Tag: 030324

ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകിയത് 3,11,689 കുട്ടികൾക്ക്
Local

ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകിയത് 3,11,689 കുട്ടികൾക്ക്

Perinthalmanna RadioDate: 03-03-2024മലപ്പുറം: പൾസ് പോളിയോ ഇമ്യുണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി.ഇതിൽ പേർ 1465 അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. കണക്കുകൾ പ്രകാരം ജില്ലയിൽ അഞ്ചു വയസ്സിൽ താഴെ 445201 കുട്ടികളാണുള്ളത്. 70.01 ശതമാനം നേട്ടമാണ് ജില്ല ഇത്തവണ കൈവരിച്ചത്. 40 മൊബൈൽ ബൂത്തുകൾ, 66 ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 3781 ബൂത്തുകളാണ് ഇതിനായി ഒരുക്കിയത്. ഇതിൽ 50 ബൂത്തകൾ നൂറു ശതമാനവുംനേട്ടം കൈവരിച്ചു.നിലവിൽ വാക്സിൻ നൽകാൻ സാധിക്കാത്തവർക്ക് കഴിയാത്ത മരുന്നു നൽകാൻ സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിച്ച് പോളിയോ വാക്സിൻ നൽകും. ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആസ്പത്രികൾ മുതലായ സ്ഥലങ്ങളിലെ ബൂത്തുകൾ നാളെയും മറ്റന്നാളും (മാർച്ച് 4, 5 തിയ്യതികളിൽ ) പ്രവർത്തിക്കും. ...............................................
ആനമങ്ങാട്- മണലായ റോഡിൽ പത്തടി താഴ്ചയിലേക്ക് കാർ മറിഞ്ഞു
Local

ആനമങ്ങാട്- മണലായ റോഡിൽ പത്തടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

Perinthalmanna RadioDate: 03-03-2024പെരിന്തൽമണ്ണ: ആനമങ്ങാട്–മണലായ റോഡിൽ നിന്ന് കാർ തലകീഴായി വയലിലേക്ക് മറിഞ്ഞു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി.ആനമങ്ങാട് മുഴന്നമണ്ണ പഴങ്കുളത്തിൽ മുഹമ്മദ് ഷമീലിനെ ആണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തുമ്പോൾ പത്തടിയിലേറെ താഴ്‌‍ചയുള്ള വയലിൽ മറിഞ്ഞ കാറിനുള്ളിൽ അതി ദാരുണമായ നിലയിൽ കുടുങ്ങി കിടക്കുകയായിരുന്നു യാത്രക്കാരൻ.സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, സ്പെഡ്ഡർ, ജാക്കി, റോപ്പ് തുടങ്ങിയവയുടെ സഹായത്തോടെ കാറിന്റെ ഡോർ മുറിച്ച് മാറ്റി കഠിനാധ്വാനം ചെയ്‌താണ് അതി സാഹസികമായി യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.സ്‌റ്റേഷൻ ഓഫിസർ എൽ.സുഗുണൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ കെ.ടി.രാജേഷ്, ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ എസ്.ഫ...
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 26ന്
Local

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 26ന്

Perinthalmanna RadioDate: 03-03-2024സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെവരുടെ യാത്ര മേയ് 26-ന് തുടങ്ങും. 26 മുതൽ ജൂൺ ഒൻപതു വരെയാണ് ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുക. സംസ്ഥാന ഹജ്ജ് ക്യാമ്പ് മേയ് 25 മുതൽ പ്രവർത്തിക്കും.കേരളത്തിൽ ഇത്തവണ കരിപ്പൂർ, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളാണ്. ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്ന സ്ഥലവും സമയവും നിശ്ചയിട്ടില്ല. വിമാനങ്ങളുടെ സമയക്രമം പ്രസിദ്ധീകരിക്കുന്നതോടെയേ വിശദാംശങ്ങൾ ലഭ്യമാകൂ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഹജ്ജ് ക്യാമ്പിന്റെ ദിവസങ്ങൾ ഇത്തവണ വെട്ടിക്കുറച്ചിട്ടുണ്ട്. 15 ദിവസം മാത്രമാണ് ക്യാമ്പുണ്ടാകുക. മുൻവർഷങ്ങളിൽ 20-22 ദിവസം ഉണ്ടായിരുന്നു.അതേ സമയം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ അപേക്ഷകർ ഇത്തവണയുണ്ട്. നിലവിൽ 18,337 പേർക്കാണ് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. 70 വയസ്സ് വിഭാഗത്തിൽ 1250 പേരെയും മെഹ്‌റമില്ലാത്ത വനിതകളുടെ വിഭ...
കേരള രഞ്ജി താരങ്ങൾക്കൊപ്പം പരിശീലിച്ച് സഞ്ജു സാംസൺ
Local

