Tag: 030525

പിൻവലിച്ചിട്ടും രാജ്യത്ത് കിടന്നു കറങ്ങുന്നത് 6266 കോടിയുടെ രണ്ടായിരം രൂപ നോട്ടുകൾ
Local

പിൻവലിച്ചിട്ടും രാജ്യത്ത് കിടന്നു കറങ്ങുന്നത് 6266 കോടിയുടെ രണ്ടായിരം രൂപ നോട്ടുകൾ

Perinthalmanna RadioDate: 03-05-2025കോടിക്കണക്കിന് ഇന്ത്യക്കാരെ മണിക്കൂറുകൾ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ വരി നിർത്തിയ, ഒന്നാം മോദി സർക്കാരിന്‍റെ നോട്ടു നിരോധനത്തിൽ നിന്നും ലഭിച്ച സമ്മാനമായിരുന്നു പുത്തൻ 500, 2000 നോട്ടുകൾ. എന്നാൽ വൈകാതെ പുതുതായി ഇറക്കിയ രണ്ടായിരത്തിന്‍റെ നോട്ടുകളും പിൻവലിച്ചു. എന്നാൽ, രണ്ട് വർഷം മുമ്പ് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്നാണ് ആർ ബി ഐ ഔദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടക്കാണിക്കുന്നത്.6266 കോടിയുടെ മൂല്യമുള്ള നോട്ടുകളാണ് രാജ്യത്ത് ഇപ്പോ‍ഴും പല കൈ മറിഞ്ഞു കറങ്ങുന്നത്. 2023 മേയ് 19 നായിരുന്നു 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയായിരുന്നു 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. ഇതിന്റെ 98.2 ശതമാനവും തിരികെയെത്തിയതായി ആർബിഐ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ 30 ലെ ക...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും
Local

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 03-05-2025മലപ്പുറം : നിലമ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ വി.ആർ. വിനോദ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വന്നാൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലയിലെ സംവിധാനങ്ങൾ സജ്ജമാണ്. ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നും തുടർന്നും പട്ടികയിൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്നും കളക്ടർ പത്രസമ്മേളനത്തിൽ അറിയിച്ചു.കഴിഞ്ഞ പ്രത്യേക സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കൽ ആരംഭിച്ചശേഷം വെള്ളിയാഴ്ച വരെയായി മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാനായി 20,803 അപേക്ഷകളാണ് ലഭിച്ചത്. ഏപ്രിൽ എട്ടിനു കരടു പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ 15296-ഉം തുടർന്ന് 5507 -ഉം അപേക്ഷകളാണ് ലഭിച്ചത്.ഫെബ്രുവരി മൂന്നു മുതൽ ഏഴുവരെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ ...
പുലിഭീതിയിൽ മണ്ണാർമല; വനംവകുപ്പ് അധികൃതർ പരിശോധന നടത്തി
Local

പുലിഭീതിയിൽ മണ്ണാർമല; വനംവകുപ്പ് അധികൃതർ പരിശോധന നടത്തി

Perinthalmanna RadioDate: 03-05-2025പട്ടിക്കാട്: വർഷങ്ങളായി പുള്ളിപ്പുലി വിഹരിക്കുന്ന മണ്ണാർമല ഗ്രാമത്തിന് വീണ്ടും ഭീതിയുടെ നാളുകൾ. പുള്ളി പുലിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നാട്ടുകാരും വാഹന യാത്രക്കാരും ഭീതിയിലാണ്. പെരിന്തൽമണ്ണ- കാര്യവട്ടം പാതക്ക് സമീപം രണ്ടാം തവണയാണ് പുലിയുടെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിയുന്നത്. പെരിന്തൽമണ്ണ ടൗണിൽ നിന്ന് മണ്ണാർമല മാട് റോഡ് വഴി വെട്ടത്തൂർ, അലനല്ലൂർ, മേലാറ്റൂർ, കരുവാരകുണ്ട് എന്നിവിടങ്ങളിലേക്കുള്ള എളുപ്പ പാതയാണിത്. നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ നിരവധി തവണ പുലിയെ കണ്ടതായി വാഹന യാത്രക്കാരും റബർ ടാപ്പിങ് തൊഴിലാളികളും പറഞ്ഞിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽ പാടുകളും പല ഭാഗങ്ങളിലായി കണ്ടെത്തിയിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടർന്ന് പലതവണ ഇവിടെ കെണി സ്‌ഥാപിച്ചിരുന്നെങ്കിലും പുലി വീണില്ല. മല മുകളിൽ നായയെ...
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും
Local

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും

Perinthalmanna RadioDate: 03-05-2025സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടില്ലെങ്കിലും എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്നലെ രാത്രി സംസ്ഥാനത്ത് 11 ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിരുന്നു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയായിരുന്നു ഇന്നലെ ലഭിച്ചത്. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.ഇന്ന് പുലർച്ചെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വരുന്ന അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.2025 മെയ് 5 & 6 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ...
പെരിന്തൽമണ്ണ നഗരസഭയുടെ മൂന്നാമത്തെ ഓപ്പൺ ജിം തുറന്നു
Local

പെരിന്തൽമണ്ണ നഗരസഭയുടെ മൂന്നാമത്തെ ഓപ്പൺ ജിം തുറന്നു

Perinthalmanna RadioDate: 03-05-2025പെരിന്തൽമണ്ണ: നഗരസഭയിൽ ജൂബിലി റോഡ് സെൻട്രൽ പ്രദേശത്ത് നിർമിച്ച ഓപ്പൺ ജിം നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. അരിപ്ര വീട്ടിൽ കേശവൻ നായരുടെ സ്മരണയ്ക്കായി കുടുംബം സൗജന്യമായി നഗരസഭയ്‌ക്കു നൽകിയ സ്ഥലത്താണ് നഗരസഭയിലെ മൂന്നാമത്തെ ഓപ്പൺ ജിം നിർമിച്ചിരിക്കുന്നത്. ഓപ്പൺ ജിമ്മിന് പുറമേ നഗര സൗന്ദര്യവൽക്കരണ പരിപാടിയായ ബ്യൂട്ടി സ്പോട്ട്, വയോജന പരിപാലന പദ്ധതിയായ അരികെ എന്നിവ ഉൾപ്പെടുന്നതാണ് കേന്ദ്രം.പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലും എരവിമംഗലം പിഎൻ സ്മാരക സ്റ്റേഡിയത്തിലും നഗരസഭയുടെ ഓപ്പൺ ജിമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, ഷാൻസി, കെ.ഉണ്ണിക്കൃഷ്‌ണൻ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, മൻസൂർ നെച്ചിയിൽ, സ്ഥലം നൽകിയ അരിപ്ര വീട്ടിൽ ഗോപിനാഥൻ, കെ.പി.ജയേന്ദ്രൻ, കൗൺസിലർമാരായ ഷാഹുൽ ഹമീദ്, പത്തത്ത...