തിരുമാന്ധാംകുന്ന് ക്ഷേത്രക്കടവിൽ മാലിന്യം; പരിശോധന കർശനമാക്കും
Perinthalmanna RadioDate: 04-01-2026 പെരിന്തൽമണ്ണ: ജനുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. അങ്ങാടിപ്പുറം പഞ്ചായത്തിലൂടെ ഒഴുകുന്ന ചെറുപുഴയിലെ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര കടവിൽ മാലിന്യം നിക്ഷേപിച്ചിട്ടുള്ളതായും വെള്ളം മലിനമായിട്ടുള്ളതായും അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബീന തസ്നി സഭയിൽ അറിയിച്ചു. വിഷയം വളരെ ഗൗരവകരമാണെന്നും പരിഹരിക്കുന്നതിന് ആറിന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി ഒരു യോഗം ചേരുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും തീരുമാനമെടുത്തു.ജൽജീവൻ മിഷന്റെ ഭാഗമായി റോഡുകളുടെ റീസ്റ്റോറേഷൻ നടപടികൾ പല പഞ്ചായത്തുകളിലും ഇനിയും പൂർത്തീകരിക്കാൻ ഉള്ളതിനാൽ പുതിയ ഭരണസമിതി നിലവിൽ വന്ന സാഹചര്യത്തിൽ അടിയന്തരമായി ഒരു യോഗം ചേരുന്നതിനായി പെരിന്തൽമണ്ണ തഹസിൽദാർ എല്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയ...





