Tag: 040625

ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റില്ല, പ്ലസ്‌വണ്‍ പ്രവേശനത്തില്‍ ആശയക്കുഴപ്പം
Local

ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റില്ല, പ്ലസ്‌വണ്‍ പ്രവേശനത്തില്‍ ആശയക്കുഴപ്പം

Perinthalmanna RadioDate: 04-06-2025എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാകാത്തതിനാൽ സംസ്ഥാന സിലബസിൽ പത്താംക്ലാസ് ജയിച്ചവരുടെ പ്ലസ്‌വൺ പ്രവേശനത്തിൽ ആശയക്കുഴപ്പം. അപേക്ഷകർ താമസിക്കുന്ന തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങി ബോണസ് പോയിന്റിനുള്ള വിവരങ്ങളുടെ ആധികാരികരേഖ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ്. അതു കിട്ടാത്തതാണു പ്രശ്നം.മുൻ വർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് പത്താംക്ലാസ് സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുമായിരുന്നു. സിബിഎസ്ഇ വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽനിന്ന് ഡൗൺലോഡ് ചെയ്യാമായിരുന്നു.വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റിൽ പേരും ജനനത്തീയതിയും വിവിധ വിഷയങ്ങളിലെ ഗ്രേഡും രക്ഷിതാവിന്റെ പേരും മാത്രമാണുള്ളത്.ഡിജി ലോക്കറിൽ ലഭിക്കുന്നത് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ തനിപ്പകർപ്പാണ്. എസ്‌സി, എസ്ടി, ഒഇസി ഒഴികെയുള്ള...
ഏഴുകണ്ണിപ്പാലം അടിപ്പാത യാഥാർഥ്യമാവാൻ ഫണ്ട് വേണം
Local

ഏഴുകണ്ണിപ്പാലം അടിപ്പാത യാഥാർഥ്യമാവാൻ ഫണ്ട് വേണം

Perinthalmanna RadioDate: 04-06-2025അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഏഴു കണ്ണിപ്പാലത്തിന് സമീപം പുതിയ റെയിൽവേ അടിപ്പാതക്ക് അനുമതിയായെങ്കിലും പദ്ധതി യാഥാർഥ്യമാവാൻ ഫണ്ട് വേണം. ഉയർന്നു നിൽക്കുന്ന റെയിൽവേ ലൈനിനു താഴെ മണ്ണ് നീക്കി 15 മീറ്റർ വീതിയിലാണ് അടിപ്പാത നിർമിക്കുക. ഇത് രണ്ടു ഭാഗത്തും നിലവിലെ റോഡിലേക്ക് ചേർത്ത് അപ്രോച്ച് റോഡ് കൂടി നിർമിക്കും. പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചെങ്കിലും ഫണ്ടാണ് തടസ്സം. അങ്ങാടിപ്പുറം പഞ്ചായത്ത് 50 ലക്ഷവും എം.എൽ. എ വിഹിതമായി ഒരു കോടി രൂപയും നീക്കി വെച്ചിട്ടു ണ്ട്. 3.53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് റെയിൽവേ അംഗീകരിച്ചത്. രണ്ടു കോടി രൂപ കൂടി ഉണ്ടെങ്കിലേ പദ്ധതി നിർമാണ ഘട്ടത്തിലേക്ക് കടക്കാനാകൂ. രണ്ടു എം.പി മാരുടെ ഒരോ കോടി രൂപ കൂടി ലഭിച്ചാൽ തടസ്സം തീരും. റെയിൽവേ അടിപ്പാത എസ്റ്റിമേറ്റ് അംഗീകരിച്ച സ്ഥിതിക്ക് ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ചൊവ്വാഴ്ച‌ പദ്ധതി പ്ര...
ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; വ്യാപാരികൾ നിവേദനം നൽകി
Local

ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; വ്യാപാരികൾ നിവേദനം നൽകി

Perinthalmanna RadioDate: 04-06-2025അങ്ങാടിപ്പുറം : ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി അങ്ങാടിപ്പുറം യൂണിറ്റ് മഞ്ഞളാംകുഴി അലി എംഎൽഎയ്ക്ക് നിവേദനം നൽകി. മേൽപ്പാലത്തിന്റെ പരിസരത്തെ റോഡിലെ കുഴികളടച്ച് ഗതാഗതം സുഗമമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അഴുക്കു ചാലുകളും മഴവെള്ളം കെട്ടി നിൽക്കുന്ന കുഴികളും വൃത്തിയാക്കുക, ഏറാന്തോട് റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.പ്രസിഡന്റ് സി. ജബ്ബാർ, സെക്രട്ടറി അബ്ദുൾ ലത്തീഫ്, ട്രഷറർ മുഹമ്മദ് അഷ്റഫ്, വി.ജെ. ആന്റണി എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പ്ലസ് വണ്‍ ആദ്യ അലോട്‌മെൻ്റിൽ മലപ്പുറം ജില്ലയില്‍ പകുതിയിലധികം പേരും പുറത്ത്
Local

പ്ലസ് വണ്‍ ആദ്യ അലോട്‌മെൻ്റിൽ മലപ്പുറം ജില്ലയില്‍ പകുതിയിലധികം പേരും പുറത്ത്

Perinthalmanna RadioDate: 04-06-2025മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ പകുതിയിലധികം പേരും പുറത്ത്. ആകെയുള്ള 82,498 അപേക്ഷകരില്‍ 40,566 പേർക്ക് അലോട്മെന്റ് ലഭിച്ചു. 41,932 പേർക്ക് അടുത്ത അലോട്മെന്റുകള്‍ വരെ കാത്തിരിക്കണം. ഇനി സർക്കാർ സ്കൂളുകളിലെ സംവരണ വിഭാഗത്തില്‍ 1,7067 സീറ്റുകളാണ് ബാക്കിയുള്ളത്.സ്പോർട്സ് ക്വാട്ടയില്‍ 1,750 അപേക്ഷകരില്‍ 1,283 പേർക്ക് അലോട്മെന്റായി. സ്പോർട്സില്‍ ആകെയുള്ള 1,410 സീറ്റില്‍ 127 സീറ്റുകളില്‍ ഒഴിവുണ്ട്. ജില്ലയില്‍ ഏക മോഡല്‍ െറസിഡെൻഷ്യല്‍ സ്കൂളിലെ 50 സീറ്റില്‍ 45-ലും അലോട്മെന്റായി. കുടുംബി വിഭാഗത്തിനുള്ള 439 സീറ്റില്‍ മുഴുവനും ഒഴിവുണ്ട്.സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ 57,633 പ്ലസ് വണ്‍ സീറ്റുകളാണ് അലോട്മെന്റിന് പരിഗണിച്ചത്. ബാച്ച്‌ മാർജിനില്‍ വർധന അടക്കം നടത്തിയതിനുശേഷമുള്ള സീറ്റുകളാണിത്. ഒഴിവുള...
കൂരിയാട് ദേശീയപാത തൂണുകളില്‍ പുനര്‍ നിര്‍മിക്കുമെന്ന് കരാര്‍ കമ്പനി
Local

കൂരിയാട് ദേശീയപാത തൂണുകളില്‍ പുനര്‍ നിര്‍മിക്കുമെന്ന് കരാര്‍ കമ്പനി

Perinthalmanna RadioDate: 04-06-2025മലപ്പുറം: കാലവർഷം ശക്തി കുറഞ്ഞാല്‍ കൂരിയാട് ദേശീയപാത പൊളിച്ച്‌ തൂണുകളില്‍ ഉയർത്തി (വയഡക്‌ട്) പുനർ നിർമിക്കുമെന്ന് കരാർ കമ്പനി. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവുമായുള്ള കൂടിക്കാഴ്ചയിലാണ് കരാർ കമ്ബനിയായ കെ.എൻ.ആർ.സി.എല്‍ എം.ഡി നരസിഹ റെഡ്ഡി ഇക്കാര്യം വിശദീകരിച്ചത്.തകർന്ന നിർമിതി പൊളിച്ചു മാറ്റിയ ശേഷമേ നിർമാണം പുനരാരംഭിക്കാനാവൂവെന്നും അതിന് മഴ കുറയുന്നതു വരെയുള്ള സമയം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം എൻ.എച്ച്‌ ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിനെയും അറിയിച്ചു.മണ്ണ് പരിശോധന റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കണ്‍സള്‍ട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്ന് എം.ഡി വിശദീകരിച്ചു. ഈ ശിപാർശ ദേശീയപാത വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്...