Tag: 031024

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങൾക്ക് ഒക്ടോബർ 7 മുതൽ 11 വരെ നിയന്ത്രണ൦
Local

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങൾക്ക് ഒക്ടോബർ 7 മുതൽ 11 വരെ നിയന്ത്രണ൦

Perinthalmanna RadioDate: 03-10-2024കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ദേശീയ പാത 766 ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങല്‍ റോഡില്‍ താമരശ്ശേരി ചുരത്തില്‍ 6, 7, 8 വളവുകളിലെ കുഴികള്‍ അടക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്നു പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനുമായുള്ള പ്രവൃത്തികള്‍ നടത്തുന്നതിനുമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഒക്ടോബര്‍ ഏഴാം തിയ്യതി മുതല്‍ പതിനൊന്നാം തിയ്യതി വരെ ഭാരമുള്ള വാഹനങ്ങള്‍ ചുരം വഴി പകല്‍ സമയത്ത് കടന്നു പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേശീയ പാത വിഭാഗം അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ താമരശ്ശേരി ഡിവൈ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.......................................
കീരിക്കാടന്‍ ജോസിന്’ വിട; നടന്‍ മോഹന്‍ രാജ് അന്തരിച്ചു
Local

കീരിക്കാടന്‍ ജോസിന്’ വിട; നടന്‍ മോഹന്‍ രാജ് അന്തരിച്ചു

Perinthalmanna RadioDate: 03-10-2024കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതനായിരുന്നു. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറി...
നീലഗിരിയിലേക്ക് ഏർപ്പെടുത്തിയ ഇ-പാസ് നിയന്ത്രണം തുടരും
Local

നീലഗിരിയിലേക്ക് ഏർപ്പെടുത്തിയ ഇ-പാസ് നിയന്ത്രണം തുടരും

Perinthalmanna RadioDate: 03-10-2024ഗൂഡല്ലൂർ:  നീലഗിരിയിലേക്ക് ഇ– പാസ് നിലവിൽ വന്ന മേയ് 7 മുതൽ 2,77,000 വാഹനങ്ങളും 13 ലക്ഷം വിനോദ സഞ്ചാരികളും എത്തിയതായി കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു അറിയിച്ചു. സെപ്റ്റംബർ 30 വരെയുണ്ടായിരുന്ന ഇ പാസ് നിയന്ത്രണം അടുത്ത ഉത്തരവു വരുന്നതു വരെ വീണ്ടും നീട്ടി.വാഹനങ്ങളിൽ വരുന്നവർക്ക് ഓൺലൈനായി അപേക്ഷിച്ചാലുടൻ ലഭിക്കുന്ന തരത്തിലാണ് ഇ–പാസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നീലഗിരിയുടെ ചെക്ക് പോസ്റ്റുകളിൽ എത്തിയ ശേഷം പാസിന് അപേക്ഷിച്ചാലും ലഭിക്കും.നീലഗിരി ജില്ലയിലെ വാഹനങ്ങൾക്കു നിയന്ത്രണങ്ങളില്ല. മറ്റു ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കാണ് ഈ–പാസ് നിർബന്ധമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-പാസ് സംവിധാനം ഒരുക്കിയത്................................................കൂടുതൽ വാർത്തകൾക്ക് www.perintha...
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് മുതൽ ഒക്ടോബർ 8 വരെ
Local

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് മുതൽ ഒക്ടോബർ 8 വരെ

Perinthalmanna RadioDate: 03-10-2024മലപ്പുറം: മുൻഗണനാ വിഭാഗത്തിൽ പെടുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡിൽ അംഗങ്ങളായ മുഴുവൻ പേരുടെയും ഇ–കെവൈസി മസ്റ്ററിങ് ഇന്ന് മുതൽ 8 വരെ നടക്കും. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി ഇ–പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിങ് നടത്തണം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല. കടകളിൽ എത്താൻ കഴിയാത്ത കിടപ്പുരോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഇ–മസ്റ്ററിങ് വീടുകളിലെത്തി നടത്തും. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണു മസ്റ്ററിങ് നടത്തുന്നത്. https://chat.whatsapp.com/Le59EJtlZge2SmuDB0TtUF*മസ്റ...
പ്ലാസ്റ്റിക് കവർ ഉപയോഗിച്ച മീൻ കച്ചവടക്കാരന് 5000 രൂപ പിഴ
Local

പ്ലാസ്റ്റിക് കവർ ഉപയോഗിച്ച മീൻ കച്ചവടക്കാരന് 5000 രൂപ പിഴ

Perinthalmanna RadioDate: 03-10-2024മങ്കട: പ്ലാസ്റ്റിക് നിരോധനം ലംഘിച്ചതിന് മങ്കട മാർക്കറ്റിൽ മീൻ കച്ചവടക്കാരന് 5000 രൂപ പിഴയിട്ടു. മങ്കട പെട്രോൾ പമ്പിനു സമീപത്തെ മാർക്കറ്റിലെ മീൻ കച്ചവടക്കാരനാണ് പിഴയിട്ടത്. നിരോധിത പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനാണ് പിഴ. ആശുപത്രി റോഡിൽ മലബാർ മെഡിക്കൽസിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിന് പിഴയിട്ടിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽത...