Tag: 030625

കേരളത്തിൽ കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ബാധിച്ചവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം
Local

കേരളത്തിൽ കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ബാധിച്ചവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

Perinthalmanna RadioDate: 03-06-2025സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്.ഇത് നെഗറ്റീവായാൽ ആർ.ടി.സി.പി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശമുണ്ട്.ആശുപത്രികളിൽ എല്ലാവരും മാസ്‌ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എബിസി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്...
ഐപിഎല്‍ ഫൈനലില്‍ ഇന്ന് പഞ്ചാബ്- ബെംഗളൂരു പോരാട്ടം
Local

ഐപിഎല്‍ ഫൈനലില്‍ ഇന്ന് പഞ്ചാബ്- ബെംഗളൂരു പോരാട്ടം

Perinthalmanna RadioDate: 03-06-2025അഹമ്മദാബാദ്: 18 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന ഐ.പി.എല്‍ ഫൈനലില്‍ ഇതോടെ പുതിയ ചാംപ്യന്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇരുടീമുകളും ഇതുവരെ ഐ.പി.എല്‍ കിരീടം നേടിയിട്ടില്ല. വിരാട് കോഹ്‌ലിക്ക് വേണ്ടി ആര്‍.സി.ബിക്ക് ഈ കിരീടം ആവശ്യമാണ്. ഒരു സീസണിലെ വണ്ടറല്ല എന്ന് തെളിയിക്കാന്‍ ശ്രേയസ് അയ്യര്‍ക്കും പഞ്ചാബിനും ഈ കിരീടം ആവശ്യമാണ്. അതുകൊണ്ട് മത്സരം തീപ്പാറുമെന്ന് നിസംശയം പറയാം.മത്സരത്തില്‍ മുന്‍തൂക്കം ആര്‍.സി.ബിക്ക് തന്നെയാണ് പറയാനാവും. സെമിയില്‍ പഞ്ചാബിനെ ഏക്ഷപക്ഷീയമായ മത്സരത്തില്‍ തകര്‍ത്താണ് ആര്‍.സി.ബി ഫൈനലിലേക്ക് മുന്നേറിയത്. അതിലുപരി ഇത്തവണ എവേ മത്സരങ്ങളില്‍ അവരുടെ കരുത്ത് എടുത്ത് പറയേണ്ടതാണ്. ഈ സീസണില്‍ മൂന്നു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടു ...
അൻവർ സ്വതന്ത്രനായി മത്സരിക്കും; തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളി
Local

അൻവർ സ്വതന്ത്രനായി മത്സരിക്കും; തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളി

Perinthalmanna RadioDate: 03-06-2025പെരിന്തൽമണ്ണ: നിലമ്പൂരിൽ പി.വി. അൻവർ നൽകിയിരുന്ന രണ്ട് സെറ്റ് നാമനിർദേശ പത്രികകളിൽ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകിയ പത്രികയാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായും പത്രിക നൽകിയിട്ടുള്ളതിനാൽ ആ നിലയിൽ അൻവറിന് മത്സരിക്കാം. അതേ സമയം, വിഷയത്തിൽ അഭിഭാഷകർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചർച്ചകൾ നടത്തുന്നുണ്ട്.തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ പത്രിക തള്ളിയത്. പെരിന്തൽമണ്ണ സബ് കളക്ടർ ഓഫീസിൽ പത്രികയിൽ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്തേക്ക് അൻവർ നേരിട്ടെത്തിയിരുന്നു.പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാങ്കേതിക തടസ്സമുള്ളതിനാൽ സ്വതന്ത്രനായി മറ്റൊരു പത്രികകൂടി നൽകിയ കാര്യം അൻവർ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് 'ജനകീയ പ്രതിപക്ഷ പ...
പ്ലസ് വണ്‍ പ്രവേശനം ഇന്നുമുതല്‍; അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ
Local

പ്ലസ് വണ്‍ പ്രവേശനം ഇന്നുമുതല്‍; അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ

Perinthalmanna RadioDate: 03-06-2025പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യ അലോട്ട്‌മെന്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ ഇന്നു മുതല്‍ പ്രവേശനം നേടാം. ഇന്നു മുതല്‍ ജൂണ്‍ 5 ( വ്യാഴാഴ്ച ) വൈകീട്ട് അഞ്ചു വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയപരിധി. അലോട്ട്മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം.ഇന്നലെയാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം. അലോട്ട്മെന്റ് ലെറ്ററും മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനൊപ്പം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനെടുക്കാം.ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച്‌ ...
പെരിന്തൽമണ്ണയിൽ സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു
Local

പെരിന്തൽമണ്ണയിൽ സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 03-06-2025പെരിന്തൽമണ്ണ : വാഹനങ്ങൾ കുതിച്ചു പായുന്ന തിരക്കേറിയ സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ ടൗണിന്റെ ഭാഗങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞു. ജില്ലാ ആശുപത്രിയുടെയും കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുൻപിലും ഉൾപ്പെടെ ടൗണിലെ പ്രധാന സ്ഥലങ്ങളിലെയെല്ലാം സീബ്രാലൈനുകൾ മാഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത്. സീബ്രാലൈൻ ഉണ്ടായിരുന്നു എന്നതിന്റെ ചെറിയ അടയാളം മാത്രമാണ് റോഡിൽ ബാക്കിയുള്ളത്. ഡ്രൈവർമാർക്ക് സീബ്രാലൈൻ ആണെന്ന് മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ പലതും മാഞ്ഞു തീർന്നിട്ടുണ്ട്. തിരക്കേറിയ സംസ്ഥാന പാത മുറിച്ചുകടക്കാൻ ആളുകൾ പ്രയാസപ്പെടുന്ന പതിവു കാഴ്ചയാണ് ടൗണിൽ നിന്ന് കാണാനാവുക. ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഉൾപ്പെടെ റോഡ് മുറിച്ചു കടക്കാൻ കടുത്ത പ്രയാസമാണ് ഉണ്ടാകുന്നത്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...