നിലമ്പൂർ പാതയിലെ രാത്രികാല മെമു സർവീസിന്റെ കാര്യത്തിൽ അനക്കമില്ല
Perinthalmanna RadioDate: 04-05-2025പെരിന്തൽമണ്ണ : ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിലെ നിർദിഷ്‌ട രാത്രികാല മെമു സർവീസ് റെയിൽവേ ബോർഡിന്റെ ഫ്രീസറിൽ. പാതയിൽ പുതിയ ട്രെയിനുകൾ ആരംഭിക്കുന്ന കാര്യത്തിൽ അധികൃതർക്കു തികഞ്ഞ ഉദാസീനത.പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനു കേരളത്തിൽ എത്തുമ്പോഴെങ്കിലും പുതിയ ട്രെയിനുകളുടെ കാര്യത്തിൽ ചില പ്രഖ്യാപനങ്ങൾ പാത പ്രതീക്ഷിച്ചതാണ്. എറണാകുളം- ഷൊർണൂർ രാത്രികാല മെമു സർവീസ് നിലമ്പൂരിലേക്കു നീട്ടുന്ന കാര്യത്തിലും തീരുമാനം കൊതിച്ചതാണ്. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, റെയിൽവേ ബോർഡ് ഈ സർവീസ് ഇതുവരെയും പരിഗണിച്ചിട്ടു പോലുമില്ലെന്നതാണു സ്ഥിതി.ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിൽ വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാക്കുകയും പാലക്കാട് ഡിവിഷനിൽ മറ്റെങ്ങുമില്ലാത്ത ആധുനിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു. ഇതോടൊപ്പം എക്‌സ്‌പ്രസ് ട്രെയിനുകൾക്കെല്ലാം യോജ്യമായ വിധ...