Tag: 040424

എ.ഐ കാമറ സ്ഥാപിച്ചിട്ട് 11 മാസം; നോട്ടീസ് അയക്കൽ നിലച്ചു
Local

എ.ഐ കാമറ സ്ഥാപിച്ചിട്ട് 11 മാസം; നോട്ടീസ് അയക്കൽ നിലച്ചു

Perinthalmanna RadioDate: 04-04-2024വലിയ അവകാശ വാദത്തോടെ എ.ഐ കാമറ സ്ഥാപിച്ച് 11 മാസം പിന്നിടുമ്പോഴും പിടികൂടുന്ന ഗതാഗത നിയമ ലംഘനങ്ങൾ നോട്ടീസ് അയക്കാനാകാതെ കുമിഞ്ഞു കൂടുന്നു. ഇതുവരെ 50 ലക്ഷത്തോളം ഗതാഗത കുറ്റങ്ങൾ ക്യമറ പിടികൂടിയെങ്കിലും 25 ലക്ഷം കേസിലും നോട്ടീസ് തപാൽ വഴി അയച്ചിട്ടില്ല. എന്ന് അയച്ചു തീർക്കാൻ കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയുമില്ല. നോട്ടീസ് തപാൽ വഴി അയക്കാനുള്ള ചുമതല കെൽട്രോണിനാണ്. രണ്ടു ഗഡുക്കളായി മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകാനുള്ള 22 കോടി രൂപ കുടിശ്ശികയാണ്. ഇതിൽ തീരുമാനം വൈകുന്നതാണ് നടപടി ക്രമങ്ങൾ അനിശ്ചിതത്വത്തിൽ ആക്കുന്നത്.കരാർ പ്രകാരം ക്യാമറകളും കൺട്രോൾ റൂമുകളും സ്ഥാപിച്ച ഇനത്തിലെ ചെലവും നടത്തിപ്പ്, തപാൽ മെയിന്റനൻസ്, വൈദ്യുതി, ഇൻ്റർനെറ്റ് തുടങ്ങിയ ചെലവുകളും ഉൾക്കൊള്ളുന്ന തുക മൂന്നുമാസം വീതമുള്ള ഗഡുക്കളായാണ് കെൽട്രോണിന് കൈമാറേണ്ടത്. ഒരു ഗഡു 11 കോടി രൂപയ...
ടൗൺഹാൾ – കക്കൂത്ത് നമ്പ്യാർപ്പടി റോഡ് മൂന്നാമതും വെട്ടിപ്പൊളിച്ചു
Local

ടൗൺഹാൾ – കക്കൂത്ത് നമ്പ്യാർപ്പടി റോഡ് മൂന്നാമതും വെട്ടിപ്പൊളിച്ചു

Perinthalmanna RadioDate: 04-04-2024പെരിന്തൽമണ്ണ: ടൗൺ ഹാൾ - കക്കൂത്ത് നമ്പ്യാർപ്പടി റോഡ് ഉദ്ഘാടനം കഴിഞ്ഞ് 58 ദിവസത്തിനുള്ളിൽ മൂന്ന് തവണ വെട്ടി പ്പൊളിച്ചു. റോഡിന് അടിയിലെ ജല വിതരണ പൈപ്പിലെ ചോർച്ചയാണ് റോഡ് വെട്ടി പൊളിക്കാൻ കാരണം. കാൽനട പോലും ദുസഹമായ റോഡ് ഏറെ കാത്തിരുന്ന ശേഷമാണ് സഞ്ചാര യോഗ്യമാക്കിയത്. നജീബ് കാന്തപുരം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ചെലവഴിച്ച് ബി.എം ബി.സി രീതിയിൽ പണി തീർത്ത് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഉദ്ഘാടനം ചെയ്ത റോഡിനോടാണ് അതിക്രമം. ടൗൺ ഹാൾ കക്കൂത്ത് നമ്പ്യാർപ്പടി റോഡിൽ നമ്പ്യാർപടി ഭാഗത്ത് പൈപ്പ് ലൈനിൽ നിന്ന് വെള്ളം ലീക്കായി പുറത്തേക്ക് വന്നതിനാലാണ് മൂന്നാം തവണ ഇന്നലെ വീണ്ടും വെട്ടി പൊളിക്കേണ്ടി വന്നത്. ഫെബ്രുവരി 25ന് ഇതേ റോഡിൽ ടൗൺ ഹാൾ ഭാഗത്ത് ലീക്ക് വന്നതിനാൽ റോഡ് കുത്തിപ്പൊളിച്ച് റിപ്പയർ ചെയ്തിരുന്നു. രണ്ടാമതായി പ്പൊളിച്ചത് മാർച്ച് 25 ന് മടവത്ത് മെഡ...
മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് ഇളവ് നിഷേധിച്ച് റെയിൽവെ നേടിയത് 5800 കോടി രൂപ
Local

മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് ഇളവ് നിഷേധിച്ച് റെയിൽവെ നേടിയത് 5800 കോടി രൂപ

