മണ്ണാർമലയിലെ പുലിയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണവും
Perinthalmanna RadioDate: 04-02-2025പെരിന്തൽമണ്ണ: മണ്ണാർമലയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ നാട്ടുകാർ. പുലിയെ കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഇന്ന് ഡ്രോൺ നിരീക്ഷണവും നടത്തി. ഇന്ന് സ്ഥലം സന്ദര്‍ശനം നടത്തിയ ഡി.എഫ്.ഒ കൂട് സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചു.നാട്ടുകാർ തന്നെ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ്കഴിഞ്ഞ രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. കൂടുതല്‍ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ഡ്രോൺ ഉപയോഗിച്ച് ഈ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോട് കൂടിയ ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന മേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്...






