Tag: 021225

പെരിന്തൽമണ്ണ നഗരസഭയിലെ ഒരു വീട്ടിലെ ഭർത്താവിനും ഭാര്യയ്ക്കും വോട്ട് രണ്ട് വാർഡിൽ

Local

പെരിന്തൽമണ്ണ നഗരസഭയിലെ ഒരു വീട്ടിലെ ഭർത്താവിനും ഭാര്യയ്ക്കും വോട്ട് രണ്ട് വാർഡിൽ

Perinthalmanna RadioDate: 02-12-2025 പെരിന്തൽമണ്ണ: നഗരസഭ തിരഞ്ഞെടുപ്പിൽ ഒരേ വീട്ടിൽ താമസിക്കുന്ന ഭാര്യയ്ക്ക് അതേ വാർഡിൽ സമ്മതിദാനാവകാശം.  ഭർത്താവിനും മകനും വോട്ട് അടുത്ത വാർഡിൽ. നഗരസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിലാണ് വിചിത്രമായ ഈ രേഖപ്പെടുത്തൽ. ഒന്നാം വാർഡായ ചീരട്ടമണ്ണയിലെ പള്ളിയാലത്തൊടി വീട്ടിലാണ് സീരിയൽ നടൻ മുഹമ്മദ് ഇഖ്ബാലും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തോടൊപ്പമാണ് ഭാര്യ സാഫിറ ഇഖ്ബാലിൻ്റേയും മകൻ ഷാമിൽ ഇഖ്ബാലിൻ്റേയും താമസം. എന്നാൽ സാഫിറ ഇഖ്ബാലിനു മാത്രമാണ് ഇതേ വാർഡിൽ വോട്ടുള്ളത്. മുഹമ്മദ് ഇഖ്ബാലിൻ്റേയും മകൻ്റേയും വോട്ട് തൊട്ടടുത്ത നാലാം വാർഡായ മാനത്ത് മംഗലത്താണ്. ഈ ക്രമക്കേട് നേരത്തെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് മുഹമ്മദ് ഇഖ്ബാൽ പരാതിപ്പെടുന്നു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്...
കോഴിക്കോട് – വയനാട് തുരങ്കപാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

Local

കോഴിക്കോട് – വയനാട് തുരങ്കപാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

Perinthalmanna RadioDate: 02-12-2025 കേരളത്തിലെ ഏറ്റവും തിരക്കേറിയ താമരശ്ശേരി ചുരം റോഡിന് പകരമായി വിഭാവനം ചെയ്ത കോഴിക്കോട് - വയനാട് തുരങ്കപാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.കേരളത്തിന്റെ അഭിലാഷമായ ആനക്കാംപൊയില്‍-കല്ലടി-മേപ്പാടി നാലുവരി തുരങ്ക പാതയുടെ നിര്‍മ്മാണണത്തിനായി പാറ ഖനനം, ലേബര്‍ ക്യാമ്ബുകള്‍, പ്രഥമശുശ്രൂഷാ കേന്ദ്രങ്ങള്‍, ഓഫീസ് കണ്ടെയ്നറുകള്‍ എന്നിവയ്ക്കുള്ള യന്ത്രങ്ങള്‍ ഇതിനകം മരിപ്പഴയിലെ പദ്ധതി സ്ഥലത്ത് എത്തിയിട്ടുണ്ട്.ഇവിടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2,134 കോടി രൂപ ചെലവില്‍ കണക്കാക്കുന്ന ഈ തുരങ്കരപാത സംസ്ഥാനത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കുന്നിന്‍ പ്രദേശങ്ങളിലൂടെ സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിടുന്നു. ഈ പാത പൂര്‍ത്തിയാകുമ്ബോള്‍, താമരശ്ശേരി ചുരത്തിലെ നിലവിലുള്ള ഗതാഗത പ്രശ്‌നങ്ങള്‍ വളരെയധികം ലഘൂകരിക്കുകയും എല്ലാ കാലാവസ്ഥയിലും സുരക്ഷിതവും സുഗമവ...
എല്ലാ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ്  ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Local

എല്ലാ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ്  ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Perinthalmanna RadioDate: 02-12-2025 എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. എന്താണ് സഞ്ചാര്‍ സാഥി എന്ന് പരിശോധിക്കാം.എന...
മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരത്തെ കുഴികൾ താത്കാലികമായി അടയ്ക്കുന്ന പണി തുടങ്ങി.

