Tag: 030326

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കും

Local

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കും

Perinthalmanna RadioDate: 03-03-2026കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തോടെ ഉണ്ടാകുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളും വിധി എഴുതും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കേരളത്തിലെ പ്രധാന മുന്നണികളായ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലാണ്.കേരളത്തിനൊപ്പം തമിഴ്‌നാട്, അസാം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതിൽ കേരളം, തമിഴ്‍നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിലവിലെ സർക്കാർ ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്നതിനാൽ അതിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് നടക്കും. അസാമിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ...
സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയെതിനെതിരെ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധം

Local

സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയെതിനെതിരെ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധം

Perinthalmanna RadioDate: 03-03-2026 പെരിന്തൽമണ്ണ ∙ സ്ത്രീ സുരക്ഷ പെൻഷൻ മുടങ്ങിയതിനെതിരെ പെരിന്തൽമണ്ണയിൽ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധ സമരം. നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ ഫെബ്രുവരി 7ന് കൗൺസിൽ അംഗീകരിച്ച് നടപടികൾ പൂർത്തീകരിച്ച് സർക്കാരിന് അയച്ചതാണെന്നും. സർക്കാർ മലപ്പുറം ജില്ലയിലെ ഉപഭോക്താക്കളെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചായിരുന്നു കൗൺസിലർമാരുടെ സമരം. നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘടാനം ചെയ്തു. ഉപാധ്യക്ഷൻ ഫസൽ മുഹമ്മദ്‌, സ്ഥിരസമിതി അധ്യക്ഷരായ നാലകത്ത് ബഷീർ, ദിനേഷ് കണക്കഞ്ചേരി, തൊട്ടശ്ശേരി കദീജ, പച്ചീരിഹുസൈന നാസർ, കൗൺസിലർമാരായ ഉനൈസ് കക്കൂത്ത്, ഫാസിൽ കക്രൻ, ഇ.പി.അരുൺ, സുമയ്യ, മുസ്തഫ കളത്തിൽ, നിഷ സുബൈർ, അലീന മറിയം, റാഷിക്, അസ്‌കർ, പച്ചീരി നസീമ, സമീന, റജീന സലീം, സബിത, പച്ചീരി സുബൈർ, സലീന ഉമർ തുടങ്ങിയവർ പ...
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം

Local

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം

Perinthalmanna RadioDate: 03-03-2026 സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) പൊതുപരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും. പരീക്ഷകള്‍ നിശ്ചിത ഷെഡ്യൂള്‍ പ്രകാരം ഈ മാസം 30 വരെയാണ് നടക്കുക.പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 3031 പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നായി 4,17,497 കുട്ടികളാണ് കേരളത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ചോദ്യപേപ്പര്‍ വിതരണം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ആയിരക്കണക്കിന് അധ്യാപകരെയാണ് ഇന്‍വിജിലേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്.എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് അവസാനം വരെ തുടരും. തുടര്‍ന്ന് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രിലില്‍ ആരംഭിക്കും. ഫലം മേയ് മൂന്നാം വാരത്തോ...
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി എംഎൽഎ

Local

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി എംഎൽഎ

Perinthalmanna RadioDate: 03-03-2026 പെരിന്തൽമണ്ണ:  നിയോജക മണ്ഡലത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എംഎൽഎ ഹെൽത്ത് കാർഡും സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി നജീബ് കാന്തപുരം എംഎൽഎ. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 2 വർഷമായി അങ്കണവാടി–ആശാ–പരിരക്ഷാ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ, ട്രോമാകെയർ പ്രവർത്തകർ, തെരുവു കച്ചവടക്കാർ തുടങ്ങി 7 വിഭാഗങ്ങളിലുള്ളവർക്കായി സൗജന്യ ഹെൽത്ത് കാർഡും ഇൻഷുറൻസ് പദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് 1500 ലേറെ വരുന്ന ഓട്ടോ ഡ്രൈവർമാരെ കൂടി പദ്ധതിയുടെ ഭാഗമാക്കുന്നത്. ക്രിയ പ്രൊജക്‌ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള അപേക്ഷകൾ ഇന്നലെ മുതൽ വിതരണം തുടങ്ങി. 20 വരെ എംഎൽഎ ഓഫിസിൽ അപേക്ഷ സ്വീകരിക്കും. പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവർമാർ, പെരിന്തൽമണ്ണയിൽ നിന...
മേലാറ്റൂർ റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങി ഏറെ നേരം ഗതാഗതം സ്തംഭിച്ചു

Local

മേലാറ്റൂർ റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങി ഏറെ നേരം ഗതാഗതം സ്തംഭിച്ചു

Perinthalmanna RadioDate: 03-03-2026 മേലാറ്റൂർ : റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം വാഹന ഗതാഗതം സ് തംഭിച്ചു. ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം. പാണ്ടിക്കാട് ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്കു ചരക്കുമായി വരികയായിരുന്ന ഉയരം കൂടിയ ലോറിയാണ് മറുപുറത്തേക്ക് കടന്നുപോകാനാവാതെ ഹൈറ്റ് ഗേജിൽ കുടുങ്ങിയത് .ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരിച്ചതിന്റെ ഭാഗമായി ഗേറ്റിന്റെ ഇരുഭാഗത്തുമായി 4.78 മീറ്റർ ഉയരത്തിൽ ഇരുമ്പിന്റെ ഹൈറ്റ് ഗേജ് സ് ഥാപിച്ചിട്ടുണ്ട് . റെയിൽവേ ഗേറ്റിനു സമീപം വരെയെത്തിയ ലോറി ഉയരക്കൂടുതൽ കാരണം ഈഭാഗത്ത് കുടുങ്ങിയതോടെ വാഹനങ്ങൾ ഇരുഭാഗത്തും നിരയായി കിടന്നു. വാഹനത്തിരക്കിൽ ലോറി പിറകിലേക്ക് എടുക്കാൻ സാധിക്കാത്ത സ്ഥിതിയായി.പിന്നീട് ,ഓട്ടോ, ടാക് സി ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ പിറകിലേക്ക് മാറ്റിയ ശേഷമാണ് കുടുങ്ങിക്കിടന്ന ലോറി തിരിച്ചു പോയത് ....................