കരിപ്പൂരിലെ റെസ നിർമാണം മന്ദഗതിയിൽ; വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് വൈകും
Perinthalmanna RadioDate: 03-09-2025 കൊണ്ടോട്ടി : കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വൈകും. റെസ നിർമാണക്കരാർ എറ്റെടുത്ത കമ്പനിയുടെ മെെല്ലപ്പോക്കാണ് കരിപ്പൂരിന് തിരിച്ചടിയാകുന്നത്.നേരത്തെ ഡിസംബർ 31-നകം നിർമാണം പൂർത്തിയാക്കുന്നതിനാണ് കരാർ നൽകിയിരുന്നത്. മണ്ണു ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നത് വൈകിയതോടെ നിശ്ചിത സമയ പരിധിക്കകം നിർമാണം പൂർത്തിയാകില്ലെന്ന് ഉറപ്പായി.കഴിഞ്ഞ അവലോകന യോഗത്തിൽ 2026 മാർച്ച് 31-നകം നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കമ്പനി പ്രതിനിധികൾ അറിയിച്ചിരുന്നത്. എന്നാൽ മാർച്ച് 31-നകം 82 ശതമാനം പ്രവൃത്തികൾ മാത്രമേ പൂർത്തിയാകൂവെന്നാണ് ഇപ്പോഴത്തെ നിലപാട്. ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.2020-ലുണ്ടായ വിമാന അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെസ (റൺവേ എൻഡ് ...