Local

മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരത്തെ കുഴികൾ താത്കാലികമായി അടയ്ക്കുന്ന പണി തുടങ്ങി.

Perinthalmanna RadioDate: 02-12-2025 മേലാറ്റൂർ: നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരത്തെ കുഴികൾ താത്കാലികമായി അടയ്ക്കുന്ന പണി തുടങ്ങി. മണിയാണിക്കടവ് ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ റോഡുവരെയുള്ള ഭാഗത്തെ വലിയ കുഴികളാണ് സോളിങ് നിരത്തി താത്കാലികമായി അടയ്ക്കുന്നത്.ഈ ഭാഗത്തെ ടാറിങ്ങും ഉടൻ നടത്തും. തിങ്കളാഴ്ച രാവിലെ പണി തുടങ്ങിയപ്പോൾ രൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെട്ടത്. ഇതു യാത്രക്കാരെയും സമീപത്തെ വ്യാപാരികളെയും വല്ലാത്ത ദുരിതത്തിലാക്കി.വർഷങ്ങളായി റോഡിന്റെ ഈ ഭാഗം തകർന്നു തരിപ്പണമായി കിടക്കുകയാണ്. പലതവണ പാച്ച് വർക്കുകൾ നടത്തിയെങ്കിലും മഴയൊന്നു ചാറിയാൽ കുഴികൾ വീണ്ടും രൂപപ്പെടും. റെയിൽവേ ഗേറ്റിനിരുവശത്തുമുള്ള റോഡിലാണ് ഈ ദുരവസ്ഥ. അതുകൊണ്ടുതന്നെ തീവണ്ടി കടന്നുപോയി ഗേറ്റ് തുറക്കുമ്പോൾ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.കോഴിക്കോട് - പാലക്കാട് സംസ്ഥാനപാതയും നില...
പെരിന്തൽമണ്ണ മണ്ഡലത്തിലെ എസ്ഐആർ ഡിജിറ്റൈസേഷൻ 85 ശതമാനം പൂർത്തിയായി

Local

പെരിന്തൽമണ്ണ മണ്ഡലത്തിലെ എസ്ഐആർ ഡിജിറ്റൈസേഷൻ 85 ശതമാനം പൂർത്തിയായി

Perinthalmanna RadioDate: 02-12-2025 പെരിന്തൽമണ്ണ ∙ നിയമസഭ മണ്ഡലത്തിലെ എസ്ഐആർ ഡിജിറ്റൈസേഷൻ ജോലികൾ 85 ശതമാനം പൂർത്തിയായി. പെരിന്തൽമണ്ണ സബ് കലക്ടർ ഓഫിസ് ഹാൾ, താലൂക്ക് ഓഫിസ് ഹാൾ എന്നിവിടങ്ങളിലായി നവംബർ 21 ന് തുടങ്ങിയ ജോലികളിൽ 183 ബിഎൽഒമാരും ഓരോ ദിവസവും വിവിധ കോളജുകളിൽ നിന്നുള്ള 30 വീതം വിദ്യാർഥികളും ചേർന്നാണ് ജോലികൾ പൂർത്തികരിച്ചത്. ഇആർഒ കൂടിയായ സബ്കലക്ടറുടെ നേതൃത്വത്തിൽ നടന്ന ജോലികളിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരായ മുഹമ്മദ് കാസിം, ടി.എ.വിഷ്ണു എന്നിവർ ബിഎൽഒമാരെയും വിദ്യാർഥികളെയും ഏകോപിപ്പിച്ച് ജോലികളുടെ പൂർത്തീകരണം നടത്തി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...