Tag: 021124

സെവൻസ് ഫുട്ബോളിൽ ചുവപ്പ് കാർഡ് കിട്ടിയാൽ ഇനി മൂന്നു കളികളിൽ വിലക്ക്
Local

സെവൻസ് ഫുട്ബോളിൽ ചുവപ്പ് കാർഡ് കിട്ടിയാൽ ഇനി മൂന്നു കളികളിൽ വിലക്ക്

Perinthalmanna RadioDate: 02-11-2024പെരിന്തൽമണ്ണ: പരുക്കൻ കളി പുറത്തെടുക്കുന്ന താരങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതടക്കം നിയമാവലിയില്‍ കാതലായ മാറ്റങ്ങളോടെ 2024-25ലെ സെവൻസ് ഫുട്ബാള്‍ സീസണ്‍ നവംബർ പത്തിന് ആരംഭിക്കും.മേയ് 30 വരെ ആറു മാസത്തോളം നീളുന്ന സീസണില്‍ സംസ്ഥാനത്ത് 45നും 50നുമിടയില്‍ ടൂർണമെന്‍റുകളുണ്ടാവുമെന്ന് സെവൻസ് ഫുട്ബാള്‍ ടൂർണമെന്‍റ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു. കളിക്കളത്തിലെ സംഘർഷം തടയാൻ നിയമാവലി ഭേദഗതി ചെയ്യും. പരുക്കൻ കളി പുറത്തെടുത്ത് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോകുന്ന കളിക്കാരെ തുടർന്നുള്ള മൂന്നു കളികളില്‍ മാറ്റിനിർത്തും. നേരത്തേ ഒരു കളിയിലേ മാറ്റിനിർത്തിയിരുന്നുള്ളൂ. വിദേശകളിക്കാരുടെ എണ്ണം ആറില്‍നിന്ന് അഞ്ചാക്കി ചുരുക്കി. ഗ്രൗണ്ടില്‍ മൂന്നു പേർ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. പ്രാദേശിക താരങ്ങള്‍ക്ക് പരമാവധി അവസരം ഒരുക്കാനാണിത്. ടീമുകള്‍ക്കുള്ള പ്രതിഫലത്തിലും...
റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി
Local

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി

Perinthalmanna RadioDate: 02-11-2024സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി. 85 ശതമാനം ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. മസ്റ്ററിങ്ങിനെ കുറിച്ച് നിരവധി ആശങ്കകളുണ്ടായിരുന്നു. റേഷൻ വ്യാപാരികളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ഐറിഷ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികൾ നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതൽ 'മേരാ EKYC' ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. Mera ration EKYC ആപ്പും ആധാർ വിവരങ്ങൾ നൽകാൻ AadharfaceRD ആപ്പും ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകിയാൽ മസ്റ്ററിങ് പൂർത്തിയാക്കാം. ഇത് യാഥാർഥ്യമായാൽ ഇന്ത്യയിലെ ഏത് ഭാഗത്തുള്ള ആളുകൾക്കും മസ്റ്ററിങ്ങിൽ പങ്കെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാത്ത ആർക്...
ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Local

ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Perinthalmanna RadioDate: 02-11-2024സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ഇന്നും നാളെയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ‍ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------...
ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുമ്പില്‍; അങ്ങാടിപ്പുറം പഞ്ചായത്ത് വിഭജിക്കണമെന്ന് ആവശ്യം
Local

ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുമ്പില്‍; അങ്ങാടിപ്പുറം പഞ്ചായത്ത് വിഭജിക്കണമെന്ന് ആവശ്യം

