Tag: 040824

പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം
Local

പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

Perinthalmanna RadioDate: 04-08-2024പാണ്ടിക്കാട്: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ 6 എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 261 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളു...
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
Local

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Perinthalmanna RadioDate: 04-08-2024മലപ്പുറം: ജില്ലയിൽ കാലവർഷത്തെ തുടർന്നുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/LGNq30ypgbfIwG3hGCsoS1---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പണമനുവദിച്ചിട്ട് ആറു വർഷം; ആദിവാസി ഭവന പദ്ധതി ഇഴയുന്നു
Local

പണമനുവദിച്ചിട്ട് ആറു വർഷം; ആദിവാസി ഭവന പദ്ധതി ഇഴയുന്നു

Perinthalmanna RadioDate: 04-08-2024താഴേക്കോട്: പാണമ്പി ഇടിഞ്ഞാടിയിലെ കുടുംബങ്ങള്‍ക്ക് പുതുതായി ഭൂമി വാങ്ങി വീടുനിർമിക്കുന്ന പദ്ധതി ഇപ്പോഴും പാതി വഴിയിലാണ്. ഈ മഴക്കാലത്തിന് മുമ്ബെങ്കിലും കുടുംബങ്ങളെ അതിലേക്ക് മാറ്റി താമസിപ്പിക്കാൻ കഴിയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ചുവപ്പുനാടയില്‍ കുരുങ്ങി ഇത് നീണ്ടുപോയി. ആദിവാസി ക്ഷേമ വകുപ്പിന്റെ 20 ലക്ഷം രൂപ കൂടി പദ്ധതിക്ക് ലഭ്യമാവണം.നേരത്തെ സർക്കാർ അനുവദിച്ച വീടു പൂർത്തിയായാലേ ഐ.ടി.ഡി.പി ഫണ്ട് ലഭിക്കൂ. 2018ല്‍ ജില്ല കലക്ടർ വഴി റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു കോടി രൂപ അനുവദിച്ച്‌ പുനരധിവസിപ്പിക്കാൻ ആരംഭിച്ചതാണ്. അഞ്ചു വർഷം കാത്തിരുന്ന ശേഷമാണ് ഇവർക്ക് ഭൂമി വാങ്ങാനായത്. നിലത്ത് ഓലമെടല്‍ കുത്തി നിർത്തിയും പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞുമാണ് കനത്ത മഴയിലും ഈ കുടുംബങ്ങള്‍ കഴിയുന്നത്.താഴേക്കോട് പഞ്ചായത്തില്‍ത്തന്നെ സമാന രീതിയിലാണ് ആറംകുന്...
ദുരന്തമേഖലയ്ക്ക് പകരം പുതിയ ടൗൺഷിപ്പ്; 485 വീടുകള്‍ക്ക് വാഗ്ദാനം 
Local

ദുരന്തമേഖലയ്ക്ക് പകരം പുതിയ ടൗൺഷിപ്പ്; 485 വീടുകള്‍ക്ക് വാഗ്ദാനം 

Perinthalmanna RadioDate: 04-08-2024വയനാട്ടിലെ ദുരന്ത മേഖലയിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി പുതിയ ടൗൺഷിപ്പ് ഒരുക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതടക്കമുള്ള പാക്കേജിന് ഉടൻ രൂപംനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവർക്ക് വീടുവെച്ചുനൽകാൻ ഒട്ടേറെപ്പേർ രംഗത്തുവന്നിട്ടുണ്ട്. വിവിധ മേഖലയിൽനിന്നായി 485 വീടുകൾ നിർമിച്ചുനൽകാമെന്ന വാഗ്ദാനമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.പുനരധിവാസപദ്ധതി അതിവേഗം പൂർത്തിയാക്കാൻ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കും. വെള്ളാർമല സ്കൂളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിന് നേതൃത്വം നൽകാൻ വിദ്യാഭ്യാസമന്ത്രി വയനാട്ടിൽ പോകുെമന്നും മുഖ്യമന്ത്രി പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്...
ദുരിതാശ്വാസ നിധിയിലേക്ക് പെരിന്തൽമണ്ണ നഗരസഭ 10 ലക്ഷം രൂപ നൽകും
Local

ദുരിതാശ്വാസ നിധിയിലേക്ക് പെരിന്തൽമണ്ണ നഗരസഭ 10 ലക്ഷം രൂപ നൽകും

Perinthalmanna RadioDate: 04-08-2024പെരിന്തൽമണ്ണ ∙ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരിന്തൽമണ്ണ നഗരസഭ തനത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ നൽകും. അടുത്ത കൗൺസിൽ യോഗം ഇതു സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകും. കൂടാതെ തന്റെ ഒരു മാസത്തെ ഓണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/LGNq30ypgbfIwG3hGCsoS1---------------------------------------------®Perinthalmanna Ra...