Tag: 040224

മലപ്പുറം ഉൾപ്പെടെയുള്ള ചെറു നഗരങ്ങളിലേക്ക് റെയിൽവേലൈൻ എത്തിക്കാനുള്ള സാധ്യത മങ്ങി
Local

മലപ്പുറം ഉൾപ്പെടെയുള്ള ചെറു നഗരങ്ങളിലേക്ക് റെയിൽവേലൈൻ എത്തിക്കാനുള്ള സാധ്യത മങ്ങി

Perinthalmanna RadioDate: 04-02-2024മലപ്പുറം: അര ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് റെയിൽവേലൈൻ എത്തിക്കാനുള്ള പദ്ധതിക്ക് സാധ്യതമങ്ങി. ഇതിനുള്ള സർവേക്ക് റെയിൽവേയുടെ അനുമതി കിട്ടിയില്ല. നെടുമങ്ങാട്, കൊടുങ്ങല്ലൂർ, മലപ്പുറം, മഞ്ചേരി എന്നീ നഗരങ്ങളാണ് സംസ്ഥാനത്ത് ഈ ഗണത്തിലുള്ളത്. ഈ നഗരങ്ങളിലേക്കുള്ള ലൈനുകൾ ലാഭകരമായിരിക്കില്ല എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.ഉയർന്ന പ്രദേശങ്ങളും തീരമേഖലയും ഉള്ളതിനാൽ നിർമാണം കൂടുതൽ സാമ്പത്തിക ചെലവുള്ളതാകുമെന്നും നിർമിച്ചാൽത്തന്നെ റൂട്ടുകൾ ലാഭകരമായിരിക്കില്ലെന്നുമാണ് റെയിൽവേയുടെ നിഗമനം.ഇവിടങ്ങളിലേക്ക് നിലവിൽ റെയിൽവേലൈൻ ഇല്ലെന്നും അതിനുള്ള സാധ്യതകൾ പഠിക്കണമെന്നും 2022 ഡിസംബറിൽ റെയിൽവേബോർഡ് സോണൽ ഓഫീസുകളോട് ആവശ്യപ്പെട്ടിരുന്നു. 52,405 ജനസംഖ്യയുള്ള തൊടുപുഴ നഗരത്തിന്റെ മാതൃകയാണ് ഇതോടൊപ്പം നൽകിയിരുന്നത്.അങ്കമാലി-എരുമേലി ശബരി പാതയിൽ ഉൾപ്പെടുന്നത...
മൂന്നിലൊന്ന് പ്രതിനിധികൾ മാത്രം പങ്കെടുത്ത് താലൂക്ക് വികസനസമിതി യോഗം
Local

മൂന്നിലൊന്ന് പ്രതിനിധികൾ മാത്രം പങ്കെടുത്ത് താലൂക്ക് വികസനസമിതി യോഗം

Perinthalmanna RadioDate: 04-02-2024പെരിന്തൽമണ്ണ : മാസത്തിലൊരിക്കൽ മാത്രം ചേരുന്ന താലൂക്ക് വികസനസമിതി യോഗത്തിൽ പങ്കെടുത്തത് മൂന്നിലൊന്ന് പ്രതിനിധികൾ. താലൂക്കിന്റെ വികസനപ്രശ്‌നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്യേണ്ട യോഗത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥമേധാവികളുമടക്കമുള്ളവർ ഭൂരിഭാഗം പേരും പങ്കെടുക്കാതിരുന്നത്. ശനിയാഴ്ച താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗമാണ് പ്രഹസനമായത്.എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും എം.എൽ.എ.മാരും ജില്ലാപഞ്ചായത്തംഗങ്ങളുമാണ് ജനപ്രതിനിധികളായി പങ്കെടുക്കേണ്ടത്.എന്നാൽ പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫയും ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരനുമാണ് എത്തിയിരുന്നത്. താലൂക്കിലെ വിവിധ വകുപ്പുകളിലുള്ള അറുപതോളം ഉദ്യോഗസ്ഥമേധാവികൾ പങ്കെടുക്കേണ്ടിടത്ത് വന്നത് പതിനഞ്ചോളംപേർ മാത്രം.  ചിലർ പ്രതിനിധികളെയും അയച്ചിരുന്നു. ജന...
സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്
Local

സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്

Perinthalmanna RadioDate: 04-02-2024പെരിന്തൽമണ്ണ: സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ' സ്‌കെയില്‍ അപ്'  ബിസിനസ് കോണ്‍ക്ലേവ് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ, ക്യാംപസ് , സഹകരണ വ്യവസായ പാര്‍ക്കുകള്‍ കൂടുതലായി ആരംഭിക്കും. അഞ്ച് ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കും. ഏഴ് ഏക്കര്‍ ലഭ്യമാക്കിയാല്‍ സഹകരണ സംഘങ്ങള്‍ക്കും പത്ത് ഏക്കര്‍ ഉണ്ടെങ്കില്‍ സ്വകാര്യ വ്യക്തികള്‍ക്കും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാം. ഏകജാലക സംവിധാനവും അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഒരുക്കി നല്‍കും. ചെറുകിട സംരംഭങ്ങളും നൂതന സംരംഭങ്ങളും കൂടുതല്‍ ആരംഭിക്കുന്ന സംസ്ഥാനമാണ് കേരളം. രണ്ട് വര്‍ഷത്തിനിടെ 217000 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭിച്ചത്. ഇതില്‍ 65000 സ്ത്രീകളുടെ സംരംഭങ്ങളാണ്....
മങ്കട സി.എച്ച്. സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു
Local

മങ്കട സി.എച്ച്. സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു

Perinthalmanna RadioDate: 04-02-2024മങ്കട : കഷ്ടത അനുഭവിക്കുന്നവരുടെ ആശ്രയ കേന്ദ്രമാണ് സി.എച്ച്. സെന്ററെന്ന് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. മങ്കട സി.എച്ച്. സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികൾ അർഹരായവരിൽ എത്തിക്കുന്നതിനാലാണ് ഈ കേന്ദ്രങ്ങൾക്ക് ജനകീയമുഖം കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു.24 സെന്റ് സ്ഥലത്ത് 12000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായി കെട്ടിടവും ആധുനിക സാങ്കേതിക സംവിധാനങ്ങളുമായി സജ്ജീകരിച്ചിട്ടുള്ളതാണ് സൗജന്യ ഡയാലിസിസ് കേന്ദ്രം. ഫിസിയോതെറാപ്പി സെന്റർ, ഫാർമസി, മെഡിക്കൽ ലാബ്, മെഡിക്കൽ ക്ലിനിക്ക്, കൗൺസലിങ് കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നു. പ്രാരംഭഘട്ടത്തിൽ 50 പേർക്കുവീതം പതിനായിരം ഡയാലിസിസുകളാണ് പ്രതിവർഷം സൗജന്യമായി നടത്തുന്നത്. വിവിധ കേന്ദ്രങ്ങളുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., അബ്ബാസ് അലി ശിഹാബ് തങ്ങൾ, ടി.എ. അഹമ്മദ് കബീർ, അഡ്വ. പി.എ...
കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ഡിപ്പോയിൽ കയറി മർദിച്ച് പരിക്കേൽപ്പിച്ചു
Local

കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ഡിപ്പോയിൽ കയറി മർദിച്ച് പരിക്കേൽപ്പിച്ചു

Perinthalmanna RadioDate: 04-02-2024പെരിന്തൽമണ്ണ : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കാറിലെത്തിയ ഒരു സംഘം പെരിന്തൽമണ്ണ സബ് ഡിപ്പോയിൽ കയറി മർദിച്ച് പരിക്കേൽപ്പിച്ചു. നെറ്റിയിൽ പരിക്കേറ്റ ഡ്രൈവർ പ്രദീപിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. മലപ്പുറം ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് രാത്രി 8.20-ന് പുറപ്പെട്ട ബസിലെ ഡ്രൈവറാണ് നിലമ്പൂർ സ്വദേശിയായ പ്രദീപ്. യാത്രക്കിടെ ബസ് കാറിൽ ഉരസിയതായി ആക്ഷേപമുന്നയിച്ചാണ് മർദനമെന്ന് പറയുന്നു. സംഭവത്തിൽ രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------------------...
ഭൂമിതരം മാറ്റം അപേക്ഷയില്‍ പെരിന്തൽമണ്ണയില്‍ തീർപ്പാക്കിയത്  1079 അപേക്ഷകൾ
Local

ഭൂമിതരം മാറ്റം അപേക്ഷയില്‍ പെരിന്തൽമണ്ണയില്‍ തീർപ്പാക്കിയത്  1079 അപേക്ഷകൾ

Perinthalmanna RadioDate: 04-02-2024പെരിന്തൽമണ്ണ: മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന്‍ അദാലത്തില്‍  പരിഗണിച്ച 1740 അപേക്ഷകളിൽ 1079 എണ്ണം തീർപ്പാക്കി. ടോക്കൺ ലഭിച്ച 940 ഭൂമി തരം മാറ്റല്‍ ഉത്തരവുകൾ നടന്ന അദാലത്തിൽ വിതരണം ചെയ്തു.കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരം മാറ്റത്തിനായി നല്‍കിയ അപേക്ഷകളില്‍  25 സെന്റില്‍ താഴെയുള്ളതും  സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയുമാണ് അദാലത്തിൽ പരിഗണിച്ചത്. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്,  കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന പെരിന്തൽമണ്ണ റവന്യൂ ഡിവിഷനിൽ ആകെ 4938 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം 1778 അപേക്ഷകളും ഫീസ് ഈടാക്കേണ്ട   1420 അപേക്ഷകളും ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിച്ചത്................................................കൂടുതൽ വാർത്...
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം
Local

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം

Perinthalmanna RadioDate: 03-02-2024സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസെൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ GSR 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് കാഴ്ച പരിശോധനയുടെ ഫോമിലും മാറ്റം വരുന്നത്.ഇതനുസരിച്ച് അപേക്ഷകന്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കുകയും കഠിനമായത...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്‌ പൂരപ്പന്തലിന് കാൽനാട്ടി
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്‌ പൂരപ്പന്തലിന് കാൽനാട്ടി

Perinthalmanna RadioDate: 03-02-2024അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരപ്പന്തലിന് കാൽനാട്ടി. പടിഞ്ഞാറെ നടയിലാണ് കാൽനാട്ടൽ ചടങ്ങ് നടന്നത്. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന പ്രത്യേക പൂജയ്ക്ക് ശേഷം പന്തലിനുള്ള കവുങ്ങിൻ കാൽ കുഴിയിൽ ഇറക്കി വെച്ചു. ദേവസ്വം എക്‌സിക്യുട്ടിവ് ഓഫീസർ എം. വേണു ഗോപാൽ, അസിസ്റ്റന്റ് മാനേജർ ശിവപ്രസാദ്, ട്രസ്റ്റി പ്രതിനിധി കെ.സി. രവീന്ദ്രരാജ, മേൽശാന്തി പ്രവീൺ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിൽ ഇത്തവണ പടിഞ്ഞറേനടയിൽ മാത്രമേ പൂരപ്പന്തൽ ഒരുക്കേണ്ടതുള്ളൂ. വടക്കേനടയിലും കിഴക്കേനടയിലും സ്ഥിരമായ നടപ്പന്തൽ പണി പുരോഗമിക്കുകയാണ്. പൂരത്തിന് മുൻപ് നടപ്പന്തൽപണി പൂർത്തിയാകും.ശ്രീമൂല സ്ഥാനത്തിന് മുൻവശത്തെ തിരുമുറ്റത്തും തെക്കേ തിരുമുറ്റത്തും നടപ്പന്തൽ ഉണ്ട്. മാർച്ച് 17-നാണ് ഈ വർഷത്തെ പൂരംപുറപ്പാട്. പൂരം 27-ന് സമാ...