18 സീറ്റുമായി യുഡിഎഫ് ആധിപത്യം: തൃശൂരിൽ താമര വിരിഞ്ഞു; ഒന്നിലൊതുങ്ങി എൽഡിഎഫ്
Perinthalmanna RadioDate: 04-06-2024ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ആധിപത്യം. യുഡിഎഫ് 18 മണ്ഡലങ്ങളിൽ വിജയിച്ചു. എൽഡിഎഫ് ആലത്തൂർ മണ്ഡലത്തിൽ ഒതുങ്ങി. മന്ത്രി കെ.രാധാകൃഷ്ണനാണ് എൽഡിഎഫിനായി മണ്ഡലം തിരിച്ചു പിടിച്ചത്. തൃശൂരിൽ വിജയിച്ച് ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 74000 കടന്നു. രാഹുൽ ഗാന്ധി മൂന്നു ലക്ഷത്തിലധികം വോട്ടിനു വയനാട്ടിൽ ജയിച്ചു. തിരുവനന്തപുരത്ത് കനത്ത പോരാട്ടം കാഴ്ചവച്ച് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എതിരാളികളെ ഞെട്ടിച്ചു. ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ് വിജയിച്ചു. കൊല്ലത്ത് മുകേഷിനെ പരാജയപ്പെടുത്തി എൻ.കെ.പ്രേമചന്ദ്രൻ യുഡിഎഫിനായി ഹാട്രിക് വിജയം നേടി. പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കും മൂന്നാം വിജയം. ആലപ്പുഴയിൽനിന്ന് മുതിർന്ന സിപിഎം നേതാവ് ടി.എം.തോമസ് ഐസക...








