Tag: 030225

തദ്ദേശവാര്‍ഡ്‌ വിഭജനം; ജില്ലയിലെ  2840 പരാതികളിൽ ഹിയറിങ്  ഫെബ്രുവരി 5, 6 തീയ്യതികളിൽ
Local

തദ്ദേശവാര്‍ഡ്‌ വിഭജനം; ജില്ലയിലെ  2840 പരാതികളിൽ ഹിയറിങ്  ഫെബ്രുവരി 5, 6 തീയ്യതികളിൽ

Perinthalmanna RadioDate: 03-02-2025മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്‌, നഗരസഭകളിലെ കരട്‌ വാര്‍ഡ്‌ വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷൻ കമ്മീഷൻ്റെ ജില്ലാതല ഹിയറിങ് (നേര്‍ വിചാരണ) ഫെബ്രുവരി 5, 6  തീയതികളില്‍ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെയാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. കരട്‌ വാര്‍ഡ്‌/നിയോജക മണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്മേല്‍ നിശ്ചിത സമയ പരിധിക്ക്‌ മുമ്പായി ആക്ഷേപങ്ങള്‍/ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചവരെ മാത്രമേ ഹിയറിങില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. മാസ്‌ പെറ്റീഷന്‍ നല്‍കിയവരില്‍ നിന്ന് ഒരു പ്രതിനിധിക്ക് മാത്രം ഹിയറിംഗില്‍ പങ്കെടുക്കാം. അപേക്ഷ സര്‍പ്പിച്ച സമയത്ത് നല്‍കി...
സാന്ത്വനം ക്യാമ്പിന് സംഘാടക സമിതിയായി
Local

സാന്ത്വനം ക്യാമ്പിന് സംഘാടക സമിതിയായി

Perinthalmanna RadioDate: 03-02-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ അരയ്ക്കു താഴെ തളർന്നവർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി സംഘടിപ്പിക്കുന്ന സാന്ത്വനം ക്യാമ്പിന് സംഘാടക സമിതിയായി. 2013 മുതൽ  ആരംഭിച്ച സാന്ത്വനം ക്യാമ്പ്2025 ഫെബ്രുവരി 14 മുതൽ 23 വരെസ: സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തിൽ  വെച്ചാണ് നടക്കുക.പാർശ്വവൽക്കരിക്കപെട്ടവരെയും ഭിന്നശേഷിക്കാർ ആയവരെയും ചേർത്ത് നിർത്തുന്നതിന് പെരിന്തൽമണ്ണ നഗരസഭ ആരംഭിച്ച സാന്ത്വനം പദ്ധതിയുടെ ഭാഗമായി 10 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽമെഡിക്കൽ ക്യാമ്പ് , തൊഴിൽ പരിശീലനം , കമ്പ്യൂട്ടർ പരിശീലനം, സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായുള്ള കൂട്ടായ ചർച്ചകൾ , കലാ പരിപാടികൾ, സംവാദങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.നഗരസഭ ചെയർമാൻപി. ഷാജി ചെയർമാനായും ക്യാമ്പ് ഡയറക്ടർ സലിം കിഴിശ്ശേരി ജനറൽകൺവീനറായും 1001 അംഗ സംഘാടക  സമിതി...
ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം കുറഞ്ഞു
Local

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം കുറഞ്ഞു

Perinthalmanna RadioDate: 03-02-2025നിലമ്പൂർ: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം നാമമാത്രം. വേനൽച്ചൂട് കടുത്തു കാഞ്ഞിരപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതാണു കാരണം.ശക്തമായ വേനൽമഴ കിട്ടാതെ വന്നാൽ ഈ മാസം മധ്യത്തോടെ ഉൽപാദനം നിർത്തും. 1.5 മെഗാവാട്ടിന്റെ 2, അരമെഗാവാട്ടിന്റെ ഒന്ന് ജനറേറ്റർ ഉപയോഗിച്ചാണ് ഉൽപാദനം. ഇപ്പോൾ അര മെഗാവാട്ടിന്റെ ജനറേറ്റർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. അതും കഷ്ടിച്ച് 4 മണിക്കൂർ മാത്രം. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പദ്ധതി കമ്മിഷൻ ചെയ്തത്. വർഷകാലത്ത് കാഞ്ഞിരപ്പുഴയിലൂടെ ഒഴുകി എത്തുന്ന അധികജലം ഉപയോഗിച്ചു വൈദുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------------...
അങ്ങാടിപ്പുറം പരിയാപുരത്ത് ലോറി തലകുത്തനെ മറിഞ്ഞു
Local

