ടിക്കാട് വിശ്രമകേന്ദ്രം
Perinthalmanna RadioDate: 02-08-2025പട്ടിക്കാട് ∙ വെട്ടത്തൂർ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം തുറന്നു പ്രവർത്തിക്കുന്നില്ലെന്ന് പരാതി. 2022 ജനുവരി 2ന് അബ്‌ദുസ്സമദ് സമദാനി എംപിയാണ് ടേക്ക് എ ബ്രേക്ക് എന്ന പേരിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്. യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും അമ്മമാർക്ക് മുലയൂട്ടുന്നതിനും വിശ്രമിക്കുന്നതിനും ഉദ്ദേശിച്ചാണ് പഞ്ചായത്ത് കെട്ടിടം നിർമിച്ചത്.പുരുഷന്മാർക്കും വനിതകൾക്കും ശുചിമുറി സൗകര്യം, കുട്ടികളെ മുലയൂട്ടുന്നതിന് ഫീഡിങ് റൂം, വരാന്ത എന്നിവയോട് കൂടിയതാണ് കെട്ടിടം. മുറ്റം പൂട്ടുകട്ട പാകി മനോഹരമാക്കിയിട്ടുണ്ട്. മുറ്റത്തിന് ചുറ്റും സ്ഥാപിച്ച ചങ്ങലകൾ കൊണ്ടുള്ള ബാരിക്കേഡ് നിലത്ത് മറിഞ്ഞുവീണ അവസ്ഥയിലാണ്.താഴിട്ട് പൂട്ടിയതിനാൽ ആർക്കും പ്രയോജനപ്പെടുന്നില്ല. വിശ്രമകേന്ദ്രത്തിന് സമീപം 3 ശുചി...





