Tag: 021024

പെരിന്തൽമണ്ണ നഗരത്തിലെ ടെക്സ്റ്റൈൽസിൽ മോഷണം
Local

പെരിന്തൽമണ്ണ നഗരത്തിലെ ടെക്സ്റ്റൈൽസിൽ മോഷണം

Perinthalmanna RadioDate: 02-10-2024പെരിന്തൽമണ്ണ: നഗരത്തിലെ ടെക്സ്റ്റൈൽസിൽ  മോഷണം. മണ്ണാർക്കാട് റോഡിൽ പ്രവർത്തിക്കുന്ന വിസ്മയ സിൽക്സിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. വസ്ത്രങ്ങളും പണവും മോഷണത്തിൽ നഷ്ടമായി. കെട്ടിടത്തിന് മുകളിലെ ഷീറ്റ് പൊളിച്ചാണ് മോഷണം നടത്തിയത്. രാവിലെ ജീവനക്കാർ സ്ഥാപനത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പെരിന്തൽമണ്ണ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://ch...
റോഡുകളുടെ ശോച്യാവസ്ഥ; പിഡബ്ല്യുഡി എൻജിനീയറെ ഓഫിസിൽ ഉപരോധിച്ചു
Local

റോഡുകളുടെ ശോച്യാവസ്ഥ; പിഡബ്ല്യുഡി എൻജിനീയറെ ഓഫിസിൽ ഉപരോധിച്ചു

Perinthalmanna RadioDate: 02-10-2024മങ്കട: മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ തിരൂർക്കാട്- ആനക്കയം , കൊളത്തൂർ- മലപ്പുറം റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും പിഡബ്ല്യുഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനീയറെ മഞ്ചേരി ഓഫിസിൽ ഉപരോധിച്ചു. നടപടി വേഗത്തിലാക്കാമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ് നൽകി.മങ്കട ടൗൺ മുതൽ വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ് അറ്റകുറ്റ പണി നടത്താൻ അടിയന്തര നിർദേശം നൽകാമെന്നും എക്‌സിക്യൂട്ടീവ് എൻജിനിയർ ഉറപ്പ് നൽകി.  സമയ ബന്ധിതമായി പ്രവർത്തി പൂർത്തിയായില്ലെങ്കിൽ തിരുവനന്തപുരത്ത് ഫണ്ട് ലഭ്യമാകുന്നത് വരെ സമരം ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.ടി.കുഞ്ഞാലി, എം.മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ, മങ്കട പഞ്...
ഡ്രൈവിങ് ലൈസൻസ്, ആർസി പ്രിന്റിങ് നിർത്തുന്നു; ഇനി മുതൽ എല്ലാം ഡിജിറ്റലാകും
Local

ഡ്രൈവിങ് ലൈസൻസ്, ആർസി പ്രിന്റിങ് നിർത്തുന്നു; ഇനി മുതൽ എല്ലാം ഡിജിറ്റലാകും

Perinthalmanna RadioDate: 02-10-2024സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും ആർസിയും പ്രിന്റ് ചെയ്തു നൽകുന്നത് നിർത്തലാക്കുന്നു. ഇനി മുതൽ എല്ലാം പരിവാഹൻ വെബ് സൈറ്റ് വഴി ഡിജിറ്റലാക്കാനാണു തീരുമാനം. ആദ്യഘട്ടത്തിൽ ലൈസൻസിന്റെയും പിന്നീട് ആർസിയുടെയും അച്ചടി നിർത്തലാക്കും.സംസ്ഥാനത്ത് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് പാസായാൽ ലൈസൻസ് തപാലിൽ ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കണം. ആർസി ലഭിക്കുന്നത് 3 മാസത്തിനു ശേഷമാണ്. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാരണം അച്ചടി മുടങ്ങുന്നതു പതിവായതോടെയാണ് തീരുമാനം.ഇനി ടെസ്റ്റ് പാസായാൽ മണിക്കൂറുകൾക്കകം എം പരിവാഹൻ സൈറ്റിലെ സാരഥിയിൽനിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യാം. ഇതേ വെബ്സൈറ്റിൽ നിന്ന് വാഹനത്തിന്റെ രേഖകളും ഡൗൺലോഡ് ചെയ്ത് ഡിജിലോക്കറിൽ സൂക്ഷിക്കാം. നേരിട്ട് മൊബൈലിൽ സൂക്ഷിച്ചാലും മതി. വാഹന പരിശോധനാസമയത്ത് മൊബൈലിലെ രേഖകൾ കാണിച്ചാൽ ഉദ്യോഗസ്ഥന് ക്യുആർ കോഡ് സ്കാൻ ചെയ്തു വ്യക്തത വര...