Tag: 040524

ഉഷ്ണതരംഗ സാധ്യത; ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
Local

ഉഷ്ണതരംഗ സാധ്യത; ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

Perinthalmanna RadioDate: 04-05-2024മലപ്പുറം: ചൂട് കൂടി വരികയും ഉഷ്ണ തരംഗസാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെയ് ആറ് വരെ പ്രതിരോധ നടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിറക്കി.പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണം. നിര്‍മാണ ത്തൊഴിലാളികള്‍, കര്‍ഷക ത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും  അവധിക്കാലക്ലാസുകള്‍ക്കും മെയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടി വെള്ളവും പരീക്ഷാ ഹാളില്‍ വായു സഞ്ചാരവും ഉറപ്പാക്കണം.ആസ്ബസ്റ്റോസ്,...
സംസ്ഥാനത്ത് ജൂൺ 3ന് സ്കൂളുകൾ തുറക്കും
Local

സംസ്ഥാനത്ത് ജൂൺ 3ന് സ്കൂളുകൾ തുറക്കും

Perinthalmanna RadioDate: 04-05-2024സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റപ്പണികൾ നടത്തണം. അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം.സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ...
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി
Local

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി

Perinthalmanna RadioDate: 04-05-2024സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകാർ സമരം പിൻവലിക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകും.കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌കാരം. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നത്.ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് മുടങ്ങുകയും ചെയ്തു. കഴിഞ്ഞദിവസം ഡ്രൈവിംഗ് സ്കൂളുകാരുമായി അഡീഷണൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തിയി...
ബംഗാൾ സ്വദേശിയുടെ കൊലപാതകം; ദമ്പതികള്‍ അറസ്റ്റിൽ
Local

ബംഗാൾ സ്വദേശിയുടെ കൊലപാതകം; ദമ്പതികള്‍ അറസ്റ്റിൽ

Perinthalmanna RadioDate: 04-05-2024പെരിന്തൽമണ്ണ : ബംഗാൾ സ്വദേശി പെരിന്തൽമണ്ണയിലെ വാടക ക്വാർട്ടേഴ്‌സിൽ കൊല്ലപ്പെട്ടത് സ്ത്രീയുടെ നഗ്ന വീഡിയോ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തതിന്റെ വിരോധത്താലെന്ന് പോലീസ്. അതേ നാട്ടുകാരായ ദമ്പതിമാർ കേസിൽ അറസ്റ്റിലായി.പെരിന്തൽമണ്ണ ഗാന്ധിനഗറിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സൗത്ത് 24 പർഗാനാസ് ഹരിപുർ സ്വദേശി ദീപാങ്കർ മാജി (38) കൊല്ലപ്പെട്ട കേസിലാണ് പ്രതികളെ ബംഗാളിൽ അറസ്റ്റ് ചെയ്തത്. പുറത്തുനിന്ന് പൂട്ടിയ മുറിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദീപാങ്കർ മാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാളിലെത്തിയ പെരിന്തൽമണ്ണ പോലീസ് സംഘം കോടതിയുടെ അനുമതിയോടെ പ്രതികളെ വ്യാഴാഴ്ച പെരിന്തൽമണ്ണയിൽ എത്തിച്ചു.പോലീസ് പറയുന്നത്: കൊല്ലപ്പെട്ട ദീപാങ്കർ മാജിയുടെ നാട്ടുകാരായ ദമ്പതിമാർ ഒരു കുട്ടിയുമൊന്നിച്ച് ഇടയ്ക്കിടെ ഇയാളുടെ മുറിയിലെത്താറുണ്ടായിരുന്നു. ഇവർ പെരിന...
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത; റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം
Local

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത; റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം

Perinthalmanna RadioDate: 04-05-2024 സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ ചൂട് കൂടാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ..................................