പ്രതീക്ഷയുടെ ചിറകിലേറി കോഴിക്കോട് വിമാനത്താവളം
Perinthalmanna RadioDate: 03-01-2024കരിപ്പൂർ ∙ പുതിയ രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളുടെ വരവോടെ, പുതുവർഷദിനം മുതൽ വലിയ പ്രതീക്ഷകളിലേക്കു പറക്കുകയാണ് കോഴിക്കോട് വിമാനത്താവളം. 4 വർഷം മുൻപ് കരിപ്പൂർ വിട്ട ഇത്തിഹാദ് വിമാനക്കമ്പനി, കരിപ്പൂരിലേക്കു തിരിച്ചെത്തി. പുതുവർഷ ദിനത്തിൽ അബുദാബി –കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിച്ചു. ഇന്നലെ അബുദാബിയിൽനിന്ന്, പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ന് 150 യാത്രക്കാരുമായി പുറപ്പെട്ട വിമാനം രാത്രി 7.55ന് കരിപ്പൂരിലെത്തി.വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി വിമാനത്തെ സ്വീകരിച്ചു. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ നടന്ന ചടങ്ങ് എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് എയർപോർട്ട് മാനേജർ സി.കെ.ഹേമന്ദ്, എമിഗ്രേഷൻ, കസ്റ്റംസ്, സിഐഎസ്എഫ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു....






