Tag: 030725

ഷൊർണൂർ– നിലമ്പൂർ റെയില്‍ പാതയിൽ മെമു സർവീസിനായി കാത്തിരിപ്പ് നീളുന്നു

Local

ഷൊർണൂർ– നിലമ്പൂർ റെയില്‍ പാതയിൽ മെമു സർവീസിനായി കാത്തിരിപ്പ് നീളുന്നു

Perinthalmanna RadioDate: 03-07-2025പെരിന്തൽമണ്ണ: മെമു സർവീസ് ഉൾപ്പെടെയുള്ള അധിക ട്രെയിനുകളുടെ കാര്യത്തിൽ ഷൊർണൂർ–നിലമ്പൂർ റെയിൽ പാതയെ അധികൃതർ മറന്ന മട്ട്. വരുമാന വർധനയ്ക്കു വലിയ സാധ്യതയുള്ളതാണു പുതിയ നിർദേശങ്ങളും ആവശ്യങ്ങളുമെല്ലാം. പാതയിൽ ആവശ്യത്തിനു ട്രെയിൻ സർവീസുകളില്ലാത്തതു മൂലം യാത്രക്കാരുടെ ദുരിതം വലുതാണ്. രാത്രികാല മെമു സർവീസിന്റെ കാര്യത്തിൽ വിജയകരമായ ട്രയൽ റൺ ഉൾപ്പെടെ പൂർത്തീകരിച്ചു റെയിൽവേ ബോർഡിന്റെ അനുമതി കാത്തു കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. തുടക്കത്തിൽ അധികൃതരുടെ നീക്കം വലിയ പ്രതീക്ഷകളാണു പാതയ്‌ക്കു നൽകിയത്.ഇപ്പോൾ എല്ലാം കെട്ടടങ്ങിയ മട്ടാണ്. ഉടനൊന്നും പ്രതീക്ഷയ്ക്കു വകയില്ലെന്നാണ് അധികൃതരുടെ പുതിയ നിലപാട്. ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിൽ പാലക്കാട് ഡിവിഷനിൽ മറ്റെങ്ങുമില്ലാത്ത അത്യാധുനിക സംവിധാനങ്ങളോടെയാണു വൈദ്യുതീകരണം പൂർത്തിയാക്കിയത്.എക്‌സ്പ്രസ് ട്രെയിനുകൾക്കു കൂടി യോഗ്യമായ രീത...
സംസ്ഥാനത്ത് വീണ്ടും നിപ; 38കാരിക്ക് പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു

Local

സംസ്ഥാനത്ത് വീണ്ടും നിപ; 38കാരിക്ക് പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു

Perinthalmanna RadioDate: 03-07-2025പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ ആണ് രോഗ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. സമ്പർക്ക പട്ടികയിൽ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കെ.എസ്.ആർ.ടി.സി. ബസ് വിവരങ്ങൾ ഇനി ചലോ ആപ്പിൽ; ഉടൻ പ്രവർത്തന സജ്ജമാവും

Local

കെ.എസ്.ആർ.ടി.സി. ബസ് വിവരങ്ങൾ ഇനി ചലോ ആപ്പിൽ; ഉടൻ പ്രവർത്തന സജ്ജമാവും

Perinthalmanna RadioDate: 03-07-2025കെഎസ്ആർടിസി ബസ് വിവരങ്ങൾ അറിയാനുള്ള ചലോ ആപ്പിന്റെ ട്രയൽ റൺ വിജയകരം. ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകുക. ബസ് സ്റ്റാൻഡിലോ സ്റ്റോപ്പിലോ നിൽക്കുന്ന യാത്രക്കാർക്ക് ബസ് എവിടെയെത്തിയെന്നും എപ്പോൾ വരുമെന്നുമുള്ള വിവരം ആപ്പിലൂടെ കിട്ടും. ആദ്യമായാണ് ബസിൽ ഈ സംവിധാനം വരുന്നത്.കൂടുതൽ അപ്ഡേഷൻ വരുന്നതോടെ ബസിൽ ഒഴിവുള്ള സീറ്റിനെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് കെഎസ്ആർടിസി പറയുന്നത്. നിലവിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ചലോ ആപ്പുണ്ട്. ഡൗൺലോഡ് ചെയ്് യാത്രക്കാർ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. സമയക്രമത്തിൽ വ്യത്യാസം വന്നേക്കാമെങ്കിലും വിവിധ റൂട്ടിലേക്കുള്ള ബസുകളുടെ വിവരം കൃത്യമാണ്. ട്രാവൽ കാർഡുകൾ ആപ്പുമായി ബന്ധിപ്പിച്ച് റീചാർജ് ചെയ്ത് ഉപയോഗിക്കാനുമാകും.കെഎസ്ആർടിസി ഡിപ്പോകളിൽ ലാൻഡ് ഫോൺ ഒഴിവാക്കി മൈാബൽ ഫോണുകൾ പ്രവർത്തനസജ്ജമായി. ഇനി ബസ് സംബന...
സംസ്ഥാനത്ത് ഈ മാസം 8ന് സ്വകാര്യ ബസ് പണിമുടക്ക്

