മൺസൂൺ മഴയിൽ ജില്ലയിൽ അഞ്ചരക്കോടിയുടെ കൃഷിനാശം
Perinthalmanna RadioDate: 03-08-2024മലപ്പുറം: മൺസൂൺ മഴയിൽ ജില്ലയിൽ ഉണ്ടായത് 5.59 കോടിയുടെ കൃഷിനാശം. ജൂൺ ഒന്നു മുതൽ ജൂലായ് 30 വരെയുള്ള കണക്ക് പ്രകാരമാണിത്. വേനൽമഴയിലും വരൾച്ചയിലും മൂന്ന് കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായിരുന്നു. ഇതിന്റെ ആഘാതത്തിന് പിന്നാലെയാണ് കർഷകരെ കടക്കെണിയിലാക്കി കനത്ത മഴയിലും കാറ്റിലും വീണ്ടും വലിയ നാശനഷ്ടമുണ്ടായത്. കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം.മൺസൂൺ മഴയിൽ ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 47.37 ഹെക്ടറിലായി 4.98 കോടിയുടെ വാഴയാണ് നശിച്ചത്. മറ്റ് കൃഷികൾക്കെല്ലാമായി 61 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വാഴകൾ ഒടിഞ്ഞു തൂങ്ങിയത്. 29.51 ഹെക്ടറിൽ 3.57 കോടിയുടെ നാശമുണ്ടായി. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ള വാഴക്കാട് അടക്കം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്...






