പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റ് പുനർ നിർമാണം 15ന് തുടങ്ങും
Perinthalmanna RadioDate: 03-04-2024പെരിന്തൽമണ്ണ : നിർമാണം നിലച്ച പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റ് പ്രവൃത്തി ഏപ്രിൽ 15ന് പുനരാരംഭിക്കാൻ ചൊവ്വാഴ്‌ച നടത്തിയ യോഗത്തിൽ തീരുമാനം. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ ആവാത്തതിൽ നഗരസഭ സമ്മർദത്തിലാണ്. കരാർ ഏറ്റെടുത്ത ഊരാളുങ്കൽ കൺസഷൻ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ മാർഗ നിർദേശ പ്രകാരം എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യാൻ ധാരണയായത്. പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യ കൗൺസിലിൽ അജണ്ട വെച്ച് എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യാൻ അംഗീകാരം നൽകും. മൂന്നു വർഷം പിന്നിട്ട പദ്ധതികൾക്ക് 1.5 ശതമാനം വരെ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യാൻ അനുമതിയുണ്ട്. 38.5 കോടിയാണ് ഇൻഡോർ മാർക്കറ്റ് പദ്ധതിയുടെ അടങ്കൽ.1.5 ശതമാനം വർധന വളരെ പരിമിതമായ വർധനയേ ആവുന്നുള്ളൂ. കമ്പനി നിർമാണം ഏറ്റെടുത്തിരുന്ന ഘട്ടത്തിൽ അസംസ്‌കൃത...






