Tag: 030524

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി
Local

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി

Perinthalmanna RadioDate: 03-05-2024വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. മേഖലകളിൽ നിയന്ത്രണത്തിനു ചീഫ് എഞ്ചിനീയർമാരെ കെഎസ്ഇബി ചുമതലപ്പെടുത്തിയിരുന്നു.അതേ സമയം, സംസ്ഥാനത്ത് കൊടുംചൂടിൽ ക...
ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം; ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹർജി തള്ളി
Local

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം; ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹർജി തള്ളി

Perinthalmanna RadioDate: 03-05-2024കേരളത്തിൽ ഗതാഗത വകുപ്പ് നടപ്പാക്കിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും മറ്റ് സംഘടനകളും നൽകിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തള്ളി. മെയ് ഒന്നാം തീയതി മുതൽ ഡ്രൈവിങ്ങിൽ ടെസ്റ്റിൽ മാറ്റം വരുത്തി കൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും മറ്റും ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുതിയ പരിശീലന രീതിയും ടെസ്റ്റും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ സർക്കാരിന് ഈ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകാനാകും. ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നത് അവധിക്കാലത്തിന് ശേഷമായിരിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും ലൈസൻസ് ടെസ്റ്റിനെത്തിയവരും പുതിയ പരിഷ്കാരത്തിൽ പ്രതിഷേധിച്ച് ടെസ്റ്റ് ബഹിഷ്കരിച്ചിരുന്നു.ഡ്രൈവിങ്ങ...
യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ട് പേർകൂടി അറസ്‌റ്റിൽ
Local

യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ട് പേർകൂടി അറസ്‌റ്റിൽ

Perinthalmanna RadioDate: 03-05-2024പെരിന്തൽമണ്ണ: ലഹരി വിൽപന എതിർത്തയാളെ വെട്ടിപ്പരുക്കേൽപ്പിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ 2 പേർകൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 5 ആയി.മാട്ടറയ്‌ക്കൽ ഇബ്രാഹിംപടി സ്വദേശികളായ പൊറുപ്പൻ ഇസ്‌മായിൽ (30), നമ്പുള്ളി മുഹമ്മദ് നൗഫൽ (26) എന്നിവരെയാണ് പുതുതായി അറസ്‌റ്റ് ചെയ്‌തത്. മാട്ടറക്കൽ ഇബ്രാഹിംപടി നമ്പുള്ളി ച്ചോലയിലെ പിലാക്കാടൻ നിസാമുദ്ദീൻ (31) ആണ് കഴിഞ്ഞ ദിവസം മർദനത്തെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഏഴോടെ കൊളത്തിൽ പീടികയിലെ കടയ്‌ക്ക് സമീപത്താണ് സംഭവം.നിസാമുദ്ദീൻ, കിഴിശ്ശേരി സെയ്‌തലവിയെ (മണി–45) വെട്ടിപ്പരുക്കേൽപിച്ചതോടെ മറ്റുള്ളവർ നിസാമുദ്ദീനെ പ്രതിരോധിക്കുകയും മർദനമുണ്ടാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പരുക്കേറ്റ സെയ്‌തലവിയുടെ സഹോദരൻ മാട്ടറയ്‌ക്കൽ നെല്ലിപ്പറമ്പ് കിഴിശ്ശേരി ഹസ്സൻ (55), നാട്ടുകാരായ ...
സംസ്ഥാനത്തെ മദ്റസകൾക്ക് മെയ് 06 വരെ അവധി
Local

സംസ്ഥാനത്തെ മദ്റസകൾക്ക് മെയ് 06 വരെ അവധി

Perinthalmanna RadioDate: 03-05-2024ചേളാരി: ചൂട് ക്രമാതീതമായി ഉയരുകയും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്റസകൾക്ക് മെയ് 6 കൂടിയ ദിവസങ്ങളിൽ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്‌ദുല്ല മുസ്ലിയാർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4------------------------------...
വെന്തുരുകി കേരളം; നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
Local

വെന്തുരുകി കേരളം; നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Perinthalmanna RadioDate: 03-05-2024സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍സ്യസോളം ചൂട് ഉയര്‍ന്നേക്കാം. കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽസ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ  38 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ  37 ഡിഗ്രി സെൽസ്യസിലേക്ക് ചൂട് ഉയരും. ഇത് സാധാരണയെക്കാൾ 3 മുതല്‍  5 ഡിഗ്രി സെൽസ്യസ് കൂടുതലാണ്. ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. താപതരംഗം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളും മെഡിക്കല്‍ സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച വരെ അവധി പ്രഖ...