Tag: 031225

ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ 15 മുതല്‍ വിതരണം തുടങ്ങും

Local

ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ 15 മുതല്‍ വിതരണം തുടങ്ങും

Perinthalmanna RadioDate: 03-12-2025 ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ആരംഭിക്കുമെന്നും ധനമന്ത്രി മന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയില...
സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

Local

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

Perinthalmanna RadioDate: 03-12-2025 മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് ടെലികോം മന്ത്രാലയം പിന്‍വലിച്ചു. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട എന്ന് കേന്ദ്രം. ഇന്ത്യയില്‍ വില്‍പന നടത്തുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ വിശദികരണവുമായി കേന്ദ്രം നേരത്തെ രംഗത്തെത്തിയിരുന്നു. ആപ്പ് ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ വ്യക്തമാക്കി. പൗരന്മാരെ നിരീക്ഷിക്കാനുള്ള സര്‍ക്കാറിന്റെ പുതിയ നീക്കം എന്നാണ് പ്രതിപക്ഷം ആരോപിച്ചത്.സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ നിര്‍ബന്ധം ആക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല എന്ന് ആപ്പിളും വ്യക്തമാക്കിയിരുന്നു....
കിണറുകൾ കുഴിക്കാനും സർക്കാർ അനുമതി വേണ്ടിവരും

Local

കിണറുകൾ കുഴിക്കാനും സർക്കാർ അനുമതി വേണ്ടിവരും

Perinthalmanna RadioDate: 03-12-2025 കിണറുകൾ കുഴിക്കാൻ സർക്കാർ അനുമതി വേണ്ടിവരും. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്. കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും സർക്കാരിന് കണക്കില്ല. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയുണ്ട്.മഴവെള്ളസംഭരണികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോൾ പരിശോധിക്കണം. വീടുകളിൽ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രണ്ട് ജലസംഭരണികൾ നിർദേശിക്കുന്നതും പരിഗണിക്കും. വരൾച്ചയും ജലക്ഷാമവുമുള്ള മേഖലകളിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതിനൽകില്ല. കുഴൽക്കിണറുകൾക്കും നിയന്ത്രണം കൊണ്ടുവരും.* ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വർധിപ്പിക്കുന്നതും ആലോചിക്കും* കൂടുതൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവരിൽനിന്ന് ഉയർന്നനിരക്ക്...
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കാൻ നീക്കം

Local

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കാൻ നീക്കം

Perinthalmanna RadioDate: 03-12-2025 സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആറില്‍ നിന്ന് അഞ്ചായി കുറയ്ക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി സർക്കാർ. ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച ഓണ്‍ലൈനായി വിളിച്ചുചേർക്കും. ഭരണ പരിഷ്കാര കമ്മീഷനും ശമ്ബള കമ്മീഷനും നേരത്തെ ഈ ശുപാർശ നല്‍കിയിരുന്നു.പ്രവൃത്തി ദിനം അഞ്ചാക്കുന്നതിനൊപ്പം ദിവസേന ഒരു മണിക്കൂർ ജോലി സമയം വർദ്ധിപ്പിക്കണം എന്നാണ് പ്രധാന നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനോട് സർവീസ് സംഘടനകള്‍ക്ക് എതിർപ്പില്ല. എന്നാല്‍ പൊതു അവധി ദിനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന നിർദ്ദേശത്തോടാണ് സംഘടനകള്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നത്.നിലവില്‍ മാസത്തിലെ രണ്ടാം ശനിയും ഞായറും മാത്രമാണ് അവധി. പുതിയ ശുപാർശ അംഗീകരിക്കുകയാണെങ്കില്‍ എല്ലാ ശനിയും ഞായറും സർക്കാർ ജീവനക്കാർക്ക് അവധിയാകും. നിലവില്‍ ഏഴ് മണിക്കൂറാണ് ...
സംസ്ഥാനത്ത് മഴ തുടരും; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Local

സംസ്ഥാനത്ത് മഴ തുടരും; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Perinthalmanna RadioDate: 03-12-2025 ഡിറ്റ്‌വ ചുഴലിക്കാറ്റ് ദുര്‍ബലമായതിനെ തുടര്‍ന്ന് ഒരാഴ്ചയായി തുടരുന്ന മഴ വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ഏഴു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത.ഡിറ്റ്‌വ പിന്‍വാങ്ങിയതോടെ കേരളത്തിന് മുകളിലൂടെ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ചെറിയ തോതില്‍ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ശബരിമലയിലും വ്യാഴാഴ്ച വരെ...