Tag: 040925

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം;  മൂന്ന് ദിവസം പാര്‍ക്കിങ് അനുവദിക്കില്ല<br>
Local

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം;  മൂന്ന് ദിവസം പാര്‍ക്കിങ് അനുവദിക്കില്ല

Perinthalmanna RadioDate: 04-09-2025 കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ മൂന്ന് ദിവസം ചുരത്തിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. വ്യൂ പോയിന്‍റിൽ  കൂട്ടം കൂടരുതെന്നും നിർദേശം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിൽ ഓണത്തോട് അനുബന്ധിച്ച തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം.താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്‍റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്ത...
പാതാളക്കുഴിയിൽ നിന്ന് ഒരു മാവേലിസദ്യ; റോഡ് തകർച്ചയ്ക്കെതിരേ വേറിട്ട പ്രതിഷേധം<br>
Local

പാതാളക്കുഴിയിൽ നിന്ന് ഒരു മാവേലിസദ്യ; റോഡ് തകർച്ചയ്ക്കെതിരേ വേറിട്ട പ്രതിഷേധം

Perinthalmanna RadioDate: 04-09-2025 പുലാമന്തോൾ : പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിൽ കട്ടുപ്പാറയിലെ റോഡ് തകർച്ചയ്ക്കെതിരേ റോഡിലെ വലിയ കുഴിയിൽ മാവേലിക്ക് ഇലയിട്ട് സദ്യ വിളമ്പി പുലാന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം. കെപിസിസി സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്‌ ഷിബു ചെറിയാൻ അധ്യക്ഷനായി. മുഖ്യാതിഥിയായ സിനിമ, സീരിയൽ നടൻ ഇടവേള റാഫിയാണ് മാവേലിയുടെ വേഷമണിഞ്ഞത്. ഡിസിസി നിർവാഹക സമിതിയംഗം ഷാജി കട്ടുപ്പാറ മുഖ്യ പ്രഭാഷകനായി. യുഡിഎഫ് ചെയർമാൻ കെ. കുഞ്ഞുമുഹമ്മദ്, എൻ. ഇക്ബാൽ, മണികണ്ഠൻ പുലാമന്തോൾ, ഹസീബ് വളപുരം, പി. മുഹമ്മദ്കുട്ടി, കെ.ടി. വേലായുധൻ, ഹമീദ് കട്ടുപ്പാറ എന്നിവർ സംസാരിച്ചു. ഇ.പി. ഇബ്രാഹിം, ഇ.പി. അബൂബക്കർ, ഇ.കെ. റഫീക്ക്, എൻ. സാലി, ദേവൻ, ഇസ്ഹാഖ് കുഞ്ഞീസു, അബു ചെറൂത്ത്, പി. മുഹമ്മദലി, ഫൈസൽ കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ----------------------...
ഇന്ന് ഉത്രാടപ്പാച്ചിൽ; നാളെ കാത്ത് കാത്തിരുന്ന തിരുവോണം<br>
Local

ഇന്ന് ഉത്രാടപ്പാച്ചിൽ; നാളെ കാത്ത് കാത്തിരുന്ന തിരുവോണം

Perinthalmanna RadioDate: 03-09-2025 പെരിന്തൽമണ്ണ : ഇന്ന് ഉത്രാടപ്പാച്ചിൽ, നാളെ കാത്തുകാത്തിരുന്ന തിരുവോണം. അത്തം തുടങ്ങിയുള്ള 10 ദിവസങ്ങളിലും ഓണം ആഘോഷമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. ഓണാഘോഷത്തിന്റെ ഒൻപതാം നാൾ. ഓണസദ്യയൊരുക്കാനുള്ള അവസാനവട്ട ഓട്ട‌പ്പാച്ചിലിലായിരിക്കും ഇന്നു നാടും നഗരവും. ഓണത്തിന്റെ ആരവവും പൂവിളികളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് ഉത്രാടം. ഉത്രാട നാളിൽ വീട്ടുമുറ്റങ്ങളിൽ അരിമാവണിയിച്ചൊരുക്കുന്ന തൃക്കാക്കരയപ്പന്മാരുടെയും ഓണത്തപ്പന്മാരുടെയും സ്ഥാനം മിക്കയിടത്തും പൂക്കളങ്ങൾ കയ്യടക്കിയിട്ടുണ്ട്. പൂവിളികളുടെ അലയൊലി കുറഞ്ഞെങ്കിലും ഓണത്തിന്റെ പകിട്ട് ഇത്തവണയും ഒട്ടും കുറഞ്ഞിട്ടില്ല.ഒരു രാവിനപ്പുറം തിരുവോണത്തെ വരവേൽക്കാൻ എങ്ങും ഒരുക്കങ്ങളാണ്. റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ആവേശത്തിന്റെ തിരക്കുണ്ട്. ഓണവിഭവങ്ങൾ സംഘടിപ്പിക്കാനുള്ള തന്ത്രപ്പാടിലായിരി...
ജിഎസ്ടിയില്‍ സമഗ്രമാറ്റം; നിരവധി ഉത്‌പന്നങ്ങളുടെ വിലകുറയും, സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും<br>
Local

ജിഎസ്ടിയില്‍ സമഗ്രമാറ്റം; നിരവധി ഉത്‌പന്നങ്ങളുടെ വിലകുറയും, സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും

Perinthalmanna RadioDate: 04-09-2025 രാജ്യത്ത് ചരക്കു സേവന നികുതി (ജിഎസ്‌ടി)യിൽ നിലവിലുള്ള 12, 28 സ്ലാബുകൾ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കുമാറ്റി. ഇതോടെ 175 ഉത്‌പന്നങ്ങളുടെ വിലകുറയും. ടൂത്ത്പേസ്റ്റ്, സോപ്പ്, സോപ്പ് ബാർ, ഷാംപു, ടൂത്ത്ബ്രഷ്, സൈക്കിൾ, ടേബിൾമാറ്റ്, കിച്ചൺ വെയർ തുടങ്ങി നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെയെല്ലാം ജി.എസ്.ടി അഞ്ച് ശതമാനമാക്കി.എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവി, ഡിഷ വാഷിങ് മെഷ്യൻ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പാൻമസാല, പുകയില ഉൽപന്നങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, 350 സി.സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ എന്നിവക്ക് 40 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. വ്യക്തിഗത ആരോഗ്യ- ലൈഫ്‌ ഇൻഷുറൻസുകൾക്ക്‌ നികുതിയില്ല. നേരത്തേ 18 ശതമാനമായിരുന്നു. പുകയില, ആഡംബര വസ്തുക്കൾ എന്നിവയുടെ നികുതി 40 ശതമാനമാക്...