Tag: 030624

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് 64.2 കോടി വോട്ടർമാർ വോട്ട് ചെയ്തു
Local

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് 64.2 കോടി വോട്ടർമാർ വോട്ട് ചെയ്തു

ലോക റെക്കോർഡെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻPerinthalmanna RadioDate: 03-06-2024ലോക്സഭാ തെരഞ്ഞെടുപ്പിൽ 64.2 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിക്കി.താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദേശം നൽകിയെന്നും മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വോട്ടെണ്ണലിന് മുന്നോടിയായി ഡൽഹിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല. പദവി നോക്കാതെ നടപടിയെടുത്തു. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.ചരിത്രപരമായ...
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; ആഘോഷമായി പ്രവേശനോത്സവം
Local

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; ആഘോഷമായി പ്രവേശനോത്സവം

Perinthalmanna RadioDate: 03-06-2024മലപ്പുറം: അറിവിന്റെയും കളിചിരികളുടെയും പുതുലോകം തുറന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. മലപ്പുറം ജില്ലയിലെ എല്ലാ സ്കൂളുകളിലും വിവിധ ആഘോഷങ്ങളോടെയാണ് പുതിയ വിദ്യാര്‍ഥികളെ സ്വീകരിച്ചത്.മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലായിരുന്നു മലപ്പുറം ജില്ലാതല പ്രവേശനോത്സവം. തിരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായാണ് പ്രവേശനോത്സവ ചടങ്ങ് സംഘടിപ്പിച്ചത്. മേല്‍മുറി ജി.എം.യു.പി സ്കൂള്‍ മൂന്നാം ക്ലാസിലെ ഭിന്നശേഷി വിദ്യാര്‍ഥി നൂറ  മറിയം കഥ പറഞ്ഞ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സമാന്തരമായി ബിഗ് ക്യാന്‍വാസില്‍ ചിത്രം വരച്ച് ഹയര്‍സെക്കന്ററി മേഖലാ ഉപമേധാവി  ഡോ. പി.എം അനില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി ലിസ്സി, ഡയറ്റ് പ്രിന്‍സ...
നിയമ ലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ക്ക് ഒരു വയസ്സ്
Local

നിയമ ലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ക്ക് ഒരു വയസ്സ്

Perinthalmanna RadioDate: 03-06-2024ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ക്ക് ഒരു വയസ്സ്. ഇതുവരെ പിഴയായി ഖജനാവിൽ എത്തിയത് 71.18 കോടി രൂപമാത്രം.59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് കിട്ടിയിട്ടില്ലെന്ന് ചുരുക്കം. 25 ലക്ഷം കേസുകളാണ് പ്രതീക്ഷിച്ചത്.പിഴ നോട്ടീസ് വിതരണംനിർത്തിയതാണ് വരുമാനത്തെ ബാധിച്ചത്. പിടിക്കപ്പെട്ടതില്‍ 25 ലക്ഷംപേർക്കുമാത്രമാണ് നോട്ടീസ് നല്‍കിയത്. കരാർ കാലാവധി കഴിഞ്ഞതോടെ നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തി. നോട്ടീസ് നല്‍കുമ്ബോള്‍ പിഴയുടെ 25 ശതമാനം അടയ്ക്കപ്പെടുന്നുണ്ട്. എസ്.എം.എസ്. മാത്രമാകുമ്ബോള്‍ എട്ടുശതമാനമായി പിഴയടയ്ക്കുന്നത് കുറയും. 25 ലക്ഷംപേർക്കുകൂടി നോട്ടീസ് അയച്ചാല്‍ കുറഞ്ഞത് 70 കോടിരൂപകൂടി ഖജനാവിലെത്തുമെന്നാണ് നിഗമനം.പദ്ധതി വിഭാവനംചെയ്യുമ്ബോള്‍ വർഷം 120 കോടിരൂപ പിഴ ലഭിക്കുമെന...
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ; ആകാംക്ഷയോടെ രാജ്യം
Local

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ; ആകാംക്ഷയോടെ രാജ്യം

Perinthalmanna RadioDate: 03-06-2024ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. 543 മണ്ഡലങ്ങളിലെ വിധി നാളെ രാവിലെ എട്ട് മണി മുതൽ അറിയാം. ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും. വോട്ടെണ്ണലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ഏഴ് ഘട്ടങ്ങളിലായി മൂന്ന് മാസം നീണ്ടുനിന്ന ലോക്സ‌ഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോദി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകുമോ, അതോ ഇൻഡ്യാ സഖ്യം അട്ടിമറി വിജയം നേടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. എക്സിറ്റ് പോൾ പ്രവചനം പോലെ മോദി തരംഗം രാജ്യത്ത് ആഞ്ഞടിക്കും എന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ കണക്കുകൂട്ടൽ. 295 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്ന് ഇൻഡ്യാ സഖ്യവും വിലയിരുത്തുന്നു. എക്സിറ്റ് പോൾ ഫലം പൂർണമായും ഇൻഡ്യാ സഖ്യം തള്ളിയിരുന്നു. എന്നിരിന്നാലും ചില സംസ്ഥാനങ്ങളി...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Local

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Perinthalmanna RadioDate: 03-06-2024വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍.സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍. പ്രതിപ...