Tag: 030224

ആടിനെ പുലി പിടിച്ച സംഭവം; മുള്ള്യാകുര്‍ശ്ശിയില്‍ ക്യാമറ സ്ഥാപിച്ചു
Local

ആടിനെ പുലി പിടിച്ച സംഭവം; മുള്ള്യാകുര്‍ശ്ശിയില്‍ ക്യാമറ സ്ഥാപിച്ചു

Perinthalmanna RadioDate: 03-02-2024പട്ടിക്കാട്: മുള്ള്യാകുർശ്ശിയില്‍ ആടിനെ കടിച്ചു കൊണ്ടു പോയത് പുലി തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ പ്രദേശത്ത് ക്യാമറ സ്ഥാപിച്ച്‌ വനം വകുപ്പ്.ആടിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഭാഗത്താണ് ക്യാമറ  സ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ വനം വകുപ്പ്, റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർ.ആർ.ടി) അധികൃതർ സ്ഥലത്ത് വിശദ പരിശോധന നടത്തി.ആടിനെ കടിച്ചു കൊണ്ടു പോയ സ്ഥലത്തുനിന്ന് മീറ്ററുകള്‍ക്കകലെ നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആടിനെ ഭാഗികമായി ഭക്ഷിച്ച നിലയിലാണുള്ളത്. ബി.എഫ്.ഒമാരായ എൻ.വി. രഞ്ജിത്ത്, പി. ധന്യരാജ് എന്നിവരും ഡ്രൈവർ അനീഷ് ബാബു, റെസ്ക്യൂ വാച്ചർ സാദിഖലി എന്നിവരുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.കഴിഞ്ഞ ദിവസമാണ് ആടുകളെ മേയ്ക്കുന്നതിനിടെ കണ്‍മുന്നില്‍ നിന്ന് ആടിനെ പുലി കടിച്ചു കൊണ്ടു പോയതായി ഉടമ പറഞ്ഞത്. മുള്ള്യാകുർശ്ശി മേല്‍മുറിയിലെ റബർതോട്ടത...
ചീരട്ടാമലയിൽ റോഡിന് വശത്തെ മണ്ണു മാന്തിയത് തടഞ്ഞു
Local

ചീരട്ടാമലയിൽ റോഡിന് വശത്തെ മണ്ണു മാന്തിയത് തടഞ്ഞു

Perinthalmanna RadioDate: 03-02-2024അങ്ങാടിപ്പുറം : ചീരട്ടാമല റോഡിൽ വ്യക്തി ജെ.സി.ബി. ഉപയോഗിച്ച് റോഡിനുവശത്തെ മണ്ണ് വെട്ടിമാറ്റിയത് നാട്ടുകാർ തടഞ്ഞു. സ്ഥിരം അപകട മേഖലയായ ഈ റോഡിനോട് ചേർന്നുള്ള വ്യക്തിയുടെ ഭൂമിയിൽ നിന്ന് പറമ്പിലേക്ക് വഴിവെട്ടുന്നതിനാണ് മണ്ണിളക്കി മാറ്റിയത്. എപ്പോഴും അപകടം നടക്കുന്ന റോഡാണിത്.റോഡിനു വശത്തെ മണ്ണു നീക്കിയാൽ റോഡിന് ബലക്ഷയം സംഭവിക്കുമെന്നും ഇതു കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നുമാണ് നാട്ടുകാർ പറയുന്നത്. അങ്ങാടിപ്പുറം വില്ലേജ് ഓഫീസർ രഞ്ജിത്ത് മോഹൻ, പഞ്ചായത്ത് സെക്രട്ടറി, വാർഡംഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പണി നിർത്തിവെക്കാനും റോഡിന്റെ വശം മണ്ണിട്ട് പൂർവസ്ഥിതിയിലാക്കാനും വില്ലേജ് ഓഫീസർ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ പെരിന്തൽമണ്ണ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്................................................കൂടുതൽ വാർത്തക...
നവീകരണ പ്രവർത്തികൾ പൂർത്തിയാക്കി പുലാമന്തോൾ പാലം തുറന്നു
Local

നവീകരണ പ്രവർത്തികൾ പൂർത്തിയാക്കി പുലാമന്തോൾ പാലം തുറന്നു

Perinthalmanna RadioDate: 03-02-2024പുലാമന്തോൾ :  പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിലെ മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം നിർവഹിച്ചു. പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി. സൗമ്യ, വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഗിരിജ, ഷൊർണൂർ പൊതു മരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ റിജോ എന്നിവരും പങ്കെടുത്തു. ഒരു മാസം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചാണ് പ്രവൃത്തികൾ നടത്തിയത്. 53 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ പൂര്‍ത്തിയാക്കിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസ...
സസ്‌പെൻഷനിലായിരുന്ന സബ് ട്രഷറി ഉദ്യോഗസ്ഥർക്ക് പുനർനിയമനമായി
Local

സസ്‌പെൻഷനിലായിരുന്ന സബ് ട്രഷറി ഉദ്യോഗസ്ഥർക്ക് പുനർനിയമനമായി

Perinthalmanna RadioDate: 03-02-2024പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകൾ അടങ്ങുന്ന പെട്ടി കാണാതായതിൽ സസ്‌പെൻഷനിലായിരുന്ന സബ് ട്രഷറി ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകി ഉത്തരവിറങ്ങി.പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസറായിരുന്ന എൻ. സതീഷ്‌കുമാറിനെ തൃശ്ശൂർ ജില്ലയിലെ മണലൂർ സബ് ട്രഷറി ഓഫീസറായും സീനിയർ അക്കൗണ്ടന്റ് എസ്. രാജീവിനെ കോഴിക്കോട് ജില്ലയിൽ ഇതേ തസ്തികയിലുമാണ് പുനർനിയമനം നൽകിയത്.രാജീവിനെ ഏത് ഓഫീസിൽ നിയമിക്കുമെന്നത് കോഴിക്കോട് ജില്ലാ ട്രഷറി ഓഫീസറുടെ തീരുമാനപ്രകാരമായിരിക്കും. സതീഷ്‌കുമാർ തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കും.2023 ജനുവരി 16-നുണ്ടായ സംഭവത്തെത്തുടർന്നായിരുന്നു ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നത്. സസ്‌പെൻഷനിൽ നിർത്താവുന്ന കാലാവധി പൂർത്തിയായതിനാൽ തിരിച്ചെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. സർവീസിൽ തിരികെയെത്തിയാ...