Tag: 041124

ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ചു
Local

ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ചു

Perinthalmanna RadioDate: 04-11-2024സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വച്ചാണ് കുറച്ചത്. ബൈക്ക്, കാർ ലൈസൻസ് എടുക്കാൻ 200 രൂപയായിരുന്നു സർവീസ് ചാർജ് ഈടാക്കിയിരുന്നത്. തുടക്കത്തിൽ 60 ഈടാക്കിയിരുന്ന ചാർജ് പിന്നീട് 200 ആയി ഉയർത്തുകയായിരുന്നു. ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സർക്കാർ നടപടി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.co...
നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത യാഥാർഥ്യമാക്കാൻ നടപടിയെന്ന് റെയിൽവേ മന്ത്രി
Local

നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത യാഥാർഥ്യമാക്കാൻ നടപടിയെന്ന് റെയിൽവേ മന്ത്രി

Perinthalmanna RadioDate: 04-11-2024നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചു വരുകയാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നീലഗിരി -വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം അറിയിച്ചത്.നിലമ്പൂർ-നഞ്ചൻകോട് പാത നിർമാണ പ്രവൃത്തിയുടെ പ്രാരംഭ ഘട്ടമായ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാറുകളുടെ സഹകരണംകൂടി ഈ പാത യാഥാർഥ്യമാക്കാൻ ഉണ്ടാകേണ്ടതുണ്ട്. നിലമ്പൂർ-നഞ്ചൻകോട് പാതയുടെ ഡി.പി.ആർ നടപടികൾ അന്തിമഘട്ടത്തിൽ എത്തി. ബന്ദിപ്പൂർ വനത്തിൽ ദേശീയപാതയും റെയിൽവേയും ഒരേ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതിന്റെ സാധ്യതകൾ അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ച കാര്യം ആക്ഷൻ കമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.ഈ കാര്യത്തിൽ ദേശീയപാത വിഭാഗത്തിനും റെയിൽവേക്കും യോജിപ്പാണ് ഉള്ളതെന്...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി ഈ മാസം 20ലേക്ക് മാറ്റി
Local

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി ഈ മാസം 20ലേക്ക് മാറ്റി

Perinthalmanna RadioDate: 04-11-2024പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ാം തീയതിയിൽ നിന്ന് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/HVttgTxHYWILR97GONuytr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മലപ്പുറം ജില്ല സെവൻസ് ഫുട്‌ബോൾ ലഹരിയിലേക്ക്
Local

മലപ്പുറം ജില്ല സെവൻസ് ഫുട്‌ബോൾ ലഹരിയിലേക്ക്

Perinthalmanna RadioDate: 04-11-2024പെരിന്തൽമണ്ണ : ചെമ്മൺ മൈതാനങ്ങളിലെ ഡ്രിബ്ലിങ്ങും ചടുലനീക്കങ്ങളും കൊണ്ട് കാണികളെ ആവേശമേറ്റുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് 14 മുതൽ ജില്ലയിൽ തുടക്കമാകും. മങ്കടയിൽ ആണ് ഈ സീസണിലെ ആദ്യ മത്സരം അരങ്ങേറുക.മേയ് അവസാനംവരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾക്കായി ജില്ലയിലെ ടൂർണമെന്റ് കമ്മിറ്റികൾ തയ്യാറെടുത്തു കഴിഞ്ഞു. സംസ്ഥാനതലത്തിൽ 10-നു തന്നെ ടൂർണമെന്റ് തുടങ്ങും. 52 ടൂർണമെന്റുകളിൽ 21 എണ്ണവും ജില്ലയിലാണു നടക്കുക.നിലവിൽ 32 ടീമുകളാണ് അസോസിയേഷനിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. ഓരോ ടീമുകൾക്കും മൂന്ന് വിദേശതാരങ്ങളെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താം. പ്രാഥമിക മത്സരത്തിന് ഒരു ടീമിന് 19500 രൂപയും അടുത്ത ഓരോ ഘട്ടത്തിലും 2000 രൂപ കൂട്ടിച്ചേർത്തുമാണ് സംഘാടകർ നൽകേണ്ടത്. കളിച്ചന്തത്തിനൊപ്പം പേരും പെരുമയും ലഭിക്കുന്നതുകൊണ്ട് ഭൂരിഭാഗം ടീമുകളെയും സ്പോൺസർചെയ്യാൻ വ്യാപാരസ്ഥാപനങ്ങൾ ...
പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ ജീവൻരക്ഷാ ശിൽപ്പശാല സംഘടിപ്പിച്ചു
Local

പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ ജീവൻരക്ഷാ ശിൽപ്പശാല സംഘടിപ്പിച്ചു

Perinthalmanna RadioDate: 04-11-2024അങ്ങാടിപ്പുറം : പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജീവൻ രക്ഷാ പരിശീലനം ഒരുക്കി.പെരിന്തൽമണ്ണ മൗലാന ആശുപത്രിയുടെ സഹകരണത്തോടെ നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് ജീവൻരക്ഷാ ശില്പശാല സംഘടിപ്പിച്ചത്.അപകടങ്ങൾക്ക് ദൃക്‌സാക്ഷിയാകുന്നവർ അപകടത്തിൽപ്പെട്ടവർക്ക് ജീവൻരക്ഷാ പ്രവർത്തനങ്ങളും പ്രഥമശുശ്രൂഷകളും നൽകി അവരെ കൃത്യമായ മെഡിക്കൽസേവനം ലഭ്യമാകുന്ന സ്ഥലത്തെത്തിക്കുകയാണെങ്കിൽ മരണവും സാരമായ പരിക്കുകളും ഒരു പരിധിവരെ കുറയ്ക്കാനാവുമെന്ന് പരിശീലനത്തിന് നേതൃത്വം നൽകിയ മൗലാന ആശുപത്രിയിലെ അനസ്തീഷ്യോളജി വിഭാഗം മേധാവി ഡോ. പി. ശശിധരൻ പറഞ്ഞു.ഡെമ്മികൾ ഉപയോഗിച്ച് വിവിധ ഉപകരണങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെയായിരുന്നു പരിശീലനം.പ്രിൻസിപ്പൽ പി.ടി. സുമ ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സേവ്യർ എം. ...
വൃക്കരോഗിയായ പ്രവാസിയെ സഹായിക്കാൻ ബസുകളുടെ കാരുണ്യയാത്ര നാളെ
Local

വൃക്കരോഗിയായ പ്രവാസിയെ സഹായിക്കാൻ ബസുകളുടെ കാരുണ്യയാത്ര നാളെ

Perinthalmanna RadioDate: 04-11-2024പെരിന്തൽമണ്ണ:  വൃക്കരോഗിയായ പ്രവാസിയെ ജീവിതത്തിലേക്കു കൈപിടിക്കാൻ നാളെ 11 ബസുകൾ കാരുണ്യയാത്ര നടത്തും. ആനമങ്ങാട് പാലോളിപ്പറമ്പിലെ ആലിക്കൽ മുസ്‌തഫയെ സഹായിക്കാനാണ് ഇത്. നാലു വർഷമായി ഡയാലിസിസ് ചെയ്തു വരികയാണ് മുസ്തഫ. വൃക്ക മാറ്റിവയ്‌ക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണു ഡോക്ടർമാർ പറഞ്ഞത്. ചികിത്സാസഹായത്തിനു നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.പെരിന്തൽമണ്ണ – പട്ടാമ്പി, പെരിന്തൽമണ്ണ – മഞ്ചേരി – പട്ടാമ്പി, പെരിന്തൽമണ്ണ – അരക്കുപറമ്പ് – വളപുരം, പട്ടാമ്പി – പെരിന്തൽമണ്ണ, പട്ടാമ്പി – വളാഞ്ചേരി എന്നീ റൂട്ടുകളിലോടുന്ന ക്വീൻസ് (5 ബസുകൾ), പട്ടാമ്പി – പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഐനൂസ് (2), ഷൊർണൂർ – പട്ടാമ്പി – പെരിന്തൽമണ്ണ – മേലാറ്റൂർ റൂട്ടിലോടുന്ന തവയ്‌ക്കൽ (1), മഞ്ചേരി – പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി റൂട്ടിലോടുന്ന ബ...