Local

സംസ്ഥാനത്ത് ഈ മാസം 8ന് സ്വകാര്യ ബസ് പണിമുടക്ക്

Perinthalmanna RadioDate: 03-07-2025മലപ്പുറം: സ്വകാര്യ ബസുകൾ 8ന് പണിമുടക്കും. ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, അർഹതപ്പെട്ട വിദ്യാർഥികൾക്ക് മാത്രം യാത്രാസൗജന്യം ലഭ്യമാക്കുകയും നിരക്ക് കാലോചിതമായി വർധിപ്പിക്കുകയും ചെയ്യുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിത പിഴ ചുമത്തുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു.15 വർഷം മുൻപ് 34,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത്, ഗതാഗത വകുപ്പിന്റെ അശാസ്ത്രീയ നയം കാരണം 8000 ആയി ചുരുങ്ങി. കാലങ്ങളായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റ് അതേപടി പുതുക്കി നൽകേണ്ടതില്ലെന്നും ഈ പെർമിറ്...
കൂരിയാട് പണിയുന്ന വയഡക്ട് 400 മീറ്റർ മാത്രം

Local

കൂരിയാട് പണിയുന്ന വയഡക്ട് 400 മീറ്റർ മാത്രം

Perinthalmanna RadioDate: 03-07-2025തിരൂരങ്ങാടി : ദേശീയപാത തകർന്ന കൂരിയാട് വയഡക്ട് പാലം നിർമിക്കുന്നതിന് മുന്നോടിയായുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നു. പാലം നിർമിക്കുന്ന ഭാഗത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. കൂരിയാട് അടിപ്പാത മുതൽ കൊളപ്പുറം ഭാഗത്ത് വയലിൽ നിലവിലുള്ള കലുങ്ക് വരെയുള്ള ഭാഗത്തെ മണ്ണാണ് നീക്കം ചെയ്തത്. തോട്ടിലെ വെള്ളം ഒഴുകി പ്പോകാനായി നിലവിൽ ആറുവരിപ്പാതയിൽ 3 കലുങ്കുകൾ നിർമിച്ചിരുന്നു. ഇത് നിലനിർത്തി കൊണ്ടാണ് പുതിയ വയഡക്ട് പാലം നിർമിക്കുക. 400 മീറ്ററാണ് പാലത്തിന്റെ നീളം. 12 വീതം തൂണുകളോടെയാണ് പാലം നിർമിക്കുക. 3 വരി വീതിയിൽ 2 പാലങ്ങളായാണ് നിർമിക്കുക. ഇരുഭാഗത്തേക്കുമായി 24 തൂണുകളുണ്ടാകും. 120 ബീമുകളോടെയാണ് പാലം നിർമിക്കുക. തൂണുകൾ തമ്മിൽ 30 മീറ്റർ അകലമുണ്ടാകും. വയലിൽ കൂടുതൽ ഒഴുക്കുള്ള ഭാഗത്ത് 40 മീറ്റർ വീതിയിലാകും തൂണുകൾ സ്ഥാപിക്കുക.പാലം നിർമിക്കുന്നതിന് മുന്നോടിയായുള്ള ടെസ്റ...
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍  ആദ്യ പരിഗണന ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസിനെന്ന് എംഎല്‍എ
Local

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍  ആദ്യ പരിഗണന ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസിനെന്ന് എംഎല്‍എ

Perinthalmanna RadioDate: 03-07-2025പെരിന്തല്‍മണ്ണ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസിന് ആദ്യ പരിഗണന നല്‍കുമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ. ദേശീയപാതയിലെ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനു വണ്‍വേ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്ത് എത്തിയതായിരുന്നു എംഎല്‍എ.ഒന്പത് വർഷമായി ഭരണം കൈയാളുന്ന ഇടത് സർക്കാർ ഈ ബൈപ്പാസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ ഈ സമയത്ത് സിപിഎം പ്രവർത്തകർ എന്തിനാണ് മുറവിളി കൂട്ടുന്നതെന്ന് അറിയില്ലെന്ന് എംഎല്‍എ പറഞ്ഞു.എല്‍ഡിഎഫ് സർക്കാരിനോട് താൻ അടക്കമുള്ളവർ ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസ് വിഷയം നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി റിയാസ് നേരിട്ടെത്തി ഇക്കാര്യം വിലയിരുത്തിയതാണെന്നും ഫണ്ടിന്‍റെ അപര്യാപ്തതയാണ് മാനത്ത്മംഗലം ...