Perinthalmanna RadioDate: 02-11-2024അങ്ങാടിപ്പുറം: ജനസംഖ്യ വർധനവ്, ഭൂവിസ്തൃതി, നഗരവത്കരണം തുടങ്ങി എല്ലാ ഘടകങ്ങളിലും ജില്ലയില്‍ മുന്നിട്ട് നില്‍ക്കുന്ന അങ്ങാടിപ്പുറം പഞ്ചായത്ത് വിഭജിക്കണമെന്ന് ആവശ്യം. രണ്ടു വില്ലേജുകളിലായി 70,000ന് മുകളിലാണ് ഇവിടത്തെ ജനസംഖ്യ. പുതിയ തദ്ദേശ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിന് സർക്കാർ ആലോചിച്ച ഘട്ടങ്ങളിലെല്ലാം പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് അങ്ങാടിപ്പുറം.2010 ലും പിന്നീട് 2015ലും ഏറ്റവും ഒടുവില്‍ 2020ലും ഈ ആവശ്യം ഉയർന്നിരുന്നു. അന്നെല്ലാം പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം സാമ്ബത്തിക ബാധ്യത ചൂണ്ടിക്കാട്ടി നടക്കാതെ പോയി.കീഴാറ്റൂർ, വെട്ടത്തൂർ, മങ്കട, പുഴക്കാട്ടിരി, പുലാമന്തോള്‍ പഞ്ചായത്തുകളും പെരിന്തല്‍മണ്ണ നഗരസഭയുമാണ് അങ്ങാടിപ്പുറം പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്നത്. കഴിഞ്ഞ മൂന്നു തദ്ദേശ വാർഡ് വിഭജന ഘട്ടത്തിലും പരമാവധി വാർഡുകള്‍ ഉള്‍പ്പെടുന്ന പഞ...
കളി മതിയാക്കി അനസ് എടത്തൊടിക; പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു
Local

കളി മതിയാക്കി അനസ് എടത്തൊടിക; പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു

Perinthalmanna RadioDate: 02-11-2024മലപ്പുറം: പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ച് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‍സിക്കായുള്ള അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. ഈ സീസണിൽ മലപ്പുറം എഫ്‍സിയുടെ നായകനായിരുന്നു.2019 ജനുവരി 15ന് അദ്ദേഹം ബഹ്റൈനെതിരെ ഷാർജയിലെ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ മത്സരത്തിനുശേഷമായിരുന്നു അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചത്. അന്താരാഷ്ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിക്കാനായി. കംബോഡിയ, മ്യാന്മർ, നേപ്പാൾ, കിർഗിസ്താന്‍ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്.കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ക്ലബുകള്‍ക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. 2007ൽ മുംബൈ എഫ്‍സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ ടീമിന് ഐ ലീഗ് രണ്ടാം ഡിവിഷൻ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മുംബൈ ടീമിലെ മികച്ച പ്രകടനത്തിന...
മസ്‌റ്ററിങ് പൂർത്തിയാക്കാൻ ജില്ലയിൽ ഇനിയും ലക്ഷങ്ങൾ
Local

മസ്‌റ്ററിങ് പൂർത്തിയാക്കാൻ ജില്ലയിൽ ഇനിയും ലക്ഷങ്ങൾ

Perinthalmanna RadioDate: 02-11-2024പെരിന്തൽമണ്ണ:  അന്ത്യോദയ അന്നപൂർണ(എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള തീയതി 5ന് അവസാനിക്കാനിരിക്കെ ഇനി എത്രപേർ മസ്‌റ്ററിങ് നടത്താനുണ്ടെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതക്കുറവ്.ഇതുവരെ ജില്ലയിൽ 20,58,344 റേഷൻ ഗുണഭോക്താക്കളിൽ 17,41,953 പേരാണ് മസ്‌റ്ററിങ് നടത്തിയിട്ടുള്ളത്.3,16,361 പേരാണ് അവശേഷിക്കുന്നത്. റേഷൻ കടകൾ കേന്ദ്രീകരിച്ച് ഇ പോസ് മെഷീനുകൾ ഉപയോഗിച്ചുള്ള മസ്‌റ്ററിങും ഇ–പോസ് മെഷീനിൽ വിരലടയാളം പൊരുത്തപ്പെടാത്തവർക്കായി ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ കണ്ണടയാളം സ്വീകരിച്ച് താലൂക്ക് തലത്തിലും പഞ്ചായത്ത് തലങ്ങളിലും നടത്തിയ ക്യാംപുകളും ഉൾപ്പെടെയുള്ള കണക്കാണിത്.വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിൽ താലൂക്ക് തലത്തിലും പഞ്ചായത്ത് തലങ്ങളിലുമൊക്കെ ഐറിസ് സ്‌കാനറുകൾ ഉപയോഗിച്ചുള്ള മസ്‌റ്ററിങ...