തുടർച്ചയായി റേഷൻ വാങ്ങാതിരുന്ന 60,000ത്തോളം പേര്‍ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്ത്
Perinthalmanna RadioDate: 03-12-2024സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ നിന്ന് അറുപതിനായിരത്തോളം പേർ പുറത്ത്. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്നവരെയാണ് മുൻഗണന വിഭാഗത്തിൽ നിന്ന് വെട്ടിയത്. ഇവരെ വെള്ള കാർഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് സർക്കാരിൻ്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളെയും മുൻഗണന വിഭാഗത്തിൽനിന്ന് ഒഴിവാക്കും.മഞ്ഞ - പിങ്ക് റേഷൻ കാർഡ് ഉടമകൾ നിർബന്ധമായും മസ്റ്ററിങ് നടത്തണമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ അന്ത്യശാസനം. മസ്റ്ററിങ്ങിനുവേണ്ടി പല ഘട്ടങ്ങളിലായി സർക്കാർ സമയം നീട്ടി നൽകിയിട്ടുമുണ്ട്. അർഹമായ റേഷൻ വിഹിതം ലഭിക്കുന്നതിനു വേണ്ടിയാണ് മസ്റ്ററിങ്ങ്. ഇതിനിടയിൽ മൂന്ന് മാസമായി റേഷൻ വാങ്ങാതിരുന്ന മഞ്ഞ - പിങ്ക് കാർഡ് ഉടമകളിൽ അറുപതിനായിരത്തോളം കുടുംബങ്ങളെ മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. എല്ലാ ജില്ലകളിലുമായി 58,870 കാർഡ് ഉടമകൾ...





