Tag: 030426

ട്രെയിൻ ടിക്കറ്റ് എടുക്കും മുമ്പ്  അറിഞ്ഞിരിക്കാം  റെയിൽവെയുടെ ഏറ്റവും പുതിയ പരിഷ്കാരം<br>
Local

ട്രെയിൻ ടിക്കറ്റ് എടുക്കും മുമ്പ്  അറിഞ്ഞിരിക്കാം  റെയിൽവെയുടെ ഏറ്റവും പുതിയ പരിഷ്കാരം

Perinthalmanna RadioDate: 03-04-2026 ഡൽഹി: ബോര്‍ഡിങ് സ്റ്റേഷൻ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവെ. ഇന്ത്യൻ റെയിൽവേയുടെ '52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ' (52 Reforms in 52 Weeks) പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് ഇപ്പോൾ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ തങ്ങളുടെ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. നേരത്തെ, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പായി ചുരുങ്ങിയത് 24 മണിക്കൂർ മുമ്പെങ്കിലും ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമായിരുന്നു. പുതിയ നിയമപ്രകാരം, യാത്രക്കാർക്ക് തങ്ങളുടെ കൺഫേംഡ് സീറ്റുകൾ നഷ്ടപ്പെടാതെ തന്നെ സൗകര്യപ്രദമായ മറ്റൊരു സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ സാധിക്കും. ആദ്യത്തെ റിസർവേഷൻ ചാർട്ടിൽ ഈ മാറ്റം പ്രതിഫലിക്കില്ലെങ്കിലും ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തയ്യാറാക്കുന്ന രണ്ടാമത്തെ ചാർട്ടിൽ പുതിയ ബോർഡിംഗ് പോയിന്റ് രേഖപ്പെടുത്തും. കേന്ദ്ര റെയിൽവേ മ...
പെരിന്തൽമണ്ണയിൽ ഡോക്ടറെ ആക്രമിച്ച സംഭവം; നാലു പ്രതികൾ പോലിസിന്റെ പിടിയിൽ<br>
Local

പെരിന്തൽമണ്ണയിൽ ഡോക്ടറെ ആക്രമിച്ച സംഭവം; നാലു പ്രതികൾ പോലിസിന്റെ പിടിയിൽ

Perinthalmanna RadioDate: 03-04-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ ആക്രമിച്ച സംഭവത്തിൽ നാല് പ്രതികളെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഡോക്ടറുടെ വീട്ടിലെ പരിശോധനാ മുറിയിൽ വെച്ചാണ് രോഗിയുടെ ബന്ധുക്കളായ നാലുപേർ ചേർന്ന് മർദ്ദനം നടത്തിയത്.കഴിഞ്ഞ 19-ാം തീയതി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവിച്ച സ്ത്രീക്ക് പ്രസവാനന്തര രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ 28-ാം തീയതിയോടെ ഇവർ മരണപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് സംശയിക്കുന്നു.സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമരസമിതി വെള്ളിയാഴ്ച ഒപി ബഹിഷ്ക...
മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത<br>
Local

മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 03-04-2026 മലപ്പുറം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയുണ്ട്.ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ അതീവ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ...
പഡാനുഭവ സ്‌മരണയില്‍ ഇന്ന്‌ ദുഃഖവെള്ളി<br>
Local

പഡാനുഭവ സ്‌മരണയില്‍ ഇന്ന്‌ ദുഃഖവെള്ളി

Perinthalmanna RadioDate: 03-04-2026 അങ്ങാടിപ്പുറം: ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ക്ക്‌ ഇന്ന്‌ ദു:ഖവെള്ളി. ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്‌മരണ ദിനം. ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്‌മരിച്ച്‌ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ഇന്നലെ പെസഹാ ആചരിച്ചു. വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. വീടുകളില്‍ വൈകിട്ട്‌ അപ്പം മുറിക്കല്‍ ശുശ്രൂഷയുമുണ്ടായി. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ പെസഹാ ശുശ്രൂഷകള്‍ക്ക്‌ വികാരി ഫാ. ജോര്‍ജ്‌ കളപ്പുരക്കല്‍, അസി. വികാരി ഫാ. റിനു തിട്ടയില്‍ കാര്‍മികത്വം വഹിച്ചു.രാവിലെ ഒമ്പത്‌ മുതല്‍ വൈകിട്ട്‌ അഞ്ച്‌ വരെ ആരാധനയും നടന്നു. ദു:ഖവെള്ളി തിരുക്കര്‍മങ്ങള്‍ ഇന്ന്‌ രാവിലെ ഏഴിന്‌ ആരംഭിക്കും. വൈകിട്ട്‌ നാലിന്‌ പളളിയില്‍ നിന്നും ആരംഭിച്ച്‌ പണിക്കരുകാട്‌, പുത്തനങ്ങാടി, പരിയാപുരം റോഡ്‌ വഴി കുരിശിന്റെ...
വനിതാ ഡോക്ടറെ മർദിച്ചതായി പരാതി; പെരിന്തൽമണ്ണയിൽ ഇന്ന് ഡോക്ടർമാരുടെ സമരം
Local

വനിതാ ഡോക്ടറെ മർദിച്ചതായി പരാതി; പെരിന്തൽമണ്ണയിൽ ഇന്ന് ഡോക്ടർമാരുടെ സമരം

Perinthalmanna RadioDate: 03-04-2026പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ സീനിയർ വനിതാ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലിലിനെ ഡോക്ടറുടെ പെരിന്തൽമണ്ണയിലെ വീട്ടിലെ പരിശോധനാ മുറിയിൽ വെച്ച് രോഗിയുടെ ബന്ധുക്കളായ നാലു പേർ മർദ്ദിച്ചതായി പരാതി. മുക്കിനുൾപ്പെടെ പരിക്കേറ്റ ഡോക്ടർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമരസമിതി പെരിന്തൽമണ്ണയിൽ ഒ.പി. ബഹിഷ്കരിച്ച് സമരം പ്രഖ്യാപിച്ചു.കഴിഞ്ഞ 19-ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവിച്ച സ്ത്രീയെ പ്രസവാനന്തര രക്ത സ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ഇവർ 28-ന് മരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് അക്രമമെന്ന് സംശയിക്കുന്നു.മർദ്ദിച്ച സംഘത്തിൽ രണ്ടു പേർ സ്ത്രീകളാണ്. മുഖം പൂർണമായി മറയ്ക്കുന്ന രീതിയിൽ...