അങ്ങാടിപ്പുറത്ത് മേൽപാലത്തോടൊപ്പം ഇരട്ട ഇരുമ്പുപാലമെന്ന പുതിയ ആശയം
Perinthalmanna RadioDate: 03-08-2025പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഇരട്ട ഇരുമ്പുപാലം എന്ന വേറിട്ട പദ്ധതിയുമായി തിരൂർ ബിപി അങ്ങാടി സ്വദേശി തയ്യിൽ ബാവാസ്.നിലവിലെ പാലത്തിന്റെ ഇരു ഭാഗത്തും 8 അടി വീതിയിൽ ഇരുമ്പു പാലങ്ങൾ പണിയുകയെന്നതാണ് പദ്ധതി. മുപ്പതോളം കാലുകളിലായി നിർമിക്കുന്ന ഇരട്ടപ്പാലത്തിന് 10 കോടി രൂപയോളം മാത്രമേ ചെലവ് വരൂ എന്നാണ് ഇയാളുടെ അവകാശവാദം. ഈ പാലങ്ങളിലൂടെ ചെറുകിട വാഹനങ്ങൾക്ക് കടന്നു പോകാനാവും.ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ നിലവിലെ പാലത്തിലൂടെ തന്നെ കടത്തി വിടണം. ഇതിനകം വിവിധ വിഷയങ്ങളിൽ ഒട്ടേറെ വികസന മാതൃകകൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 600 മീറ്റർ നീളത്തിലാണ് പാലം വേണ്ടതെന്നും ഇതിന് 6 ലക്ഷം കിലോ ഇരുമ്പാണ് ആവശ്യമെന്നും പറയുന്നു.കാലുകൾക്ക് പുറമെ നിലവിലെ പാലത്തിനോടും ബന്ധിപ്പിക്കുന്ന വിധമാണ് രൂപകൽപന. തന്റെ ആശ...




