Tag: 041125

പെരിന്തൽമണ്ണ ഉപജില്ലാ സ്കൂൾ കലോത്സവം തുടങ്ങി <br>
Local

പെരിന്തൽമണ്ണ ഉപജില്ലാ സ്കൂൾ കലോത്സവം തുടങ്ങി

Perinthalmanna RadioDate: 04-11-2025 ആനമങ്ങാട്: പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ആനമങ്ങാട് ഗവ.എച്ച്എസ്എസി ൽ തുടങ്ങി. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.അഫ്സൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ മോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ, പെരിന്തൽമണ്ണ എഇഒ കെ.ടി . കുഞ്ഞു മൊയ്തു, ബിപിസി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.ഈ വർഷം വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നു കൊണ്ടിരിക്കുകയാണ്. ഇതോട് അനുബന്ധിച്ച് വിദ്യാലയത്തിന്റെ സുവനീർ പ്രകാശനം എംഎൽഎ നിർവ്വഹിച്ചു. പത്ര പ്രവർത്തകനും എഴുത്തുകാരനുമായ  പിസി ബിജു സുവനീർ ഏറ്റുവാങ്ങി. പിടിഎ പ്രസിഡൻറ് സൈദ് ആലിക്കൽ, ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ വി കരീം, വാർഡ് മെമ്പർ ബാല സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.കലോത്സവ ലോഗോ രൂപകല്പന ചെയ്ത സജി ചെറുകര, ദീർഘകാലം സ്തുത്യർഹ സേവനം അനുഷ്ഠിച്ച് ...
പെരിന്തല്‍മണ്ണയില്‍ സിന്തറ്റിക് ലഹരി മരുന്നുമായി കായിക അധ്യാപകൻ പിടിയിൽ<br>
Local

പെരിന്തല്‍മണ്ണയില്‍ സിന്തറ്റിക് ലഹരി മരുന്നുമായി കായിക അധ്യാപകൻ പിടിയിൽ

Perinthalmanna RadioDate: 04-11-2025 പെരിന്തൽമണ്ണ: വില്‍പനയ്ക്കായി സൂക്ഷിച്ച 416 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം കൂട്ടിലങ്ങാടി  കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്മാന്‍ (32), നെ  ഡാന്‍സാഫ് എസ്.ഐ. ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍  അങ്ങാടിപ്പുറം പുത്തനങ്ങാടി എംഇഎസ് ഹോസ്പിറ്റലിന് സമീപമുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ്  ലഹരി മരുന്നുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ബാംഗ്ലൂര്‍, എന്നിവിടങ്ങളില്‍ നിന്ന് എംഡിഎംഎ, മെത്ത് ആംഫിറ്റമിന്‍ തുടങ്ങിയ സിന്തറ്റിക് ലഹരി മരുന്നുകള്‍ വന്‍തോതില്‍ കടത്തി കൊണ്ടു വരികയും   ഇത്തരം ലഹരിക്കടത്ത് സംഘത്തില്‍ പെട്ട മറ്റു ജില്ലകളിലെ മൊത്ത വില്‍പ്പനക്കാര്‍ക്ക്  എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന  മലയാളികൾ ഉള്‍പ്പടെയുള്ള ഡ്രഗ് കാരിയര്‍മാരെ കുറിച്ചും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്...
വളാഞ്ചേരി– പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം<br>
Local

വളാഞ്ചേരി– പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

Perinthalmanna RadioDate: 04-11-2025 വളാഞ്ചേരി: വളാഞ്ചേരി– പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
രാമഞ്ചാടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു<br>
Local

രാമഞ്ചാടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 04-11-2025 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിലേക്കും ഏലംകുളം, പുലാമന്തോൾ, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളിലേക്കും ശുദ്ധജല വിതരണം നടത്തുന്നതിനായി പൂർത്തിയാക്കിയ രാമഞ്ചാടി കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്ലാവർക്കും എല്ലായിടത്തും ശുദ്ധജലം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 92.52 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയിൽ 10 മീറ്റർ വ്യാസമുള്ള കിണർ, അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള പമ്പുഹൗസ്, അലിഗഢ് യൂണിവേഴ്‌സിറ്റി കാമ്പസിൽ 23 എംഎൽഡി (മില്ല്യൺ ലിറ്റർ പെർ ഡേ) ശേഷിയുള്ള ശുദ്ധീകരണശാല, 12 ലക്ഷം ലിറ്റർ സംഭരണി, പമ്പുസെറ്റ്, ട്രാൻസ്‌ഫോർമർ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ നഗരസഭാ കാര്യാലയത്...
എസ്ഐആറിന്‍റെ ഭാഗമായി ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിലെത്തും
Local

എസ്ഐആറിന്‍റെ ഭാഗമായി ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിലെത്തും

Perinthalmanna RadioDate: 04-11-2025വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒമാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. നടപടികൾ ഒരു മാസത്തോളം നീളും. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും.ഡിസംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക. കേരളമടക്കം 12 സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് എസ്ഐആർ നടപ്പാക്കുന്നത്. അതിനിടെ, ബിഹാർ നിയമസഭാ വോട്ടെടുപ്പിൻ്റെ ആദ്യഘട്ടം മറ്റാന്നാൾ നടക്കാനിരിക്കെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് കോടതി കഴിഞ്ഞ തവണ കേസ് ...