Tag: 031125

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം<br>
Local

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം

Perinthalmanna RadioDate: 03-11-2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 5-നും 15-നും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഇതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടങ്ങിക്കഴിഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം രണ്ട് ടേം നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ മൂന്നാം തവണ പരിഗണിക്കില്ല. സിപിഐഎം സംസ്ഥാന സമിതിയുടെതായിരുന്നു തീരുമാനം. രണ്ടുതവണ മത്സരിച്ചതിനു ശേഷം ഒരു ടേം മത്സരിച്ചിട്ടില്ലെങ്കില്‍ മൂന്നാം തവണ പരിഗണിക്കുന്നതില്‍ തടസമില്ല.സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരി...
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ<br>
Local

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ

Perinthalmanna RadioDate: 03-11-2025 തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്, അസിഫ് അലി, നടിമാരായ ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.മികച്ച ജനപ്രിയ ചിത്രം- പ്രേമലുനവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമമികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- സയനോര ഫിലിപ്പ്മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ -സി.എസ് മീനാക്ഷിമികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സലൻ വാതശ്ശേരി - മറയുന്ന നാലുകെട്ടുകൾപ്രത്യേക പുരസ്‌കാരം- പാരഡൈസ്സ്ത്രീ ട്രാൻസ്‌ജെൻഡർ വിഭാഗം - പായൽ കപാഡിയ...
രാമഞ്ചാടി കുടിവെള്ള പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും<br>
Local

രാമഞ്ചാടി കുടിവെള്ള പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും

Perinthalmanna RadioDate: 03-11-2025 പെരിന്തൽമണ്ണ: കിഫ്ബി രാമഞ്ചാടി- അലിഗഢ് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു. കുടിവെള്ള പദ്ധതി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് ഉച്ചക്ക് 12ന് പെരിന്തല്‍മണ്ണ നഗരസഭാ കാര്യാലയ പരിസരത്ത് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.  പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിക്കും, ഏലംകുളം, പുലാമന്തോള്‍ എന്നീ പഞ്ചായത്തുകളിലേക്കും അങ്ങാടിപ്പുറം പഞ്ചായത്തിലേക്കും ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തുള്ള അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കും ആവശ്യമായ ശുദ്ധജലം വിതരണം സാധ്യമാക്കുന്നതാണ് പദ്ധതി. തൂത പുഴ സോത്രസായിട്ടുള്ള ഈ പദ്ധതിക്ക് 2017-18 വര്‍ഷത്തെ കിഫ്ബി പദ്ധതിയില്‍ 82.52 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയില്‍ കിണറും പമ്പ് ഹൗസും അ...
വനിതാ ഏകദിന ലോകകപ്പിൽ ആദ്യമായി കിരീടമുയർത്തി ഇന്ത്യ<br>
Local

വനിതാ ഏകദിന ലോകകപ്പിൽ ആദ്യമായി കിരീടമുയർത്തി ഇന്ത്യ

Perinthalmanna RadioDate: 03-11-2025 നവി മുംബൈ: ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ചരിത്രം പിറന്നു. വനിതാ ഏകദിന ലോകകപ്പിൽ ആദ്യമായി കിരീടമുയർത്തി ഇന്ത്യ. രണ്ട് തവണ ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് സ്വപ്‌നനേട്ടം സ്വന്തമാക്കിയത്. ആതിഥേയർ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246ൽ ഓൾഔട്ടായി. ഷഫാലി വർമയാണ് ഫൈനലിലെ താരം. 87 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ താരം രണ്ട് നിർണായക വിക്കറ്റുകളും വീഴ്ത്തി.  അർധസെഞ്ച്വറിയുമായി കരുത്തായ ദീപ്തി ശർമ അഞ്ചുവിക്കറ്റുമായി ബോളിങിലും തിളങ്ങി. സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരും മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ ലോറ വോൾവാർഡ(101) സെഞ്ച്വറിയുമായി അവസാനം വരെ പൊരുതിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു.  മറുപടി ബാറ്റിങിൽ ...