കേരള രഞ്ജി താരങ്ങൾക്കൊപ്പം പരിശീലിച്ച് സഞ്ജു സാംസൺ

Perinthalmanna RadioDate: 03-03-2024പെരിന്തൽമണ്ണ : കേരളത്തിനായി രഞ്ജി ട്രോഫിയിൽ ഒപ്പം കളിച്ച ഭൂരിഭാഗം താരങ്ങളെയും പങ്കെടുപ്പിച്ച് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരിശീലനം. രഞ്ജിയിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനായ രോഹൻ എസ്. കുന്നുമ്മൽ, സഹതാരങ്ങളായിരുന്ന എം.ഡി. നിധീഷ്, കൃഷ്ണപ്രസാദ്, ആനന്ദ് കൃഷ്ണൻ, സൽമാൻ നിസാർ, എൻ.പി. ബേസിൽ, വിഷ്ണുരാജ്, അബ്ദുൾ ബാസിത്, കഴിഞ്ഞ രഞ്ജി ടീമിലെ അജ്നാസ് എന്നിവരാണ് ശനിയാഴ്ച പരിശീലനത്തിന് പെരിന്തൽമണ്ണ സ്റ്റേഡിയത്തിലെത്തിയത്.രാജസ്ഥാൻ റോയൽസ് ടീമിന്റെ ഹൈ പെർഫോമൻസ് ഡയറക്ടർ സുബിൻ ബറൂച്ചയുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. രാജസ്ഥാൻ റോയൽസ് ടീമിന്റെ നാല് പരിശീലക ബൗളർമാരും പന്തെറിഞ്ഞു.രാവിലെ ഒൻപതോടെത്തന്നെ സ്റ്റേഡിയത്തിലെത്തിയിരുന്ന സഞ്ജു 9.20-ഓടെ വ്യായാമത്തിനിറങ്ങി.സ്റ്റേഡിയത്തിന് ചുറ്റും രണ്ട് റൗണ്ട് ഓടിയശേഷം വ്യായാമംചെയ്തു...
പട്ടാമ്പി നേർച്ചയോട് അനുബന്ധിച്ച് പട്ടാമ്പിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
Local

പട്ടാമ്പി നേർച്ചയോട് അനുബന്ധിച്ച് പട്ടാമ്പിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 03-03-2024പട്ടാമ്പി: നൂറ്റിപ്പത്താമത് പട്ടാമ്പിനേർച്ച ദേശീയോത്സവമായി ഞായറാഴ്ച ആഘോഷിക്കും. രാവിലെ 11-ന് യാറം പരിസരത്ത് നേർച്ചയുടെ കൊടിയേറ്റം നടക്കും. കേന്ദ്ര നേർച്ചയാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊടിയേറ്റത്തിൽ 60 ഉപാഘോഷ കമ്മിറ്റികൾ പങ്കെടുക്കും.വൈകീട്ടോടെ വിവിധയിടങ്ങളിൽനിന്നുള്ള ആഘോഷവരവുകൾ മേലേപട്ടാമ്പിയിൽ സംഗമിക്കും. തുടർന്ന്, ആറിന് പട്ടാമ്പി ബസ്‌സ്റ്റാൻഡ് പരിസരത്തേക്ക് കേന്ദ്ര നേർച്ചയാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മതസൗഹാർദ നഗരപ്രദക്ഷിണ ഘോഷയാത്ര നടക്കും.ഘോഷയാത്രയ്ക്കുമുന്നിൽ നേർച്ചയ്ക്ക് നേതൃത്വംനൽകിയ റാവുത്തന്മാർ ആനകളും വാദ്യഘോഷങ്ങളുമായി അണിനിരക്കും. ആലൂർ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണപുതുക്കിയാണ് നേർച്ചയാഘോഷം. തിങ്കളാഴ്ച പുലർച്ചെ നാലിന് നടക്കുന്ന അപ്പപ്പെട്ടിവരവ് ചടങ്ങോടെയാണ് നേർച്ച സമാപിക്കുക.നേർച്ചയുടെ ഭാഗമായി പട്ടാമ്പിയിൽ പോലീസ് സുരക്ഷാക്രമീകരണ...
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികൾക്ക് പോളിയോ നൽകും
Local

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികൾക്ക് പോളിയോ നൽകും

Perinthalmanna RadioDate: 03-03-2024പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. 5 വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ നല്‍കുക. 23,471 ബൂത്തുകളും, അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരേയും സജ്ജമാക്കിയിട്ടുണ്ട്. പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തനംതിട്ടയില്‍ നടക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/JFl6Cge5q6nBts9kivlIus------------------------------------------...