Tag: 030325

അങ്ങാടിപ്പുറം പൂരം പുറപ്പാട്; ഏപ്രില്‍ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
Local

അങ്ങാടിപ്പുറം പൂരം പുറപ്പാട്; ഏപ്രില്‍ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

Perinthalmanna RadioDate: 03-03-2025അങ്ങാടിപ്പുറം:  ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൂരാഘോഷം തുടങ്ങുന്ന ഏപ്രില്‍ മൂന്നിന് പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പരിധികളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചവരെ പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H---------------------------------------------®Per...
പൂവത്താണി – പള്ളിക്കുന്ന് – കാമ്പ്രം – മണ്ണാത്തിക്കടവ് റോഡ് തുറന്നു
Local

പൂവത്താണി – പള്ളിക്കുന്ന് – കാമ്പ്രം – മണ്ണാത്തിക്കടവ് റോഡ് തുറന്നു

Perinthalmanna RadioDate: 03-03-2025പെരിന്തൽമണ്ണ :  നവീകരിച്ച പൂവത്താണി - പള്ളിക്കുന്ന് - കാമ്പ്രം - മണ്ണാത്തിക്കടവ് റോഡ് നജീബ് കാന്തപുരം എംഎൽഎ തുറന്നു കൊടുത്തു. പാടേ തകർന്ന് ഗതാഗതം ദുഷ്കരമായ റോഡായിരുന്നു ഇത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ബസ് സർവീസുകളും ഓട്ടോ സർവീസുകളും നിർത്തിവയ്ക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. പാലക്കാട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.റോഡ് നന്നാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും നജീബ് കാന്തപുരം എംഎൽഎക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് 2022-23 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ഈ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചത്. എസ്റ്റിമേറ്റ് തയാറാക്കിയ സമയത്ത് ഫണ്ട് തികയാതെ വന്നതോടെ 54 ലക്ഷം രൂപ കൂടി അനുവദിച്ചു. റോഡ് പണിക്കൊപ്പം ജലജീവൻ മിഷന്റെ ജലവിതരണ പൈപ്പ് സ്ഥാപിക്കുന്ന പണി കൂടി ആര...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സിഎച്ച് സെന്ററിൻ്റെ ഇഫ്‌താർ സംഗമം തുടങ്ങി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സിഎച്ച് സെന്ററിൻ്റെ ഇഫ്‌താർ സംഗമം തുടങ്ങി

Perinthalmanna RadioDate: 03-03-2025പെരിന്തൽമണ്ണ ∙ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ ഇഫ്ത്താർ 2025 ന് തു‌ടക്കമായി. ഇഫ്‌താർ ഭക്ഷണ വിതരണം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദാന ധർമങ്ങൾക്കും ഏറെ പുണ്യം കൽപ്പിക്കപ്പെട്ടിട്ടുള്ള പരിശുദ്ധ റമസാൻ മാസത്തിൽ സിഎച്ച് സെന്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണത്തിൽ എല്ലാവരും ആത്മാർഥമായി പങ്കുകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.ആശുപത്രികളുടെ നഗരത്തിൽ ആധുനിക സംവിധാനങ്ങളോടെ ആരംഭിച്ചിട്ടുള്ള സിഎച്ച് സെന്റർ ഏറ്റെടുത്ത് നടത്തേണ്ടത് ഓരോരുത്തരുടേയും കടമായാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ പെരിന്തൽമണ്ണ സിഎച്ച് സെന്റർ ജന:സെക്രട്ടറി എ.കെ മുസ്തഫ, നാലകത്ത് സൂപ്പി, എം.എസ്‌.അലവി തച്ചനാട്ടുകാര, എ.കെ.നാസർ, എസ്‌...
ഇന്നത്തെ നോമ്പ്തുറ സമയം : 6:39 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:39 PM

Perinthalmanna RadioDate: 03-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:26 AM▪️ളുഹ്‌ർ: 12:41 PM▪️അസർ: 04:02 PM▪️മഗ്‌രിബ്: 06:39 PM▪️ഇശാഅ്: 07:49 PMറംസാൻ സന്ദേശം" പാപ കറ കഴുകി കളഞ്ഞ് മനസ്സ് ശുദ്ധീകരിക്കേണ്ട മാസമാണ് റമദാൻ, വിനയം, കരുണ, ദയ, അലിവ്, സത്പ്രവർത്തി, സദ്ഗുണം, മനുഷ്യത്വം ഇതൊക്കെ ജീവിതത്തിൽ ദിനചര്യ ആക്കുന്നവന് പരമകാരുണികനായ അല്ലാഹു ജന്നയുടെ വാതിൽ എപ്പോഴും തുറന്നിടും."...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H------------------------------------...
പെരിന്തൽമണ്ണയിലെ കൊടുംചൂടിന്  ആശ്വാസമായി വേനൽമഴ
Local

പെരിന്തൽമണ്ണയിലെ കൊടുംചൂടിന്  ആശ്വാസമായി വേനൽമഴ

Perinthalmanna RadioDate: 03-03-2025പെരിന്തൽമണ്ണ: ജില്ലയുടെ ചൂടിനു കുളിരേകി വേനൽ മഴയെത്തി. ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെ രാത്രിയോടെ ശക്തമായ വേനൽ മഴ പെയ്തു. പല ഭാഗങ്ങളിലും അര മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ഉച്ചയ്ക്കു ശേഷം തന്നെ പല ഭാഗങ്ങളിലും അന്തരീക്ഷം മൂടി കെട്ടിയിരുന്നു. ഇടിയും മിന്നലുമുണ്ടായെങ്കിലും മഴ പെയ്തില്ല. എങ്കിൽ തണുത്ത കാറ്റ് വിങ്ങുന്ന ചൂടിനു ചെറിയ ആശ്വാസമായി. പെരിന്തൽമണ്ണയിൽ ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ്  മഴ പെയ്തത്. അര മണിക്കൂറോളം മഴ പെയ്തു.മഴ പെയ്ത ജില്ലയില്‍  പല ഭാഗങ്ങളിലും ശക്തമായ കാറ്റുമുണ്ടായിരുന്നു. മഴ വെള്ളം റോഡിൽ കെട്ടിനിൽക്കാനും ഇടയാക്കി. ശക്തമായ മഴയും കാറ്റും മൂലം കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം മേഖലകളിൽ തെങ്ങും വൈദ്യുതിത്തൂണുകളും വീണു നാശനഷ്ടങ്ങൾ ഉണ്ടായി. കിഴിശ്ശേരി ബലത്തുപുറയിൽ യൂസ്ഡ് കാർ ഷോറൂമിനു മുകളിൽ മരം വീണിട്ടിണ്ട്. ജില്ലയുടെ ...
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതൽ
Local

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതൽ

Perinthalmanna RadioDate: 03-03-2025സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. കേരളത്തിന് അകത്തും പുറത്തുമായി 2980 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. മാർച്ച് 26 വരെയാണ് പരീക്ഷകൾ.രാവിലെ ഒമ്പതരയ്ക്ക് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. ആദ്യദിനം ഒന്നാം ഭാഷയാണ് വിഷയം. കേരളത്തിൽ 2964 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപിൽ ഒമ്പതും ഗൾഫിൽ ഏഴും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളും പരീക്ഷ എഴുതും.28358 കുട്ടികൾ പരീക്ഷ എഴുതുന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് എണ്ണത്തിൽ മുന്നിൽ. 444693 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ...