Tag: 041024

അങ്ങാടിപ്പുറം പോളിടെക്നിക് ക്യാമ്പസിലെ തിരഞ്ഞെടുപ്പിൽ  മിന്നും വിജയം നേടി യുഡിഎസ്എഫ്
Local

അങ്ങാടിപ്പുറം പോളിടെക്നിക് ക്യാമ്പസിലെ തിരഞ്ഞെടുപ്പിൽ  മിന്നും വിജയം നേടി യുഡിഎസ്എഫ്

Perinthalmanna RadioDate: 04-10-2024പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക് ക്യാമ്പസിലെ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയില്‍ നിന്നും ഭരണം പിടിച്ചെടുത്ത് യുഡിഎസ്എഫ്. 52 വര്‍ഷമായി എസ്എഫ്‌ഐ ആയിരുന്നു യൂണിയന്‍ ഭരിച്ചിരുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മുൻഗണനാ വിഭാഗത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ ഇനി 15 ലക്ഷം പേർ
Local

മുൻഗണനാ വിഭാഗത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ ഇനി 15 ലക്ഷം പേർ

Perinthalmanna RadioDate: 04-10-2024മലപ്പുറം : ജില്ലയിലെ മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡിലുൾപ്പെട്ട 15,04,675 പേർ ഇനിയും ഇ-കെവൈസി മസ്റ്ററിങ് പൂർത്തിയാക്കിയില്ല. 18,52,729 പേരാണ് പിങ്ക് കാർഡിലുൾപ്പെട്ടിട്ടുള്ളത്. ഇവരിൽ 4,78,636 പേർ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. മഞ്ഞ കാർഡുകളിൽ ൾപ്പെട്ട 207380 പേരിൽ 76798 പേരേ മസ്റ്ററിങ് നടത്തിയിട്ടുള്ളൂ. സൗജന്യ റേഷൻ വാങ്ങുന്നവരുടെ ഇ-കെവൈസി അപ്‌ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കി റേഷൻവിഹിതം നഷ്ടപ്പെടാതിരിക്കാനാണ് മസ്റ്ററിങ്.റേഷൻ കാർഡുകളിൽ പേരുള്ള മുഴുവൻ ആളുകളും റേഷൻ കാർഡും ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽപതിക്കണം. റേഷൻ കടകളിൽ എത്താൻ കഴിയാത്ത കിടപ്പു രോഗികൾക്കും ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്കും അവരവരുടെ വീടുകളിലെത്തി ഇ-മസ്റ്ററിങ് നടത്തും.ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വി...
കേരളത്തില്‍ അടുത്ത ആറ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
Local

കേരളത്തില്‍ അടുത്ത ആറ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 04-10-2024വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം മാത്രമല്ല  ലക്ഷദ്വീപിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ പ്രഭാവത്താൽ കേരളത്തില്‍ അടുത്ത ആറുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.ഞായറാഴ്ച തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....
ഏലംകുളത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 16ന്
Local

ഏലംകുളത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 16ന്

Perinthalmanna RadioDate: 04-10-2024പെരിന്തല്‍മണ്ണ: അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവി നഷ്ടപ്പെട്ട ഏലംകുളം ഗ്രാമപഞ്ചായത്തില്‍ മേല്‍സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 16ന് നടത്താൻ തെരഞ്ഞെടുപ്പ് അധികൃതർ നടപടി ആരംഭിച്ചു.രാവിലെ 11ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടത്തും. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാർ വണാധികാരിയായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നല്‍കി.എല്‍ഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫിലെ കോണ്‍ഗ്രസ് സ്വതന്ത്ര രമ്യ മണിതൊടി പിന്തുണച്ചതിനാലാണ് മൂന്നര വർഷമായി തുടരുന്ന ഏലംകുളം പഞ്ചായത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കപ്പെട്ടത്.16 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസ് അംഗമടക്കം ഒന്പത് പേർ പ്രസിഡന്‍റ് സി.സുകുമരന് എതിരായി കൊണ...
പെരിന്തൽമണ്ണയിൽ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Local

പെരിന്തൽമണ്ണയിൽ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 04-10-2024പെരിന്തൽമണ്ണ : നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ സ്ഥാപിച്ച തുമ്പൂർമുഴി മോഡൽ എറോബിക് കമ്പോസ്റ്റ് യൂണിറ്റ നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ‘സ്വച്ഛത ഹി  മാലിന്യമുക്തം നവകേരളം തുടങ്ങിയ കാമ്പയിനിന്റെ ഭാഗമായാണ് യൂണിറ്റ് പ്രവർത്തന സജ്ജമാക്കിയത്.18.4 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് നിർമിച്ചത്. നഗരമാലിന്യ സംസ്കരണത്തിൽ പ്രയാസമുണ്ടാക്കുന്ന കരിയില അടക്കമുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വളരെ സഹായകരമായ സംവിധാനമാണിത്. 1.2 മീറ്റർ നീളവും വീതിയും ഉയരവുമുള്ള ഫെറോസിമന്റിന്റെ ടെക്‌നോളജിയോടെ അഞ്ച് യൂണിറ്റോടുകൂടിയ പത്ത് അറകളുള്ളതാണ് പ്ലാന്റ്. പ്രതിദിനം ആയിരം കിലോ ജൈവമാലിന്യം സംസ്കരിക്കാൻ സാധിക്കും.മാതൃകാ ഖരമാലിന്യ സംസ്കരണത്തിൽ നൂറുശതമാനം വാതിൽപ്പടി സേവനം കൈവരിക്കുന്നതിന് പൂർണ പിന്തുണ നൽകിയ കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി,...