പട്ടിക്കാട്- ആക്കപ്പറമ്പ് റോഡ് നവീകരണം നാളെ പുനരാരംഭിക്കും
Perinthalmanna RadioDate: 04-12-2024പട്ടിക്കാട് : മഴയെ തുടർന്ന് നിർത്തി വെച്ച ആക്കപ്പറമ്പ്- പട്ടിക്കാട് വരെയുള്ള നാലര കിലോ മീറ്റർ ദൂരത്തെ റോഡ് നവീകരണ പ്രവൃത്തി നാളെ മുതല്‍ പുനരാരംഭിക്കും. നാളെ രാവിലെ 6:30 മുതല്‍ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചാണ് നവീകരണ പ്രവൃത്തികൾ തുടങ്ങുക.കഴിഞ്ഞ ശനിയാഴ്ച മുതലാണ് റബ്ബറൈസ് നടത്തുന്നതിനായി പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് ചുങ്കം വരെയുളള നാലര കിലോമീറ്റർ ഭാഗത്ത്ഗതാഗതം നിരോധിച്ചുള്ള റോഡ് നവീകരണം തുടങ്ങിയത്. പാതയിലൂടെ അടിയന്തര സർവീസുകൾ മാത്രമാണ് കടത്തി വിട്ടിരുന്നത്. ഇത് മറ്റു വാഹനങ്ങളെ വലച്ചു.ആക്കപ്പറമ്പ് മേലാറ്റൂർ വഴിയും പട്ടിക്കാട് മേലാറ്റൂർ വഴിയും ചുറ്റി സഞ്ചരിച്ച് യഥാസ്ഥാനത്ത് എത്താൻ ചുറ്റേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. രാപകൽ ഭേദമെന്യേ ഇടതടവില്ലാതെ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളാണ...