അങ്ങാടിപ്പുറം പരിയാപുരത്ത് ലോറി തലകുത്തനെ മറിഞ്ഞു

Perinthalmanna RadioDate: 03-02-2025അങ്ങാടിപ്പുറം: പരിയാപുരം ചീരട്ടാമലയിലെ അപകട വളവിൽ വാഹനാപകടങ്ങൾ പതിവാക്കുകയാണ്  എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുന്ന വഴിയാണ് തിങ്കളാഴ്ച പുലർച്ചെ  ലോറി തലകുത്തനെ മറിഞ്ഞ് അപകടം സംഭവിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത് എന്നാണ് പ്രദേശ വാസികൾ പറയുന്നത്. ശബ്ദം കേട്ടതിന് ശേഷം ഓടി വന്നപ്പോഴാണ് വാഹനം തലകുത്തനെ മറിഞ്ഞു കിടക്കുന്നതായി പ്രദേശ വാസികൾ കണ്ടത്. ഡ്രൈവറും ക്ലീനറും ഉള്ളിൽ തന്നെ അകപ്പെട്ട നിലയിലായിരുന്നു. നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നുള്ള ഫയർ ഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയാണ് വാഹനത്തിൻ്റെ ഉള്ളിൽ കുടുങ്ങി കിടന്നിരുന്ന ആളുകളെ പുറത്ത് എടുത്തത്. തുടർന്ന് ഇവരെ പോലീസ് വാഹനത്തിൽ തന്നെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചതും. അതേ സമയം പുലർച്ചെ അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഓടിയെത്തി വാഹനത്തി...
വകുപ്പുമേധാവികളും ഉദ്യോഗസ്ഥരുമില്ല; പെരിന്തൽമണ്ണയിൽ ‌താലൂക്ക് സഭാ പ്രഹസനം
Local

വകുപ്പുമേധാവികളും ഉദ്യോഗസ്ഥരുമില്ല; പെരിന്തൽമണ്ണയിൽ ‌താലൂക്ക് സഭാ പ്രഹസനം

Perinthalmanna RadioDate: 03-02-2025പെരിന്തൽമണ്ണ:  വകുപ്പു മേധാവികളും ഉദ്യോഗസ്ഥരുമില്ലാതെ പെരിന്തൽമണ്ണ താലൂക്ക് സഭാ യോഗം പ്രഹസനമാകുന്നു. ഇന്നലെ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളും ഉൾപ്പെടെ 31 പേരാണ് പങ്കെടുത്തത്. താലൂക്കിലെ പ്രധാന ഉദ്യോഗസ്ഥർ മാത്രമായി 80 ലേറെ പേർ പങ്കെടുക്കേണ്ട യോഗമാണിത്.മാസത്തിലെ ആദ്യ ശനിയാഴ്‌ച നടക്കുന്ന യോഗത്തിൽ ഉദ്യോഗസ്ഥർ എത്താത്തതു സംബന്ധിച്ച് കലക്‌ടർക്കും വിവിധ വകുപ്പുമേധാവികൾക്കും കത്ത് നൽകുമെന്ന് തഹസിൽദാർ ഹാരിസ് കപ്പൂർ യോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം താലൂക്ക് സഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന് വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്‌തഫ പറഞ്ഞു.ചില ഓഫിസുകളിൽ നിന്ന് ഏറ്റവും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥ...