അവധിക്കാലം തീരാനായതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Perinthalmanna RadioDate: 03-01-2026 ക്രിസ്‌മസ്, പുതുവർഷ അവധിക്കാലം അവസാനിക്കാനായതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം. അവധി തുടങ്ങിയത് മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് രണ്ടു ദിവസമായി കൂടുതൽ രൂക്ഷമായി . വെള്ളി, ശനി ദിവസങ്ങളിൽ ചുരത്തിലെ റോഡുകളിൽ ഇരു വശങ്ങളിലുമായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.ഏഴാം വളവിൽ കഴിഞ്ഞ ദിവസം രണ്ടു വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയി കുടുങ്ങിയിരുന്നു. പൊലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തരുമെത്തി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ വാഹനങ്ങൾ എത്തിയത് കുരുക്ക് വർധിക്കാൻ ഇടയായി. ഭാരവാഹനങ്ങൾ ബ്രേക്ക് ഡൗൺ ആവുന്നതും നിത്യ കാഴ്ചയാണ്.അവധിക്കാലത്ത് ഊട്ടി, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലും വയനാട്ടിലുമായി വിനോദ യാത്ര പോയവർ മടക്കയാത്ര തുടങ്ങിയതോടെ ചുരത്തിൽ വാഹനത്തിരക്കും വർധിച്ചു.സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് മണിക്കൂർ വരെ എടുക്കുന്നതാ...