Perinthalmanna RadioDate: 04-04-2024മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിലെ ഇളവുകൾ പിൻവലിച്ചത് വഴി കഴിഞ്ഞ നാല് വർഷം കൊണ്ട് റെയിൽവെ നേടിയത് 5800 കോടി രൂപയെന്ന് കണക്കുകൾ. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾക്ക് ലഭിച്ച മറുപടിയിലാണ് റെയിൽവെ മുതിർന്ന പൗരന്മാരുടെ യാത്രാഇളവ് റദ്ദാക്കിയത് വഴി കോടികൾ നേടിയ കണക്കുകൾ പുറത്ത് വന്നത്.കോവിഡ് 19 നെ തുടർന്ന് 2020 മാർച്ച് 20 ന് രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയിൽവെ നിരക്കുകളിലെ ഇളവ് പിൻവലിച്ചത്. 2020 മാർച്ച് മുതൽ 2024 ജനുവരി വരെയുള്ള കണക്കാണ് പുറത്തുവന്നത്.കോവിഡിന് മുൻപ് ടിക്കറ്റ് നിരക്കിൽ 60 വയസും അതിൽ കൂടുതലുള്ള പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും 40 ശതമാനവും 58 വയസും അതിൽ കൂടുതലുള്ള സ്ത്രീകൾക്ക് 50 ശതമാനവും ഇളവിന് അർഹതയുണ്ടെന്നായിരുന്നു.കോവിഡ് കാലത്ത് യാത്രകൾ കുറക്കുക എന്ന ലക്ഷ്യമായിരുന്നു ഇളവുകൾ പിൻവലിക്കുന്നതിന് റെയിൽവെ പറഞ്...
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം എ.സി ബസ് സർവീസ് തുടങ്ങുന്നു
Local

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം എ.സി ബസ് സർവീസ് തുടങ്ങുന്നു

Perinthalmanna RadioDate: 04-04-2024കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം എ.സി ബസ് സർവീസ് തുടങ്ങുന്നു. 42 പേർക്കിരിക്കാവുന്ന ബസിൽ പുഷ്ബാക് സീറ്റ്, വൈഫൈ സൗകര്യങ്ങളുമുണ്ടാകും. ഏതെങ്കിലും കാരണത്താൽ എസി പ്രവർത്തിക്കാതെ വന്നാൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനാകും. നിരക്ക് സൂപ്പർഫാസ്റ്റുകളെക്കാൾ അൽപം കൂടുതൽ. വൈഫൈയ്ക്കു റിസർവേഷൻ സമയത്തു തന്നെ ചെറിയ ചാർജ് ഈടാക്കും.പ്രധാന റോഡുകളിൽ ദീർഘദൂര സർവീസുകൾക്ക് ഈ ബസുകൾ എത്തുന്നതോടെ, നിലവിലെ വോൾവോ ലോഫ്ലോർ എ.സി ബസുകൾ നഗര സർവീസിനു മാത്രമായി മാറ്റും. ഇതിൽ ചില ബസുകൾ സ്ഥാപനങ്ങൾക്കു വാടകയ്ക്കും നൽകും. സൂപ്പർഫാസ്റ്റ് പ്രീമിയം എ.സി വിഭാഗത്തിൽ ആദ്യം 48 ബസുകൾക്കാണ് ടാറ്റാ, ലെയ്‌ലൻഡ് കമ്പനികൾക്കു കരാർ നൽകുന്നതെങ്കിലും മൊത്തം 220 ബസുകളാണു വാങ്ങാൻ ഉദ്ദേശിക്കുന്നത്. വില 36–38 ലക്ഷം രൂപ. കരാർ നൽകി 40 ദിവസത്തിനകം ബസുകളെത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.ഈ ബസുകൾ പ്രധാന ഡിപ്...
പെരിന്തൽമണ്ണ ടൗൺഹാൾ പുനർനിർമാണം ഉടൻ പുനരാരംഭിക്കും
Local

പെരിന്തൽമണ്ണ ടൗൺഹാൾ പുനർനിർമാണം ഉടൻ പുനരാരംഭിക്കും

Perinthalmanna RadioDate: 04-04-2024പെരിന്തൽമണ്ണ : നാലു വർഷമായി നിർമാണം നിലച്ച ഏഴു കോടിയുടെ മുനിസിപ്പൽ ടൗൺ ഹാൾ പൂർത്തിയാക്കാൻ കരാറുകാരുമായി നഗരസഭ ചർച്ച നടത്തി. പദ്ധതിയുടെ പ്രവൃത്തി റമദാന് ശേഷം പുനരാരംഭിക്കും. ടൗൺ ഹാൾ നിർമാണത്തിന് നാലു കോടി രൂപ ഇതിനകം ചെലവഴിച്ച് രണ്ടുനില കെട്ടിടത്തിന്റെ പ്രാഥമിക രൂപമായി. ആധുനിക സൗകര്യങ്ങളോടെ 2020 തുടക്കത്തിലാണ് ആരംഭം കുറിച്ചത്. പണമില്ലാതെ മുടങ്ങിയതാണ്. നഗരസഭയുടെ പ്രധാനപ്പെട്ട സെമിനാറുകളും പൊതു പരിപാടികളും കഴിഞ്ഞ നാലു വർഷത്തിൽ എറെയായി പണം ചെലവിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളിൽ ആണ് നടത്തുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലി...