Tag: 020925

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള  അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു<br>
Local

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള  അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 02-09-2025 തദ്ദേശ തിരഞ്ഞെടുപ്പിനുള്ള  അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ. ത ദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്.1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്‌ജെൻഡേഴ്സുമാണ് പട്ടികയിൽ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമ പഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.വോട്...
പെരിന്തൽമണ്ണയിലെ തൊഴിൽ മേളയിൽ 474 പേർക്ക് തൊഴിൽ നൽകി
Local

പെരിന്തൽമണ്ണയിലെ തൊഴിൽ മേളയിൽ 474 പേർക്ക് തൊഴിൽ നൽകി

Perinthalmanna RadioDate: 02-09-2025 പെരിന്തൽമണ്ണ : 474 പേർക്ക് തൊഴിൽ നൽകി പെരിന്തൽമണ്ണ നഗരസഭയുടെ തൊഴിൽമേള. നഗരസഭയുടെ തൊഴിൽ പദ്ധതിയായ സേഫ്, വിജ്ഞാനകേരളം, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച മേള മുൻ ധനകാര്യവകുപ്പ് മന്ത്രിയും വിജ്ഞാനകേരളം സംസ്ഥാന ഉപദേഷ്ടാവുമായ ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷനായി. 58 സ്ഥാപനങ്ങൾ പങ്കെടുത്ത തൊഴിൽ മേളയിൽ 1148 തൊഴിലന്വേഷകരാണ് രജിസ്റ്റർ ചെയ്തിതിരുന്നത്. ഇതിൽ 474 പേർക്ക് തൊഴിൽ ലഭിക്കുകയും 374 പേർ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുകയുംചെയ്തു.കുടുംബശ്രീ ഡിഎംസി ബി. സുരേഷ്‌കുമാർ, കെ-ഡിസ്‌ക്‌ ജില്ലാ കോഡിനേറ്റർ ഹേമലത, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ എ. നസീറ, വിജ്ഞാനകേരളം നഗരസഭാ കോഡിനേറ്റർ കിനാതിയിൽ സാലിഹ് എന്നിവർ പ്രസംഗിച്ചു. എം.കെ. ശ്രീധരൻ, സിഡിഎസ് അംഗം ശ്രീജ, കൗൺസിലർമാർ, ഇഎംഎസ് ഹോസ്‌പിറ്റൽ മുൻ ച...
ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ ഓണത്തിന് നാട്ടിലെത്താൻ പാടുപെടും <br>
Local

ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ ഓണത്തിന് നാട്ടിലെത്താൻ പാടുപെടും

Perinthalmanna RadioDate: 02-09-2025 മലപ്പുറം: ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ ഓണത്തിന് നാട്ടിലെത്താൻ പാടുപെടും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് സ്ലീപ്പർ, തേർഡ് എ.സി, സെക്കൻഡ് എ.സി എന്നിവയിലൊന്നും ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലേക്ക് കണ്‍ഫേം ടിക്കറ്റില്ല.ട്രെയിനുകളില്‍ ടിക്കറ്റ് തീർന്നതോടെ അന്തർ സംസ്ഥാന ബസുകള്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് സെപ്തംബർ 2,3 തീയതികളില്‍ സ്ളീപ്പർ ക്ലാസില്‍ 1,700 മുതല്‍ 2,000 രൂപ വരെയാണ് നിരക്ക്. 800 മുതല്‍ 900 രൂപ വരെയാണ് സാധാരണ നിരക്ക്.ബംഗളൂരുവില്‍ നിന്നുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്‌പൂർ കണ്ണൂർ എക്സ്‌പ്രസില്‍ (16257) തിരുവോണത്തിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ സ്ലീപ്പറില്‍ തിരൂരിലേക്ക് വെയ്റ്റിംഗ് ലിസ്റ്റ് 150 കടന്നിട്ടുണ്ട്. സെപ്തംബർ 20 കഴിയണം കണ്‍ഫേം ടിക്കറ്റ് ലഭിക്കാൻ. ...
റേഷൻ കടകളുടെ പ്രവർത്തനം ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം<br>
Local

റേഷൻ കടകളുടെ പ്രവർത്തനം ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം

Perinthalmanna RadioDate: 02-09-2025 സംസ്ഥാനത്ത് ഇന്ന് റേഷൻ കടകളിലെ പ്രവർത്തന സമയത്തില്‍ മാറ്റം. റേഷൻ കടകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇന്ന് ഉച്ച കഴിഞ്ഞ് തുറന്ന് പ്രവർത്തിച്ചാല്‍ മതിയെന്ന് റേഷൻ കമ്മിഷണർ ജില്ലാ സപ്ലൈഓഫീസർമാർക്ക് നിർദേശം നല്‍കി. ഈ മാസത്തെ സ്റ്റോക്ക് എടുക്കുന്നതിന്റെ ഭാഗമായും സെപ്റ്റംബറിലെ വിതരണം തുടങ്ങുന്നതിനു മുന്നോടിയായി ഇ പോസില്‍ ക്രമീകരണം നടത്താൻ വൈകുന്നതിനാലാണ് സമയമാറ്റം. അതേ സമയം, ഇന്ന് (2-09-2025) മുതല്‍ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഉത്രാട ദിവസമായ സെപ്റ്റംബർ 4ന് റേഷൻ കടകള്‍ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എ.എ.വൈ. കാർഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ---------------------------------------...
പോലീസിൻ്റെ ഓണാഘോഷം സായി സ്നേഹതീരത്തിൽ <br>
Local

പോലീസിൻ്റെ ഓണാഘോഷം സായി സ്നേഹതീരത്തിൽ

Perinthalmanna RadioDate: 02-09-2025 പെരിന്തൽമണ്ണ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ സായി സ്നേഹ തീരത്തിൽ ഓണാഘോഷവും സദ്യയും നടത്തി. ഉദ്ഘാടനവും ഓണ സന്ദേശവും  പെരിന്തൽമണ്ണ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടൻ്റ് പ്രേംജിത്ത് നിർവ്വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡൻ്റ അബ്ബാസ് പങ്കെടുത്തു. കേരളാ മുഖ്യമന്ത്രിയുടെ  പോലീസ് മെഡലിന് തെരഞ്ഞെടുത്ത പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകർ, ട്രാഫിക് യൂണിറ്റിലെ സബ്ബ് ഇൻസ്പെക്ടർ മനോജ് മംഗലശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളാ പോലീസ് അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ കെ. കെ. മറ്റ് ഭാരവാഹികളായ   ഗോപിനാഥൻ, അലവി കണ്ണൻകുഴി, ഷാജി , ഷബീർ എന്നിവരും സായ് സ്നേഹതീരം ഭാരവാഹികളായ കെ.ആർ രവി, സദാശിവൻ എന്നിവരും പങ്കെടുത്തു. പോലീസുമൊത്തുള്ള ഓണാഘോഷം അന്തേവാസികളായ കുട്ടികൾക്ക് വേറിട്ട&...