ജില്ലയില്‍ ഒരു മാസത്തിനിടെ 157 തീപിടിത്ത കേസുകള്‍
Perinthalmanna RadioDate: 03-02-2026 മലപ്പുറം: ചൂട് കനത്തതോടെ ജില്ലയില്‍ തീപിടിത്ത കേസുകളും ക്രമാതീതമായി വർദ്ധിക്കുകയാണ്. ഒരു മാസത്തിനിടെ ജില്ലയില്‍ 157 തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്, 35 എണ്ണം. ഏറ്റവും കുറവ് കേസുകള്‍ താനൂരിലും - ആറെണ്ണം. പെരിന്തല്‍മണ്ണ -27, പൊന്നാനി-26, മലപ്പുറം -25, നിലമ്പൂർ -19, തിരുവാലി -ഒമ്പത്, മഞ്ചേരി -10 എന്നിങ്ങനെയാണ് വിവിധ ഫയർ സ്റ്റേഷനുകള്‍ക്ക് കീഴില്‍ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. കഴിഞ്ഞ വർഷത്തേതില്‍ നിന്നും താരതമ്യം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഫയർ ഫോഴ്സ് അധികൃതർ പറയുന്നു.കടുത്ത ചൂടില്‍ തോട്ടങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും അടിക്കാടുകള്‍ക്കും ചപ്പുചവറുകള്‍ക്കും മാലിന്യക്കൂമ്പാരങ്ങള്‍ക്കും തീ പിടിക്കുന്ന ഗ്രൗണ്ട് ഫയറുകളാണ് ജില്ല...




